1 GBP = 93.40 INR                       

BREAKING NEWS

സെറ്റില്‍ കേക്ക് മുറിക്കുമ്പോള്‍ കയര്‍ത്ത് സംസാരിച്ച സംവിധായകന്‍ മോശമായി പെരുമാറിയെന്നും ലേഡി സൂപ്പര്‍ സ്റ്റാറിന്റെ മൊഴി; സംഭവത്തെ കുറിച്ച് കേട്ടിരുന്നുവെന്ന ആന്റണി പെരുമ്പാവൂരിന്റെ വെളിപ്പെടുത്തലിന് അപ്പുറത്തേക്കുള്ള തെളിവ് തേടി ക്രൈംബ്രാഞ്ച്; ഒടിയന്‍ സെറ്റില്‍ കേക്ക് കഴിക്കാനെത്തിയ എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും; ഒത്തുതീര്‍പ്പിന് അമ്മയും ഫെഫ്കയും മടിക്കുമ്പോള്‍ പേരു ദോഷം ഒഴിവാക്കാന്‍ നടപടിയുമായി കേരളാ പൊലീസ്; ശ്രീകുമാര്‍ മേനോന്‍- മഞ്ജു വാര്യര്‍ ഭിന്നതയില്‍ അന്വേഷണം തുടരുമ്പോള്‍

Britishmalayali
kz´wteJI³

തൃശ്ശൂര്‍: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ 'ഒടിയന്‍' സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുക്കും. സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നതാണ് പ്രധാന പരാതി. സെറ്റില്‍ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരില്‍നിന്നും മൊഴിയെടുക്കും. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് മാത്യു സാമുവലും സൈബര്‍ ആക്രമണം നടത്തുന്നതിന് പിന്നിലുണ്ടെന്നും മഞ്ജു ആരോപിച്ചിരുന്നു.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍േട്രാളര്‍ സജി സി. ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി രേഖ തുടങ്ങിയവരില്‍നിന്നു മൊഴിയെടുത്തു. കൂടുതല്‍ പേരില്‍നിന്ന് മൊഴിയും തെളിവുമെടുത്ത ശേഷമായിരിക്കും തുടര്‍ നടപടികളിലേക്കു കടക്കുകയെന്ന് അന്വേഷണസംഘം അറിയിച്ചു. ജാമ്യമുള്ള വകുപ്പുകള്‍ പ്രകാരമാണ് ശ്രീകുമാര്‍ മേനോന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മൊഴി എടുത്ത ശേഷം ശ്രീകുമാര്‍ മേനോനില്‍ നിന്ന് തെളിവെടുക്കും. കേസില്‍ ഇടപെടാന്‍ താര സംഘടനയായ അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും വിസമ്മതം അറിയിച്ചിരുന്നു. ഇതോടെയാണ് നിയമ നടപടികളുമായി പൊലീസ് മുന്നോട്ട് പോയത്.

സമൂഹമാധ്യമങ്ങളിലൂടെ ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തിയെന്നും താന്‍ മോശക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നുമാണ് മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് എസ് പി സി ഡി ശ്രീനിവാസനായിരുന്നു മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. തന്നെ ശ്രീകുമാര്‍ മേനോന്‍ അപകടത്തില്‍പ്പെടുത്തുമെന്ന് ഭയമുണ്ടെന്നും മഞ്ജു വാര്യര്‍ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഒടിയന്‍ സിനിമയ്ക്ക് ശേഷം താന്‍ നേരിട്ട സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണെന്നാണ് മഞ്ജുവിന്റെ പരാതി. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ശ്രീകുമാര്‍ മേനോന്‍ അന്വേഷണത്തോട് സഹകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തന്നെ സഹായിച്ചവരെ മറക്കുന്നതാണ് മഞ്ജുവിന്റെ സ്വഭാവം എന്നതുള്‍പ്പെടെയുള്ള പ്രത്യാരോപണങ്ങളാണ് ശ്രീകുമാര്‍ മേനോന്‍ പോസ്റ്റില്‍ ഉയര്‍ത്തിയത്.

