1 GBP = 94.00 INR                       

BREAKING NEWS

വിസിറ്റിംഗ് വിസയില്‍ എത്തി 19 കൊല്ലമായി ലണ്ടനില്‍ താമസം; രണ്ട് നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ബലാത്സംഗം ചെയ്തപ്പോള്‍ പിടിയിലായി; ഇന്ത്യയിലേക്ക് നാട് കടത്താന്‍ തടസങ്ങള്‍ ഏറെ

Britishmalayali
kz´wteJI³

യുകെയിലെത്തിയ ഇന്ത്യക്കാരനായ ഹര്‍ജിത്ത് സിംഗിനെ(48) നാട് കടത്താനാവാതെ ഹോം ഓഫീസ് വലയുന്നുവെന്ന് റിപ്പോര്‍ട്ട്. വിസിറ്റിംഗ് വിസയില്‍ ഇവിടെയെത്തി 19 കൊല്ലമായി ലണ്ടനില്‍ താമസിക്കുന്ന ഇയാള്‍ രണ്ട് നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്നണ് പിടിയിലായത്. എന്നാല്‍ ഇയാളെ ഇന്ത്യയിലേക്ക് നാട് കടത്താന്‍ ബ്രിട്ടീഷ് അധികൃതര്‍ നിരവധി തടസങ്ങള്‍ നേരിടുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. തന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിന് അത്യാവശ്യമായി തയ്യാറാക്കേണ്ടുന്ന രേഖകളില്‍ ഒപ്പ് വയ്ക്കാന്‍ പോലും സിംഗ് തയ്യാറാവാത്തത് ഹോം ഓഫീസിന് കടുത്ത ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇയാളെ നിര്‍ബന്ധിപ്പിച്ച് ഒപ്പ് വയ്പിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഹോം ഓഫീസ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ടെന്നാണ് ഒരു ഇമിഗ്രേഷന്‍ ഹിയറിംഗിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സ്ഥിരമായ ഒരു മേല്‍വിലാസമില്ലാത്ത ഇയാള്‍ കടുത്ത സിഖ്മത വിശ്വാസിയാണെന്നാണ് റിപ്പോര്‍ട്ട്. ലൈംഗിക ആക്രമണങ്ങളെ തുടര്‍ന്ന് 2016ല്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് സിംഗ് കുപ്രസിദ്ധനായിത്തീര്‍ന്നത്.2016 ജൂലൈയില്‍ വള്‍നറബിളായ  35കാരിയായ ഒരു സ്ത്രീയെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയതിനെ  തുടര്‍ന്ന് അതേ വര്‍ഷം ഒക്ടോബറില്‍ സിംഗിനെ കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതി ആറ് വര്‍ഷത്തേക്ക് തടവിലിട്ടിരുന്നു.
വെസ്റ്റ്ലണ്ടനിലെ ഹൗന്‍സ്ലോയിലൂടെ ബസില്‍ സഞ്ചരിച്ച ഈ സ്ത്രീയെ സിംഗ് പിന്തുടരുകയും അവരുടെ ഫ്ലാറ്റിലേക്ക് കയറി അവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.എന്നാല്‍ അതിനിടെ സിംഗ് ഉറങ്ങിപ്പോവുകയും സ്ത്രീ അയല്‍ക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പിടിയിലാവുകയുമായിരുന്നു. സ്ത്രീയെ ലൈംഗികമായി ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ പിന്തുടര്‍ന്നുവെന്നും ഫ്ലാറ്റില്‍ അതിക്രമിച്ച്  കയറിയെന്നും ഇത് സംബന്ധിച്ച്  വിചാരണയില്‍ സിംഗ് സമ്മതിച്ചിരുന്നു. തുടര്‍ന്ന് നോര്‍ത്ത് ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലെ രണ്ട് നഴ്സുമാരെ ലൈംഗികമായി പീഡിപ്പിച്ച കേസിലും സിംഗ് പ്രതിയായിരുന്നു. പഞ്ചാബി തര്‍ജമക്കാരന്റെ സഹായത്തോടെയാണ് സിംഗിനെ വിചാരണ നടപടികള്‍ക്ക് വിധേയമാക്കിയിരുന്നത്.

അതിനിടെ തന്റെ കേസ് നടപടികള്‍ വൈകിപ്പിക്കാനും തടസപ്പെടുത്താനും സാധ്യമായ എല്ലാ നീക്കങ്ങളും സിംഗ് നടത്തിയെന്നും ആരോപണമുണ്ട്.  ഇതിന് പുറമെ ജാമ്യം നേടാനും സിംഗ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത്രയും അപകടകാരിയും ഇമിഗ്രേഷന്‍ കണ്‍ട്രോളുകളില്‍ നിന്നും വഴുതി മാറുന്ന പൂര്‍വകാല ചരിത്രവുമുള്ള സിംഗിന് ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് വെസ്റ്റ്  ലണ്ടന്‍ ഇമിഗ്രേഷന്‍ ഹിയറിംഗിനിടെ ഒരു ജഡ്ജ് നിലപാടെടുത്തിരുന്നത്. തന്നെ നാട് കടത്തുന്നതിന് അത്യാവശ്യമായ രണ്ട് രേഖകളില്‍ ഒപ്പ് വയ്ക്കുന്നതിന് സിംഗ് ഹാജരായില്ലെന്നാണ് ഹോം ഓഫീസ് ലോയര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ രേഖകളില്‍ ഒപ്പിടാനെത്തണമെന്ന കാര്യം സിംഗിന് അറിയില്ലെന്നാണ് അയാളുടെ ലീഗല്‍ ടീം പ്രതികരിച്ചിരിക്കുന്നത്. ഇയാളെ യുകെയില്‍ നിന്നും നാട് കടത്തേണ്ടത് അത്യാവശ്യമാണെന്ന കാര്യവും സിംഗന്റെ ലീഗല്‍ ടീം നിഷേധിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category