1 GBP = 92.80 INR                       

BREAKING NEWS

നഴ്‌സുമാര്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിങ്ങളുടെ ടൗണിലെ എം പി സ്ഥാനാര്‍ത്ഥിയുടെ നിലപാട് അറിയണോ?എങ്കി ല്‍ ഈ പൊതുമെയില്‍ നിങ്ങളുടെ സ്ഥാനാര്‍ത്ഥിക്കും അയക്കൂ

Britishmalayali
kz´wteJI³

യുകെയിലെ നഴ്സുമാര്‍ പലവിധ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ പലപ്പോഴും രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇവയ്ക്ക് ശാശ്വത പരിഹാരം കാണുന്നതില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നുമില്ല. അതിനാല്‍ ഈ വരുന്ന തെരഞ്ഞെടുപ്പില്‍ നഴ്സുമാര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് പ്രാധാന്യം നല്‍കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രം വോട്ട് ചെയ്യാന്‍ തങ്ങളെ അംഗങ്ങളെ ആഹ്വാനം ചെയ്യുന്ന നടപടിയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് റോയല്‍ കോളജ് ഓഫ് നഴ്സിംഗ് അഥവാ ആര്‍സിഎന്‍.

ഇതിനായി ആരാണ് നിങ്ങളുടെ ടൗണിലെ എംപി സ്ഥാനാര്‍ത്ഥി എന്നറിയാനും നഴ്സുമാര്‍ നേരിടുന്ന പ്രതിസന്ധിയില്‍ അവരുടെ നിലപാട് എന്താണെന്നറിയാനും നഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിനും ഒരു ഓണ്‍ലൈന്‍ ടൂളും ആര്‍സിഎന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഡിസംബര്‍ 12ന് നടക്കുന്ന ഇലക്ഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പൊതു ഇമെയില്‍ അയക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഈ പൊതു ഇ മെയില്‍ നിങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് അയക്കാന്‍ നിങ്ങള്‍ക്കും സാധിക്കുന്നതായിരിക്കും.
നഴ്സിംഗിനോട് ഓരോ സ്ഥാനാര്‍ത്ഥിക്കുമുള്ള ഉത്തരവാദിത്വം ഏത് വിധത്തിലാണെന്ന് തെളിയിക്കുന്നതിന് ഈ ഇമെയിലിലൂടെ നിങ്ങള്‍ക്ക് അവരോട് ആവശ്യപ്പെടാനാവും. ഇതിന് പുറമെ തങ്ങളുടെ കോണ്‍സ്റ്റിറ്റിയുവന്‍സിയിലെ നഴ്സിംഗ് ജീവനക്കാരുടെ ശബ്ദം പാര്‍ലിമെന്റില്‍ എത്രത്തോളം മുഴക്കുമെന്നും ഈ ഇമെയിലൂടെ അവരോടു ചോദിക്കാന്‍ സാധിക്കും. ഈ വരുന്ന പൊതു തെരഞ്ഞെടുപ്പ് ആര്‍സിഎന്‍ അംഗങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണയാകമാണെന്നാണ് അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തിലൂടെ ആര്‍സിഎന്‍ ചീഫി എക്സിക്യൂട്ടീവും ജനറല്‍ സെക്രട്ടറിയുമായ ഡോന്ന കിന്‍എയര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിനാല്‍ നഴ്സിംഗിനോടുള്ള സ്ഥാനാര്‍ത്ഥികളുടെ ഉത്തരവാദിത്വവും പ്രതിബന്ധതയും ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്നും ഡോന്ന ഓരോ അംഗത്തെയും ഓര്‍മ്മിപ്പിക്കുന്നു. നിലവില്‍ യുകെയിലാകമാനമുള്ള എന്‍എച്ച്എസ്, ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സര്‍വീസുകളില്‍ കടുത്ത സമ്മര്‍ദമുണ്ടാകുന്നുണ്ടെന്നും ഓരോ ഷിഫ്റ്റുകളിലും ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണെന്നും സുരക്ഷിതവും ഫലപ്രദവുമായ കെയര്‍ പ്രദാനം ചെയ്യുന്നതിനുള്ള വിഭവങ്ങള്‍ പരിമിതമാണെന്നും അതിനാല്‍ ഓരോ സ്ഥാനാര്‍ത്ഥിയും ജയിച്ച് പാര്‍ലിമെന്റിലെത്തിയാല്‍ ഇവയ്ക്കെല്ലാം പരിഹാരം കാണുമെന്ന് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നുവെന്നും ഡോന്ന ഓര്‍മിപ്പിക്കുന്നു.

ഈ പ്രതികൂലമായ അവസ്ഥകള്‍ക്ക് മാറ്റമുണ്ടാക്കാന്‍ അടുത്ത യുകെ ഗവണ്‍മെന്റ് ബാധ്യസ്ഥമാണെന്നും അതിലൂടെ മാത്രമേ ഇവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ ഇവിടുത്തെ ഹെല്‍ത്ത് സര്‍വീസിനെ മാറ്റാനാവുകയുള്ളുവെന്നും ആര്‍സിഎന്‍ മുന്നറിയിപ്പേകുന്നു. ഇതിനാല്‍ രണ്ട് മിനുറ്റ് ചെലവാക്കി സ്ഥാനാര്‍ത്ഥികള്‍ക്ക് ഇമെയില്‍ അയക്കണമെന്നും അതിനോട് യോജിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളൂവെന്ന് ബോധിപ്പിക്കണമെന്നും ഡോന്ന ആഹ്വാനം ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category