കേസില്‍ മഞ്ജുവാര്യര്‍ ചാവക്കാട് കോടതി മജിസ്ട്രേറ്റ് മുമ്പാകെ 164-ാം നിയമ പ്രകാരം രഹസ്യമൊഴി നല്‍കിയിരുന്നു. കോടതിയിലെത്തിയ മഞ്ജുവില്‍നിന്നും അടച്ചിട്ട കോടതിയിലാണ് മൊഴിയെടുത്തത്. ക്രൈംബ്രാഞ്ച് മഞ്ജുവിന്റെ പുള്ളിലെ വീട്ടിലെത്തിയും തൃശൂരില്‍ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയും മൊഴിയെടുത്തിരുന്നു. ഇതില്‍ ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ അന്വേഷക സംഘത്തിന് കൈമാറിയിരുന്നു. 2017 മുതല്‍ കരിയറിനേയും, സ്ത്രീത്വത്തേയും നിരന്തരം അപമാനിക്കുകയും, സമൂഹമാധ്യമങ്ങളിലും, ഒടിയന്‍ ഷൂട്ടിങ് സൈറ്റുകളിലും നിരന്തരം തേജോവധം ചെയ്യുകയും ചെയ്തതുമടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള 'പുഷ്' കമ്പനി വഴി 2013ല്‍ കരാറിലേര്‍പ്പെട്ട് പരസ്യചിത്രങ്ങളില്‍ അഭിനയിക്കുകയും മഞ്ജുവാര്യര്‍ ഫൗണ്ടേഷന്റെയും ചാരിറ്റി പ്രവര്‍ത്തനത്തിന്റെയും മേല്‍നോട്ടവും നല്‍കിയിരുന്നു. 2017 ല്‍ കരാര്‍ റദ്ദാക്കിയതിന്റെ വിദ്വേഷത്തില്‍ വിവിധ മാനഹാനിയും ഭീഷണിയും ചെയ്ത് വരികയാണെന്നതടക്കമാണ് പരാതിയിലുള്ളത്.

പിന്നീട് പൊലീസ് ആവശ്യപ്രകാരമാണ് കോടതിയില്‍ മൊഴി നല്‍കിയത്. ഉച്ചകഴിഞ്ഞു മൂന്നോടെ എത്തിയ നടി മൂന്നര മുതല്‍ ഒന്നര മണിക്കൂര്‍ നേരം അടച്ചിട്ട മുറിയില്‍ മൊഴി നല്‍കി. സ്ത്രീയുടെ അന്തസിനു മാനഹാനി വരുത്തിയതിനു ഐ.പി.സി. 354 (ഡി), 509, പൊലീസ് ആക്ട് 120 വകുപ്പുകളനുസരിച്ചാണ് കേസ്. ഒടിയന്‍ സിനിമയുടെ സൈറ്റിലും തുടര്‍ന്നു സമൂഹമാധ്യമങ്ങളിലും അപമാനിച്ചുവെന്നാണ് പരാതി. 2013 ല്‍ ശ്രീകുമാര്‍ മേനോന്റെ പുഷ് കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പിന്നീട് 2017 ല്‍ റദ്ദാക്കിയിരുന്നു. ഇതിന്റെ വിദ്വേഷത്തില്‍ തനിക്ക് എതിരേ ആക്ഷേപങ്ങളുന്നയിച്ചുവെന്നാണ് മഞ്ജുവിന്റെ നേരത്തെയുള്ള പരാതി. പരാതിക്കു മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തുകയും ചെയ്തു.

അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കുമെന്നു ഫേസ്ബുക് പ്രതികരണത്തില്‍ അദ്ദേഹം വ്യക്തമാക്കി. മഞ്ജുവിനു ഉപകാരസ്മരണ ഇല്ലെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണു ശ്രീകുമാര്‍ മേനോന്‍ പോസ്റ്റില്‍ ഉന്നയിച്ചത്. മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നല്‍കിയത് നടിയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന മൊഴിയായിരുന്നു. ശ്രീകുമാര്‍ മേനോന്‍ തന്നെ ഉപദ്രവിക്കാറുണ്ടെന്ന് മഞ്ജു തന്നെട് പറഞ്ഞിട്ടുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ പൊലീസിനോട് സമ്മതിച്ചു. ഒടിയന്‍ സെറ്റിലെ കാരവാന്‍ സംഭവത്തെ കുറിച്ചും മഞ്ജു സൂചിപ്പിച്ചിരുന്നുവെന്നും ഒടിയന്‍ സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂര്‍ പൊലീസിന് മൊഴി നല്‍കി. സമാന വിശദീകരണമാണ് ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജിയും പൊലീസിന് നല്‍കിയത്. ഇതോടെ മഞ്ജുവിന്റെ പരാതി നിലനില്‍ക്കുന്നതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തുന്നത്.

ശ്രീകുമാര്‍ മേനോന്‍ ഉപദ്രവിക്കുന്നതായി മഞ്ജു പറഞ്ഞുവെന്നും അതിനോട് താന്‍ ഇടപെടേണ്ടതുണ്ടോ എന്ന് തിരക്കിയെന്നുമാണ് ആന്റണി പെരുമ്പാവൂര്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇടപെടേണ്ടതില്ലെന്നും താന്‍ നോക്കി കൊള്ളാമെന്നും മഞ്ജു മറുപടി നല്‍കി. അതുകൊണ്ടാണ് വിഷയത്തില്‍ നടപടിക്ക് ശ്രമിക്കാത്തത്. ഒടിയന്‍ സെറ്റിലും ഒടിയന്റെ ഓഡിയോ ലോഞ്ചിനായുള്ള ദുബായ് യാത്രയ്ക്കിടെയും ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയാണ് മഞ്ജു ഉന്നയിച്ചിട്ടുള്ളത്. ഇതിന് രണ്ടിനും സാക്ഷിയല്ലെങ്കിലും തനിക്ക് ഇതേ കുറിച്ച് അറിയാമായിരുന്നുവെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. ഇത് തന്നെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജിയുടേയും മൊഴി. ഇത് ശ്രീകുമാര്‍ മേനോനെ കുടുക്കുന്നതാണ്. എന്നാല്‍ ഏത് അറ്റം വരേയും പോയി കേസ് നേരിടാനാണ് ശ്രീകുമാര്‍ മേനോന്റെ തീരുമാനം. മഞ്ജുവുമായുണ്ടായിരുന്ന ബിസിനസ് ഇടപാടുകളെ കുറിച്ചെല്ലാം പൊലീസിനെ ധരിപ്പിക്കാനാണ് ശ്രീകുമാര്‍ മേനോന്റെ തീരുമാനം. സംവിധായകന്‍ മാര്‍ട്ടി പ്രക്കാട്ടിനെതിരേയും ശ്രീകുമാര്‍ മേനോന്‍ നിലപാട് എടുത്തേക്കും.

ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. ഈ പരാതി പിന്നീട് തൃശൂര്‍ പൊലീസിന് കൈമാറി. ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഒടിയന്‍ സിനിമയുടെ നിര്‍മ്മാണ കാലംമുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറയുന്നുണ്ട്. പൊലീസ് മൊഴിയെടുത്തപ്പോഴും മഞ്ജു കാര്യങ്ങള്‍ ആവര്‍ത്തിച്ചു.കോടതിയിലും ഇത് വീണ്ടും വ്യക്തമാക്കി. വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന മഞ്ജു വാര്യര്‍ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുടുങ്ങിയപ്പോള്‍ നല്‍കിയ ജാമ്യ ഹര്‍ജിയിലും ശ്രീകുമാര്‍ മേനോനെതിരെ പരാമര്‍ശമുണ്ടായിരുന്നു. ഇതിനിടെയാണ് ഒടിയന്‍ സിനിമ തുടങ്ങുന്നത്. ഇവിടെ വച്ചു തന്നെ ചില പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് ഈ കേസ് വ്യക്തമാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category