1 GBP = 93.40 INR                       

BREAKING NEWS

ഗൂഗിള്‍ മാപ്പ് അടിപൊളിയാകുന്നു; ഇനി സ്പീഡ് ക്യാമറകളെ പേടിക്കേണ്ട; ട്രാഫിക്ക് ജാമുകളും മുന്‍കൂട്ടി അറിഞ്ഞ് വഴിതിരിക്കാം

Britishmalayali
kz´wteJI³

നാളിതു വരെയില്ലാതിരുന്ന കിടിലന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ് അടിപൊളിയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇപ്പോള്‍ ഗൂഗിള്‍ മാപ്പിലൂടെ ട്രാഫിക്ക് ജാമുകള്‍, അപകടങ്ങള്‍, സ്പീഡ് ക്യാമറകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നിങ്ങളുടെ ഫോണിലേക്കെത്തും. ഗൂഗിള്‍ മാപ്പില്‍ വരുത്തിയ വിപ്ലവകരമായ ഇത്തരം പരിഷ്‌കാരങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

യാതൊരു ചെലവുമില്ലാതെ ഗൂഗിള്‍ മാപ്പ് തങ്ങളുടെ ഫോണുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ ബ്രിട്ടീഷ് ഡ്രൈവര്‍മാര്‍ക്ക് സ്പീഡ് പിഴകളില്‍ നിന്നും ഗതാഗതക്കുരുക്കുകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും വഴിമാറി എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും.  

ഇത്തരം കാര്യങ്ങള്‍ക്ക് ബ്രിട്ടീഷ് ഡ്രൈവര്‍മാരെ സഹായിക്കുന്ന വിധത്തിലാണ് പുതിയ ഗൂഗിള്‍ മാപ്പ് ഫീച്ചറുകള്‍ സജ്ജമാക്കിയിരിക്കുന്നതെന്നാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റോഡില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍, ലെയിന്‍ അടച്ചിടല്‍, റോഡില്‍ അവശിഷ്ടങ്ങള്‍ വീണ് തടസമുണ്ടാകല്‍ പോലുള്ള മറ്റ് നിരവധി സംഭവങ്ങളും ഗൂഗിള്‍ മാപ്പിലൂടെ ഡ്രൈവര്‍മാര്‍ക്ക് മുന്‍കൂട്ടി അറിയാനാവും.
റോഡില്‍ വണ്ടിയിടിച്ചുണ്ടാകുന്ന മരണങ്ങള്‍ പോലും മറ്റ് ഡ്രൈവര്‍മാരെ അറിയിക്കാന്‍ മോട്ടോറിസ്റ്റുകള്‍ക്ക് പുതുക്കിയ ഗൂഗിള്‍ മാപ്പിലൂടെ സാധിക്കും. ഇതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് അത്തരം തടസമുള്ള പാതകള്‍ ഒഴിവാക്കി ബദല്‍ മാര്‍ഗങ്ങളിലൂടെ ടെന്‍ഷനില്ലാതെ യാത്ര ചെയ്യാനും കഴിയും.

ഇത്തരത്തിലുള്ള അവിശ്വസനീയമായ പുതിയ ഗൂഗിള്‍ ഫീച്ചറുകള്‍ ആക്സസ് ചെയ്യുന്നതിനായി നിങ്ങള്‍ ഈ ആപ്പിന്റെ ഇന്‍ഫര്‍മേഷന്‍ ബാറിന്റെ മുകള്‍ ഭാഗത്ത് ടാപ് ചെയ്താല്‍ മതിയാകും. തുടര്‍ന്ന് ഒരു പ്ലസ് സൈനിലും അവസാനം ആഡ് എ റിപ്പോര്‍ട്ടിലും ടാപ് ചെയ്യണം. ക്രാഷ്, സ്പീഡ് ട്രാപ്, സ്ലോഡൗണ്‍, കണ്‍സ്ട്രക്ഷന്‍, ലെയ്ന്‍ ക്ലോഷര്‍, ഡിസ്ഏബിള്‍ഡ് വെഹിക്കിള്‍, ഒബ്ജക്ട് ഓണ്‍ ദി റോഡ് എന്നിവ ഇതില്‍ നിന്നും ഡ്രൈവര്‍മാര്‍ക്ക് തെരഞ്ഞെടുക്കാം.

2013ല്‍ ജിപിഎസ് നാവിഗേഷന്‍ സോഫ്റ്റ്വെയറായ വേയ്സ് ഗൂഗിള്‍ 966 മില്യണ്‍ പൗണ്ട് കൊടുത്ത് വാങ്ങിയതിനെ തുടര്‍ന്നാണ് പുതിയ ഓപ്ഷനുകള്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിരിക്കുന്നത്. പുതുക്കിയ ഗൂഗിള്‍ മാപ്പ് ഈ ആഴ്ച ലോകമെമ്പാടും ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category