1 GBP = 94.40 INR                       

BREAKING NEWS

മരണക്കിടക്കയിലും മാണിസാര്‍ അപേക്ഷിച്ചത് 'കാരുണ്യ' പദ്ധതിയെ ഉപേക്ഷിക്കരുതെന്ന്; അന്തരിച്ച നേതാവിന്റെ സ്വപ്നപദ്ധതി നിഷ്‌ക്കരുണം നിര്‍ത്തലാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ സഹായിച്ചത് അനില്‍ അംബാനിയെ; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയെ പ്രതിസന്ധിയിലാക്കിയതിന്റെ നേട്ടം ലഭിക്കുക റിലയന്‍സിനു തന്നെ; കാരുണ്യയിലെ കാരുണ്യം രോഗികള്‍ക്ക് ഇല്ലാതാവുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: പുതിയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നിഴലില്‍ ഇടത് സര്‍ക്കാര്‍ കാരുണ്യാ ബെനവലന്റ് ഫണ്ടിന്റെ ചിറകരിഞ്ഞു മാറ്റി. നിരാലംബരായ രോഗികളുടെ ഒടുവിലത്തെ പ്രതീക്ഷയായിരുന്ന കാരുണ്യ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് കേരളത്തില്‍ ഉടലെടുത്തത്. എന്നാല്‍ ഇതൊന്നും പിണറായി സര്‍ക്കാര്‍ കണ്ടും കേട്ടുമില്ല. പാവപ്പെട്ട രോഗികള്‍ക്ക് സഹായമെത്തിക്കാനുള്ള കേരളത്തിലെ ഏറ്റവും ജനപ്രിയമായ പദ്ധതിയായിരുന്നു കാരുണ്യ. ലോകത്ത് ഈ രീതിയില്‍ ചികിത്സാ പദ്ധതികളുണ്ടായിരുന്നില്ല. ഈ പദ്ധതി അവസാനിപ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് പുതിയ കാരുണ്യ എത്തിയതും. അതാണ് രോഗികള്‍ക്ക് ഗുണമില്ലാത്ത അവസ്ഥയിലേക്ക് എത്തുന്നത്.

കെ.എം.മാണിയുടെ സ്വപ്ന പദ്ധതി പുതിയ പദ്ധതിയുടെ നിഴലില്‍ ഇടത് സര്‍ക്കാര്‍ അവസാനിപ്പിക്കുകയായിരുന്നു എന്ന രാഷ്ട്രീയ ആരോപണവും ചര്‍ച്ചയായി. കെ.എം.മാണി വിടപറഞ്ഞപ്പോള്‍ കേരളത്തില്‍ മുഴങ്ങിയ അനുശോചന യോഗങ്ങളില്‍ കാരുണ്യയാണ് കെ.എം.മാണിയുടെ നിത്യസ്മാരകം എന്നാണ് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ യോഗങ്ങളില്‍ നേതാക്കള്‍ പറഞ്ഞത്. അതെല്ലാം വെറുവാക്കായി. സാധാരണക്കാരും തൊഴിലാളികളുമായ 41 ലക്ഷം കുടുംബങ്ങളുടെ സൗജന്യ ചികിത്സാ ഇന്‍ഷുറന്‍സായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) നിലച്ചു. പദ്ധതിയിലെ സ്വകാര്യ ആശുപത്രികള്‍ ഡിസംബര്‍ ഒന്നിനു സൗജന്യ ചികിത്സ നിര്‍ത്തുമെന്നാണു പ്രഖ്യാപിച്ചതെങ്കിലും ഫലത്തില്‍ ഇപ്പോള്‍ത്തന്നെ മുടങ്ങി.

