1 GBP = 94.40 INR                       

BREAKING NEWS

യുവതികള്‍ എത്തുന്നുവെന്ന ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമ്പോള്‍ നിലയ്ക്കലും പമ്പയിലും ജാഗ്രതയിലാക്കാന്‍ മത്സരിച്ച് പൊലീസും കര്‍മ്മ സമിതിയും; സര്‍ക്കാരും ഒപ്പം ആയതോടെ ആശങ്കകള്‍ ഒഴിഞ്ഞ ഭക്തര്‍ കൂട്ടത്തോടെ മല ചവിട്ടാന്‍ എത്തുന്നു; വൃശ്ചിക പുലരിയില്‍ സന്നിധാനത്ത് റിക്കോര്‍ഡ് ഭക്തര്‍; കഴിഞ്ഞ ദിവസം തിരിച്ചയച്ചത് മൂന്ന് യുവതികളെ; സ്ത്രീകളെ സന്നിധാനത്തേക്ക് വിടുന്നത് പ്രായ പരിശോധനയ്ക്ക് ശേഷം മാത്രം

Britishmalayali
kz´wteJI³

ശബരിമല: ശബരിമലയില്‍ യുവതി പ്രവേശനം തടയാന്‍ നിലയ്ക്കലില്‍ കാത്ത് നിന്ന ഭക്തര്‍. ലാത്തി ചാര്ജ്ജ് ചെയ്ത് ഓട്ടിക്കുന്ന പൊലീസ്. കര്‍മ്മ സമിതിക്കാരും പൊലീസും എവിടെ കണ്ടാലും കഴിഞ്ഞ സീസണില്‍ ലാത്തിയടിയും കല്ലേറുമായിരുന്നു. അങ്ങനെ ഭീതി വിതയ്ക്കുന്ന തീര്‍ത്ഥാടനക്കാലമാണ് ശബരിലമയില്‍ കഴിഞ്ഞ മണ്ഡലക്കാലത്ത് കണ്ടത്. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. കര്‍മ്മ സമിതിയും പൊലീസും ചേര്‍ന്ന് യുവതികള്‍ എത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നു. യുവതികളല്ലെന്ന് ഉറപ്പാക്കി മാത്രമേ സ്ത്രീകളെ സന്നിധാനത്തേക്ക് പമ്പയില്‍ ന്ന് കടത്തി വിടുന്നുള്ളൂ. ഒരിടത്തും നിയന്ത്രണവുമില്ല. ഇതോടെ ശബരിമല തീര്‍ത്ഥാടനം സജീവമാകുകയാണ്. ശബരീശ ദര്‍ശനത്തിന് ഭക്ത ലക്ഷങ്ങള്‍ ഒഴുകിയെത്തുകയാണ്.

വ്രതശുദ്ധിയോടെ വൃശ്ചികപ്പുലരിയില്‍ മലകയറി അയ്യപ്പനെ കണ്ടു തൊഴുതു മലയിറങ്ങി. തീര്‍ത്ഥാടന കാലത്തെ പൂജകള്‍ക്കു തുടക്കം കുറിച്ച് പുതിയ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്നപ്പോള്‍ സന്നിധാനമാകെ ശരണ ഘോഷം. പുലര്‍ച്ചെ 3.15ന് ആരംഭിച്ച നെയ്യഭിഷേകം തിരക്കു കാരണം 11.45 വരെ നീണ്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നു തീര്‍ത്ഥാടകരോടൊപ്പം എത്തിയ യുവതികളെ നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നു പൊലീസ് തിരിച്ചുവിട്ടു. നിയന്ത്രണങ്ങളില്ലാത്തതിനാല്‍ സന്നിധാനത്തേക്ക് ഭക്തരുടെ ഒഴുക്കാണ്. തീര്‍ത്ഥാടന കാലത്തെ ആദ്യത്തെ കളഭാഭിഷേകവും ഇന്നലെ നടന്നു.മഹാഗണപതി ഹോമത്തോടെയാണ് മണ്ഡലകാലത്തെ പൂജകള്‍ തുടങ്ങിയത്. വൈകിട്ട് പുഷ്പാഭിഷേകവും നടന്നു. റിക്കോര്‍ഡ് ഭക്തരാണ് നട തുറന്ന ദിവസം സന്നിധാനത്ത് എത്തിയത്.

ആന്ധ്രയില്‍ നിന്നു ദര്‍ശനത്തിനെത്തിയ പതിനഞ്ചംഗ സംഘത്തിലെ 3 യുവതികളെ പമ്പയില്‍ നിന്നു പൊലീസ് തിരിച്ചയച്ചു. യുവതികള്‍ക്ക് പ്രവേശനമില്ലെന്ന കാര്യം അറിയില്ലെന്നു തീര്‍ത്ഥാടക സംഘം പറഞ്ഞു. പൊലീസ് വിലക്കിയതിനെ തുടര്‍ന്നു 3 യുവതികളും സംഘത്തിലെ 4 പേരും നിലയ്ക്കലേക്കു മടങ്ങി. നിലയ്ക്കലും പമ്പയിലും പൊലീസ് പരിശോധന കര്‍ശനമാക്കി. സ്ത്രീകളുടെ പ്രായം പരിശോധിച്ചു മടക്കി അയയ്ക്കാനാണ് പൊലീസിനു ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. അതിനിടെ ബരിമലയില്‍ തല്‍ക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നിയമോപദേശം ലഭിച്ചു. സുപ്രിംകോടതിയുടെ അന്തിമവിധി വരെ കാത്തിരിക്കണമെന്നും നിയമോപദേശത്തിലുണ്ട്. ഇതേ നിയമോപദേശമാണ് അഡ്വക്കറ്റ് ജനറലും നിയമസെക്രട്ടറിയും കഴിഞ്ഞദിവസം സര്‍ക്കാരിനും നല്‍കിയത്.

