1 GBP = 94.00 INR                       

BREAKING NEWS

ഓടിച്ച് വെട്ടി വീഴ്ത്തി; മുഖത്തു നിന്നും മാംസ കഷ്ണങ്ങള്‍ വായുവില്‍ തെറിക്കും വരെ തുരുതുര വെട്ടി കലി തീര്‍ക്കല്‍; കൊലവിളിയും ആക്രമവും കണ്ട് ഭയന്ന് വിറച്ച് പ്രദേശവാസികള്‍; അത്താണി ബോയ്സ് എന്ന ക്വട്ടേഷന്‍ സംഘത്തിലെ പ്രമുഖനെ അവസാനിപ്പിച്ചതിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ക്കിടയിലെ കുടിപ്പക; ബിനോയിയുടെ കൊല ചര്‍ച്ചയാക്കുന്നത് അങ്കമാലി-മലയാറ്റൂര്‍ മേഖലയിലെ മണല്‍-കരങ്കില്‍ കടത്ത് മാഫിയാ സാന്നിധ്യം; നെടുമ്പാശ്ശേരിയിലെ ഞെട്ടിച്ച് രാത്രിയില്‍ ആക്രമണം നടത്തിയത് മൂന്നംഗ സംഘം

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

ആലുവ: നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിന് മുന്നില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി പൊലീസ്. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അരുംകൊലയ്ക്ക് കാരണമായതെന്നും ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടുത്തായിരുന്നു ആക്രമണം. വെട്ടേറ്റ് മുഖം ആളെ തിരിച്ചറിയാനാവാത്ത വിധം വികൃതമായിട്ടുണ്ട്. അത്താണി ബോയ്സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്വട്ടേഷന്‍ സംഘത്തില്‍ ബിനോയി മുമ്പ് പ്രവര്‍ത്തിച്ചിരുന്നെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. ഈ സമയത്തുണ്ടായ വൈരാഗ്യത്താലാവാം ഇപ്പോള്‍ വിരോധികള്‍ കൊല നടത്തിയതെന്നാണ് പൊലീസ് അനുമാനം.

നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു കാറില്‍ വന്നിറങ്ങിയ അക്രമി സംഘം വടിവാളുമായി ബിനോയിയെ നേരിട്ടത്. നിലവിളിച്ചു കൊണ്ട് രക്ഷപെടാന്‍ ശ്രമിച്ച ബിനോയിയെ കൊലവിളിയുമായി അക്രമികള്‍ പിന്നാലെയെത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് സൂചന . ഇത് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

മണല്‍ - കരിങ്കല്‍ കടത്തുമായി ബന്ധപ്പെട്ട് അങ്കമാലി മലയാറ്റൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി ഗുണ്ടാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു .അനധികത ക്വാറികള്‍ പ്രവര്‍ത്തിപ്പിച്ചു വന്നിരുന്നവരും അനധികൃത മണല്‍ കടത്തിന് ഒത്താശ ചെയ്തിരുന്നവരുമാണ് ഇവരെ തീറ്റിപ്പോറ്റിയിരുന്നത് .മുമ്പും സമാന ഗുണ്ടാ ആക്രമണങ്ങളില്‍ ഇവിടെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

പൊലീസ് നടപടികളെത്തുടര്‍ന്ന് ഇടക്കാലത്ത് പത്തി മടക്കിയിരുന്ന ഇക്കൂട്ടര്‍ ഇപ്പോള്‍ വീണ്ടും കരുത്തു കാണിക്കാന്‍ ഇറങ്ങിയതിന്റെ തെളിവാണ് ഈ കൊലപാതകമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാട്ടുകാര്‍ നോക്കി നില്‍ക്കെ ഓടിച്ച് വെട്ടിവീഴ്തി , മുഖത്തുന്നിന്നും മാംസ കഷണങ്ങള്‍ വായുവില്‍ തെറിക്കും വരെ തുരതുര വെട്ടി കലി തീര്‍ത്ത ശേഷമാണ് അക്രമി സംഘം സ്ഥലം വിട്ടത്. ഗുണ്ടാസംഘത്തിന്റെ കൊലവിളിയും ആക്രമണവും കണ്ട് സ്ഥലത്തുണ്ടായിരുന്നവര്‍ ഭയന്നു വിറച്ച നിലയിലായിരുന്നു.

പ്രതികരിക്കാന്‍ തുനിഞ്ഞാല്‍ തങ്ങളെയും അക്രമികള്‍ വകവരുത്തുമെന്ന് ബോദ്ധ്യമുള്ളതിനാല്‍ ഇവരാരും പ്രതിരോധിക്കാന്‍ തയ്യാറായില്ല. സംഭവത്തിന് ശേഷം നെടുമ്പാശ്ശേരി സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടം നടത്തും.

മരിച്ചയാളുടെ പേരില്‍ നിരവധി കേസുകളുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്നും റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. കാപ്പാ നിയമ പ്രകാരം കൊല്ലപ്പെട്ട ബിനോയിയ്ക്കെതിരെ നിരവധി കേസുകളുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category