സര്‍ക്കാര്‍ ആശുപത്രികളിലെ ചെലവേറിയ മിക്ക പരിശോധനകളും സ്വകാര്യ ലബോറട്ടറികളിലാണു നടത്തുന്നത്. ഇന്‍ഷുറന്‍സ് ഉള്ളവരുടെ തുക ആശുപത്രിയില്‍ നിന്നു ലാബുകള്‍ക്കു നല്‍കും. പണം മുടങ്ങിയതോടെ സൗജന്യ പരിശോധനകളും തുടര്‍ന്നുള്ള ചികിത്സകളും സര്‍ക്കാര്‍ ആശുപത്രികള്‍ ഏതാണ്ടു മരവിപ്പിച്ചു. കേന്ദ്ര പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെ കാസ്പില്‍ ലയിപ്പിച്ചാണു കേരളത്തില്‍ നടപ്പാക്കിയത്. ഇതുപ്രകാരം കേരളത്തിന് കേന്ദ്രം ഒരു വര്‍ഷം 252.40 കോടി രൂപ നല്‍കണം. ഇതുവരെ ലഭിച്ചത് 38 കോടി രൂപ. പദ്ധതി പ്രതിസന്ധിയിലാകുന്നതിന്റെ നേട്ടം റിലയന്‍സിനു ലഭിക്കും. കരാര്‍ അനുസരിച്ചുള്ള തുക എപ്പോഴാണെങ്കിലും അവര്‍ക്കു സര്‍ക്കാര്‍ നല്‍കണം. എന്നാല്‍, പണമില്ലാത്തതിന്റെ പേരില്‍ സൗജന്യ ചികിത്സ നിലയ്ക്കുമ്പോള്‍ രോഗികള്‍ സ്വന്തം തുക ചെലവഴിക്കണം. ആ തുക റിലയന്‍സ് പിന്നീട് നല്‍കേണ്ടതില്ല. ഇങ്ങനെ റിലയന്‍സിനെ സഹായിക്കും വിധമാണ് കരാറും. അങ്ങനെ കാരുണ്യയിലെ കാരുണ്യം രോഗികള്‍ക്ക് ഇല്ലാതാവുകയാണ്.

ഏപ്രിലില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കു 300 കോടി രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 50 കോടി രൂപയും ചെലവായി. കരാറെടുത്ത റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് ആശുപത്രികള്‍ക്ക് ഇതുവരെ ലഭിച്ചത് 100 കോടി രൂപയാമ്. സര്‍ക്കാരില്‍നിന്നു പണം ലഭിക്കുന്നതിനു മുന്‍പാണ് ഇതു കൈമാറിയത്. പിന്നീട് സര്‍ക്കാര്‍ 140 കോടി രൂപ റിലയന്‍സിനു നല്‍കി. നേരത്തേ കൈമാറിയ 100 കോടി രൂപ കഴിഞ്ഞു 40 കോടി രൂപ ഇപ്പോള്‍ ബാക്കിയുണ്ട്. ഇത് വിതരണം ചെയ്തിട്ടില്ല. ഒരു വര്‍ഷത്തേക്ക് 692 കോടി രൂപയാണു കരാര്‍ തുക. ഇതില്‍ 90% തുക (623 കോടി രൂപ) സെപ്റ്റംബര്‍ 30നകം കൈമാറേണ്ടതായിരുന്നു. ഇതിനാണ് വീഴ്ച വരുത്തിയത്.

കാരുണ്യ നിര്‍ത്തലാക്കി കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ മാണിയുടെ പേരുപോലും ഇല്ലാതാക്കാനായിരുന്നു ഇടത് ശ്രമമെന്നാണ് കാരുണ്യ നിര്‍ത്തലാക്കിയതിന്റെ പേരില്‍ യുഡിഎഫില്‍ നിന്നും ഉയരുന്ന രാഷ്ട്രീയ ആരോപണം. കാരുണ്യ നിലനിര്‍ത്തിക്കൊണ്ട് തന്നെ പുതിയ പദ്ധതിയില്‍ കേരളത്തിനു അംഗത്വം എടുക്കാമായിരുന്നു എന്നാണ് ഉയര്‍ന്ന വിലയിരുത്തല്‍. സാന്റിയാഗോ മാര്‍ട്ടിനെ പോലുള്ള ലോട്ടറി രാജാക്കന്മാരെ പടിക്ക് പുറത്ത് നല്‍കി ലോട്ടറി കൊണ്ട് ജനങ്ങള്‍ക്ക് സഹായമെത്തിച്ച പദ്ധതിയാണ് മാണിയുടെ കാരുണ്യ. പുതിയ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പ്രീമിയം വേണം. ഒന്നുകില്‍ ജനങ്ങള്‍ അടയ്ക്കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ അടയ്ക്കണം. ഇവിടെ സ്‌കീം ഏറ്റെടുത്ത റിലയന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ ആണ് പ്രീമിയം അടിക്കുന്നത്. ഇപ്പോള്‍ 1600 രൂപ ഒരു കുടുംബത്തില്‍ നിന്നും വിഹിതം അടയ്ക്കേണ്ടതുണ്ട്. അത് സര്‍ക്കാര്‍ കയ്യില്‍ നിന്നും നല്‍കും. കാരുണ്യ പദ്ധതിക്ക് പ്രീമിയം വേണ്ട. ഒരു ലോട്ടറി വരുമാനം കൊണ്ട് ജനങ്ങളെ, നിരാലംബരെ സഹായിക്കുന്ന പദ്ധതിയാണ്. അതുകൊണ്ട് തന്നെ ജനപ്രിയ പദ്ധതിയുമായിരുന്നു. അപേക്ഷിച്ചാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സഹായം ലഭിക്കും എന്നതായിരുന്നു കാരുണ്യയുടെ പ്രത്യേകത. 2318 കോടി രൂപ ചെലവിട്ട് 289000 പേര്‍ക്കു കാരുണ്യ സ്‌കീമില്‍ നിന്നും സര്‍ക്കാര്‍ സഹായമെത്തി. ഇത് കാരുണ്യയെ വേറിട്ട് തന്നെ നിര്‍ത്തി.

