1 GBP = 94.00 INR                       

BREAKING NEWS

മലപ്പുറത്ത് ജീവിച്ചിരിക്കുന്ന മാതാവിന് കുഴിമാടം ഒരുക്കിയത് മകന്‍; കേസെടുക്കാന്‍ പൊലീസിന് വനിതാ കമ്മിഷന്റെ നിര്‍ദ്ദേശം; സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 70കാരിക്ക് കുഴിമാടം ഒരുക്കിയത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ സിദ്ദീഖ്; കമ്മിഷന്‍ ഇടപെടല്‍ ഒത്തുതീര്‍പ്പിന് വഴങ്ങാതായതോടെ

Britishmalayali
kz´wteJI³

മലപ്പുറം: സ്വത്തു തര്‍ക്കം രൂക്ഷമായി ജീവിച്ചിരിക്കേ മാതാവിന് കുഴിമാടം ഒരുക്കിയ കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാതിരുന്ന മകന്റെ പേരില്‍ കേസെടുക്കാന്‍ വനിതാ കമ്മിഷന്റെ നിര്‍ദ്ദേശം. തീരുര്‍ പൊലീസിനോടാണ് മകനെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചര്‍ച്ചകള്‍ പലതു നടത്തിയിട്ടും ഒരു വിട്ടുവീഴ്ചയ്ക്കും മകന്‍ തയാറായില്ല ഇതോടെയാണ് വനികാ കമ്മിഷന്റെ ഇടപെടല്‍.

തിരുനാവായ കൊടക്കല്‍ സ്വദേശിയും ബി.എസ്.എന്‍.എല്‍. ജീവനക്കാരനുമായ സിദ്ദീഖാണ് സ്വത്ത് സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്ന് എഴുപതുകാരിയായ മാതാവിന് കുഴിമാടമൊരുക്കിയത്.ഇയാള്‍ക്കെതിരേ മാതാവ് നേരത്തേ വനിതാ കമ്മിഷനെ സമീപിച്ചിരുന്നു. വിഷയം കമ്മിഷന്‍ ഏറ്റെടുക്കുകയും കുഴിമാടം മൂടാന്‍ ഇയാളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. നാട്ടുകാരും ബന്ധുക്കളും ഇയാളോട് ചര്‍ച്ചനടത്തിയിട്ടും യാതൊരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറാവാത്തതിനാലാണ് കമ്മിഷന്‍ കേസ് പൊലീസിന് കൈമാറിയത്.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 56 കേസുകള്‍ പരിഗണിച്ചു. 12 കേസുകള്‍ തീര്‍പ്പാക്കി. 32 കേസുകള്‍ അടുത്ത അദാലത്തിലേക്കുമാറ്റി. 12 കേസുകള്‍ പൊലീസിന് കൈമാറി. അടുത്ത അദാലത്ത് ഡിസംബര്‍ 21-ന് നടക്കും. വനിതാ കമ്മിഷംഗം ഇ.എം. രാധ, അഡ്വ. റീബ എബ്രഹാം, അഡ്വ. രാജേഷ് പുതുക്കാട് എന്നിവര്‍ പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category