1 GBP = 94.00 INR                       

BREAKING NEWS

ആരാധന അതിരു കടന്നു; ഇന്‍ഡോറില്‍ സുരക്ഷാ വേലി ചാടിക്കടന്ന് കോഹ്ലിക്ക് അരികില്‍ ആരാധകന്‍; കാലുപിടിക്കാനെത്തിയ ആരാധകനെ സുരക്ഷാഭടന്മാരില്‍ നിന്ന് രക്ഷിച്ച് ക്യാപ്റ്റന്‍; കാണാനെത്തിയ ഭിന്നശേഷിക്കാരി ആരാധികയെ ഞെട്ടിച്ചും വിരാടിന്റെ മാസ്റ്റര്‍ സ്ട്രോക്ക്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Britishmalayali
kz´wteJI³

ഇന്‍ഡോര്‍: കഴിഞ്ഞ ദിവസമാണ് ഇന്ത്യബംഗ്ലാദേശ് മത്സരം കഴിഞ്ഞത്. ഇന്ത്യ ആധികാരികമായി മത്സരത്തില്‍ ജയിച്ചിരുന്നു. അതേസമയം കളിയുടെ മൂന്നാം ദിവസത്തിലെ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. ആവേശം മൂത്ത ആരാധകരില്‍ ഒരാള്‍ ഇന്‍ഡോര്‍ ഹോല്‍ക്കല്‍ സ്റ്റേഡിയത്തിലെ സുരക്ഷാ വേലി കടന്ന് ഗ്രൗണ്ടിലിറങ്ങി. പിന്നാലെ ഒരു നിമിഷം പോലും വൈകാതെ ടീമിന് അരികിലേക്ക് ഓടുന്നതും ക്യാപ്റ്റന്‍ കോലിയുടെ കാലുകളില്‍ പിടിക്കുന്നതുമാണ് കാണാന്‍ സാധിക്കുന്നത്. മത്സരത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച ബംഗ്ലാദേശ് ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. സ്റ്റേഡിയത്തിലെ വലിയ ഇരുമ്പുവേലി ചാടിക്കടന്ന് ആരാധകന്‍ ഗ്രൗണ്ടിലെത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ചുരുക്കെഴുത്തായ 'വികെ' എന്ന് പുറത്ത് എഴുതിയാണ് ആരാധകന്‍ മൈതാനത്തെത്തിയത്. ബംഗ്ലാദേശിനെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുകയായിരുന്ന ഇന്ത്യന്‍ താരങ്ങളുടെ തൊട്ടടുത്തെത്തിയ ആരാധകന്‍, കോലിയുടെ കാലില്‍ വീഴാന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്.അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടി മൈതാനത്തെത്തിയിരുന്നു. ആരാധകനെ സ്നേഹപൂര്‍വം ചേര്‍ത്തുപിടിച്ചാണ് കോലി സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചത്. ആരാധകനോട് പരുഷമായി പെരുമാറരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് പ്രത്യേകം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അതിനിടെ, ഭിന്നശേഷിക്കാരിയായ ഒരു ആരാധികയ്ക്കൊപ്പമുള്ള കോലിയുടെ വിഡിയോയും വൈറലാണ്. ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങളെ കാത്തിരുന്ന പൂജാ ശര്‍മയെന്ന ഇരുപത്തിനാലുകാരിക്കാണ് കോലിയെ അടുത്തു കാണാന്‍ ഭാഗ്യമുണ്ടായത്. സ്റ്റേഡിയം അധികൃതരുടെ അനുമതിയോടെയാണ് പൂജ താരങ്ങള്‍ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്ന വഴിയില്‍ കാത്തിരുന്നത്. കടന്നുപോകുന്ന ഓരോ താരങ്ങളെയും അഭിവാദ്യം ചെയ്ത പൂജയെ ഞെട്ടിച്ച് കോലി നേരെ അടുത്തെത്തി. ഒപ്പമിരുന്ന് ഫോട്ടോയെടുത്ത കോലി, ഓട്ടോഗ്രാഫും നല്‍കിയാണ് ആരാധികയെ സന്തോഷിപ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category