അതിനിടെ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്ത് എത്തി. ശബരിമലയില്‍ ഇപ്പോള്‍ കയറാന്‍ ആഗ്രഹിക്കുന്നവര്‍ അര്‍ബന്‍ നക്സലുകളും നിരീശ്വരവാദികളുമെന്നായിരുന്നു വി മുരളീധരന്‍ പറഞ്ഞത്. അവര്‍ ശരിയായ ഭക്തര്‍ ആണോ എന്ന കാര്യം പരിശോധിക്കണം എന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം സുപ്രീംകോടതി വിധിയില്‍ വ്യക്തത വരും വരെ ശബരിമലയില്‍ യുവതീ പ്രവേശം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനിടെ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ മാറ്റിവച്ച സുപ്രീം കോടതി ഉത്തരവില്‍ വ്യക്തതയില്ലെന്നു സിപിഎം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത തേടിയിട്ടുണ്ട്. കോടതി പറയുന്നത് അനുസരിക്കുകയാണ് സര്‍ക്കാരിന്റെ ദൗത്യമെന്നും യെച്ചൂരി പറഞ്ഞു.

ശബരിമലയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും. 6500 പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യമാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. 40 കൗണ്ടറുകളിലായി ഔഷധ ചുക്കുവെള്ള വിതരണവും ആരംഭിച്ചിട്ടുണ്ട്. കുടിവെള്ള വിതരണത്തിനായി 306 വാട്ടര്‍ടാപ്പുകള്‍ സ്ഥാപിച്ചു. 1161 ശൗചാലയങ്ങളാണ് സന്നിധാനത്ത് സജ്ജീകരിച്ചിട്ടുള്ളത്, 160 കുളിമുറികള്‍, 150 മൂത്രപ്പുരകള്‍ മുതലായവ പ്രവര്‍ത്തനം ആരംഭിച്ചു. അടിയന്തര വൈദ്യസഹായ കേന്ദ്രം അഞ്ച് സ്ഥലങ്ങളിലുണ്ട്. 2.05 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണികള്‍ സജ്ജമാക്കി. തീര്‍ത്ഥാടകര്‍ക്ക് മൂന്നുനേരം അന്നദാനവും ആരംഭിച്ചിട്ടുണ്ട്. 33,000 പേര്‍ക്കാണ് ദേവസ്വം ബോര്‍ഡ് പ്രതിദിനം അന്നദാനം ഒരുക്കുന്നത്. കൂടുതല്‍ പേര്‍ എത്തിയാല്‍ അതിന് അനുസരിച്ച് ഭക്ഷണം തയ്യാറാക്കി നല്‍കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കി.

ശബരിമലയിലും പരിസരപ്രദേശത്തും 10,017 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് ക്രമീകരണങ്ങള്‍. എസ്പി , എഎസ്പി തലത്തില്‍ 24 പേരും 112 ഡിവൈഎസ്പിമാരും 264 ഇന്‍സ്പെക്ടര്‍മാരും 1185 എസ്ഐ/എഎസ്ഐമാരും സംഘത്തിലുണ്ടാകും. 307 വനിതകള്‍ ഉള്‍പ്പെടെ 8402 സിവില്‍ പൊലീസ് ഓഫീസര്‍മാരും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും സുരക്ഷയ്ക്കായി എത്തും. വനിതാ ഇന്‍സ്പെക്ടര്‍, എസ്ഐ തലത്തില്‍ 30 പേരേയും നിയോഗിച്ചിട്ടുണ്ട്. നവംബര്‍ 15 മുതല്‍ 30 വരെ ഒന്നാംഘട്ടത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവടങ്ങളിലായി 2551 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതല നിര്‍വഹിക്കുന്നത്.

രണ്ടാംഘട്ടത്തില്‍ 2539 പൊലീസ് ഉദ്യോഗസ്ഥരും ഡിസംബര്‍ 14 മുതല്‍ 29 വരെ 2992 പേരും ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ 3077 പേരും 1560 സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടാകും. ഹരിതചട്ടം കര്‍ശനമായി പാലിക്കാനായി പമ്പ, ചെങ്ങന്നൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ക്കു പകരം തുണി സഞ്ചികള്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നുണ്ട്. നിലയ്ക്കല്‍ പമ്പ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് സംബബന്ധിച്ച് തീര്‍ത്ഥാടകര്‍ ഉയര്‍ത്തിയ പരാതികള്‍ അടിയന്തരമായി പരിഹരിക്കാന്‍ ഞായറാഴ്ച ചേര്‍ന്ന അവലോനയോഗത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ ബസുകളില്‍ കണ്ടക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ടിക്കറ്റ് എടുക്കാനുള്ള തിരക്ക് ഇതോടെ ഇല്ലാതാകും. ചെറിയ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടുന്നതോടെ കുറഞ്ഞ സമയത്തിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കാനും തീര്‍ത്ഥാടകര്‍ക്ക് സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category