കേരളവും കേന്ദ്രവും കൈകോര്‍ക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ആരംഭിച്ചതിനെ തുടര്‍ന്നാണ് കാരുണ്യ അധികൃതര്‍ പൂര്‍ണമായി നിര്‍ത്തിയത്. ഇതോടെ കാരുണ്യയുടെ തണലില്‍ ആര്‍സിസിയും ശ്രീചിത്രയിലും അടക്കം ചികിത്സ തേടിയിരുന്ന രോഗികള്‍ പൂര്‍ണമായി ദുരിതത്തിലായി. കാരുണ്യ നിര്‍ത്തുകയും ചെയ്തു, പുതിയ പദ്ധതി ശരിയായതുമില്ല, ഇതാണ് ഇപ്പോഴത്തെ സാഹചര്യം. ഇതോടെ കേരളമാകമാനം ഡയാലിസിസ് അടക്കമുള്ള രോഗങ്ങളില്‍ ചികിത്സ തേടിയിരുന്ന ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായത്. പാവപ്പെട്ട രോഗികള്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തിലായത്. രണ്ടു പദ്ധതികള്‍ ഒന്നിച്ച് തുടര്‍ന്ന് കൊണ്ട് പോവുക പ്രായോഗികമല്ല. കാരുണ്യ നിര്‍ത്തി. കേരളവും കേന്ദ്രവും കൈകോര്‍ക്കുന്ന പദ്ധതി പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു- ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസ് ഈ പ്രതീക്ഷയാണ് നേരത്തെ പങ്കുവച്ചിരുന്നത്.

കാരുണ്യ ചികിത്സാസഹായ പദ്ധതിക്കു പുറമേ സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്നു കാരുണ്യ സമാശ്വാസപദ്ധതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഏതു രോഗത്തിനും ചികിത്സയ്ക്കു 3000 മുതല്‍ 5000 രൂപവരെ ഉടനടി ലഭ്യമാക്കുന്ന പദ്ധതിയായിരുന്നു കാരുണ്യ സമാശ്വാസ പദ്ധതി. ഒ.പി ടിക്കറ്റും ഡോക്ടറുടെ കുറിപ്പടിയും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ഉള്‍െപ്പടെ ലോട്ടറി ഓഫീസുകളില്‍ അപേക്ഷ നല്‍കിയാല്‍ ഉടനടി സഹായധനം കിട്ടുമായിരുന്നു. മൂന്നു ലക്ഷംവരെ വരുമാനമുള്ളവര്‍ക്കായിരുന്നു ഇത്. കിടത്തിച്ചികിത്സയിലുള്ള രോഗികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാസഹായം കിട്ടുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി. ആശുപത്രിയില്‍ അഡ്മിറ്റ് ആവാതെ ഡയാലിസിസും കീമോതെറാപ്പിയും ചെയ്യുന്നവര്‍ക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നില്ല. എന്നാല്‍ നേരത്തേ കാരുണ്യ വഴി ഇതു ലഭിച്ചിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്ന അഞ്ച് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും മുഴുവന്‍ ഫണ്ട് ലഭിച്ചത് കാരുണ്യ ചികിത്സാ സഹായ പദ്ധതിയില്‍ നിന്നായിരുന്നു. ഒരു രോഗിക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചശേഷം അത്രയും തുക ചെലവായില്ലെങ്കില്‍ ബാക്കി തുക രോഗിക്കു തുടര്‍ചികിത്സയ്ക്കുള്ള മരുന്നുകള്‍ നല്‍കുന്നതായിരുന്നു രീതി. വൃക്ക, കാന്‍സര്‍ രോഗികള്‍ 2000 മുതല്‍ 4000 രൂപവരെ വിലയുള്ള മരുന്നുകള്‍ വാങ്ങി കഴിച്ചിരുന്നത് ഈ പദ്ധതിയിലൂടെ സൗജന്യമായി കിട്ടിയിരുന്നതിനാലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category