1 GBP = 94.40 INR                       

BREAKING NEWS

യാക്കോബായ സഭയെ ഈ സര്‍ക്കാര്‍ സഹായിക്കുന്നത് വോട്ട് മാത്രം ലക്ഷ്യമാക്കി; രണ്ട് കൊല്ലം കൂടിയേ അധികാരം ഉള്ളൂ എന്ന് മറക്കരുത്; എന്നും അടിമത്വത്തില്‍ കഴിയാന്‍ മനസ്സില്ല; എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍; കാതോലിക്കാ ബാവയുടെ വികാര നിര്‍ഭരമായ പ്രസംഗം ഏറ്റുവാങ്ങി ആയിരങ്ങള്‍; കോലഞ്ചേരി ഇന്നലെ കണ്ടത് ഓര്‍ത്തഡോക്സ് സഭയുടെ തിളക്കുന്ന രോഷത്തിന്റെ മിന്നല്‍ പ്രവാഹം

Britishmalayali
kz´wteJI³

കോലഞ്ചേരി: ഒടുവില്‍ രോഷം അളികത്തുകയാണ് ഓര്‍ത്തഡോക്സ് വിശ്വാസികളില്‍. സഭാ തര്‍ക്കത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ താല്‍പ്പര്യം കാണിക്കാത്തതാണ് ഇതിന് കാരണം. പരസ്യമായ നിലപാട് വിശദീകരണത്തിന് സഭയുടെ പരമാധ്യക്ഷന്‍ തന്നെ തയ്യാറായതും അതുകൊണ്ടാണ്. സഭാ പ്രശ്നത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നു ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആരോപിക്കുമ്പോള്‍ വാക്കുകളില്‍ നിറയുന്നത് അമര്‍ഷമാണ്.

മലങ്കര ഓര്‍ത്തഡോക്സ് സഭ വടക്കന്‍ മേഖല പ്രതിഷേധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സമ്മേളനത്തിന് ഒഴുകിയെത്തിയവരെല്ലാം പരമാധ്യക്ഷന്‍ വാക്കുകളെ ഉള്‍ക്കൊണ്ടാണ് മടങ്ങിയത്. എല്‍ഡിഎഫിനു രാഷ്ട്രീയ സാധ്യതകളൊന്നുമില്ലാത്ത ജില്ലയില്‍ സര്‍ക്കാര്‍ യാക്കോബായ സഭയെ സഹായിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങള്‍ ആര്‍ക്കും മനസ്സിലാകും. അടിമത്തം ആസ്വദിക്കാന്‍ കഴിയില്ല. വിദേശികള്‍ വ്യാപാരത്തിനായി രാജ്യത്തു വന്ന് അധികാരം കൈക്കലാക്കിയവരാണ്. കേരളത്തിലെ സഭകള്‍ ഇനിയും വിദേശ അടിമത്തത്തില്‍ തുടരണമെന്നാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നു വ്യക്തമാക്കണം. 2 വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാര്‍ മാറും. താല്‍ക്കാലിക ലാഭം ലക്ഷ്യമിട്ടാണു എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം-പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വിശദീകരിച്ചു.

യാക്കോബായ സഭയുടെ ആജ്ഞാനുവര്‍ത്തിയായി സര്‍ക്കാര്‍ മാറിയെന്നും താത്കാലിക മുതലെടുപ്പിനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കുറ്റപ്പെടുത്തി. ദേവാലയങ്ങളും സെമിത്തേരികളും സഭാ വിശ്വാസികളുടേതാണ്. മലങ്കര സഭയുടെ സ്വാതന്ത്ര്യം ഒരു വിദേശ ശക്തിക്കും വിട്ടുനല്‍കില്ല. ദേവാലയങ്ങളുടെ ധനം ഏതാനും പേര്‍ക്ക് യാതൊരു നിയന്ത്രണവും കൂടാതെ കൈകാര്യം ചെയ്യുവാന്‍ ലക്ഷ്യമിട്ടാണ് ഈ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നു. കോടതിയില്‍ നിന്നും നീതി ലഭിച്ചിട്ടും സര്‍ക്കാര്‍ അത് നിഷേധിക്കുന്നുവെന്നും കാതോലിക്കാ ബാവ പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും അയിത്തമില്ലെന്നും തങ്ങളെ പരിഗണിക്കുന്നവരെ തങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൃതദേഹങ്ങള്‍ വച്ചു വിലപേശാന്‍ അവസരം ഒരുക്കുന്നതും സര്‍ക്കാരാണ്. ആക്രമണങ്ങള്‍ക്കു സര്‍ക്കാരാണ് ഒത്താശ ചെയ്യുന്നത്. നീതി നടപ്പാക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല. നീതിയിലുറച്ചുള്ള പോരാട്ടം സഭ തുടരും. സഭയുടെ സങ്കടത്തിലും ദുഃഖത്തിലും എന്തും സഹിക്കാന്‍ തയാറാണെന്നും കാതോലിക്കാ ബാവാ പറഞ്ഞു. ആയിരക്കണക്കിന് സഭ വിശ്വാസികള്‍ പങ്കെടുത്ത പ്രതിഷേധ സംഗമത്തില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശായിലെ മുന്‍ വൈസ് ചാന്‍സിലറും, മുന്‍ പിഎസ്സി അധ്യക്ഷനുമായ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മറ്റ് വിഷയങ്ങളില്‍ സുപ്രീം കോടതി വിധികള്‍ നടപ്പിലാക്കും എന്ന് അനുദിനം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി എന്താണ് ഈ പ്രശ്നത്തില്‍ കോടതി വിധി നടപ്പിലാക്കുവാന്‍ യാതൊരു നടപടിയും സ്വീകരികാത്തതെന്ന് കെ.എസ്.രാധാകൃഷ്ണന്‍ ചോദിച്ചു. പരമോന്നത നീതി പീഠം ഓര്‍ത്തോഡോക്സ് സഭയ്ക്ക് നല്‍കിയ നീതി നിഷേധിക്കാന്‍ മുഖ്യമന്ത്രിക്കാവില്ല. സഭ വിഷയത്തില്‍ മുഖ്യമന്ത്രി ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും കെ.എസ്.രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രാധാകൃഷ്ണന്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയും. കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം ലോകത്തിനു മാതൃകയാണെന്നും അതൊരു വിദേശ ശക്തിക്കും അടിയറ വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് അധ്യക്ഷനായിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ പ്രസ്താവനകള്‍ നടത്തുകയും പ്രതിഷേധ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന ജനപ്രതിനിധികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത റാലിയും നടന്നു.

ഡോ.തോമസ് മാര്‍ അത്തനാസിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്, ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഡോ.യാക്കോബ് മാര്‍ ഐറേനിയസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, സഭാ സെക്രട്ടറി ബിജു ഉമ്മന്‍, വീണ ജോര്‍ജ് എംഎല്‍എ, ഫാ.എം.ഒ. ജോണ്‍, ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ.സി.എം.കുര്യാക്കോസ്, ഫാ.വര്‍ഗീസ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category