1 GBP = 94.40 INR                       

BREAKING NEWS

കപ്പിനും ചുണ്ടിനും ഇടയില്‍ ഇക്കുറിയും സുരേന്ദ്രന് പ്രസിഡന്റ് പദവി നഷ്ടമായേക്കും; ശോഭാ സുരേന്ദ്രനും എംടി രമേശും അടക്കമുള്ള മറ്റ് പേരുകാരും പുറത്ത്; കുമ്മനത്തെ തന്നെ വീണ്ടും പ്രസിഡന്റാക്കാന്‍ നീക്കം സജീവം; ദേശീയ നേതൃത്വത്തിന് സുരേന്ദ്രനോട് താല്‍പ്പര്യമെങ്കിലും കൃഷ്ണദാസ് പക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനൊടുവില്‍ പകരക്കാരനായി കുമ്മനം എത്തിയേക്കും; നിര്‍ണ്ണായകമാകുന്നത് ആര്‍എസ്എസ് നിലപാട്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് താല്‍പ്പര്യം. എന്നാല്‍ സുരേന്ദ്രനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പികെ കൃഷ്ണദാസ് പക്ഷം. എംടി രമേശിനെ വെട്ടി സുരേന്ദ്രന്‍ എത്തുന്നതിനെ അംഗീകരിക്കാന്‍ കൃഷ്ണദാസിന് കഴിയുന്നില്ല. മെഡിക്കല്‍ കോഴയില്‍ രമേശിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം മേയറായി സിപിഎം നേതാവ് ശ്രീകുമാര്‍ ജയിച്ചതിന് പിന്നിലും ചില കള്ളക്കളി ആക്ഷേപമായി എത്തി. ഈ സാഹചര്യത്തില്‍ രമേശിനെ എന്തു വന്നാലും പ്രസിന്റാക്കില്ലെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. ശോഭാ സുരേന്ദ്രനേയും കേരളത്തിലെ ഗ്രൂപ്പുകള്‍ അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കുമ്മനം രാജശേഖരന്‍ വീണ്ടും ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുമെന്നാണ് സൂചന. ആര്‍ എസ് എസിന്റെ മനസ്സും കുമ്മനത്തിനൊപ്പമാണ്.

ബിജെപി അധ്യക്ഷനായിരിക്കെയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് കുമ്മനത്തെ മിസോറാം ഗവര്‍ണ്ണറാക്കിയത്. പിന്നീട് പി എസ് ശ്രീധരന്‍ പിള്ള അധ്യക്ഷനായി. അപ്പോഴും കെ സുരേന്ദ്രനെ പ്രസിഡന്റാക്കാനായിരുന്നു അമിത് ഷായുടെ താല്‍പ്പര്യം. പികെ കൃഷ്ണദാസിന്റെ എതിര്‍പ്പായിരുന്നു ഇതിന് കാരണം. ഇപ്പോഴും സുരേന്ദ്രനെ അംഗീകരിക്കില്ലെന്ന് കൃഷ്ണദാസ് പറയുന്നു. ഇതോടെ വീണ്ടും ഒത്തുതീര്‍പ്പ് സാധ്യത ബിജെപി കേന്ദ്ര നേതൃത്വം തേടി. കുമ്മനത്തെ അംഗീകരിക്കണമെന്ന സംസ്ഥാന ആര്‍ എസ് എസിന്റെ ആവശ്യം ഗൗരവത്തോടെ തന്നെ കേന്ദ്ര നേതാക്കളും കണ്ടു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി സംസാരിക്കാന്‍ പോലും കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ തയ്യാറായില്ല. ഇതോടെ കേരളത്തിലെ ചര്‍ച്ച പോലും പ്രതിസന്ധിയിലായി. ഇതോടെയാണ് കുമ്മനം എന്ന പേരിലേക്ക് വീണ്ടും ബിജെപി ദേശീയ നേതൃത്വം എത്തുന്നത്. അപ്രതീക്ഷിത പേരുകള്‍ തല്‍കാലം പരീക്ഷിക്കില്ല.

സന്തോഷും ആര്‍എസ്എസ്. സംസ്ഥാന നേതൃത്വവും തമ്മില്‍ രഹസ്യചര്‍ച്ച നടക്കുകയും ചെയ്തു. പാലക്കാട്ടുനടന്ന രണ്ടാംഘട്ട ചര്‍ച്ചയില്‍, കുമ്മനം രാജശേഖരനെ വീണ്ടും അധ്യക്ഷപദവിയിലേക്കു കൊണ്ടുവരണമെന്ന് ആര്‍എസ്എസ്. ആവശ്യപ്പെട്ടു. എന്നാല്‍, കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന താത്പര്യത്തിലാണ് ദേശീയനേതൃത്വമെന്ന് സന്തോഷും അറിയിച്ചു. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലടക്കം ദേശീയനേതൃത്വമാണ് തീരുമാനമെടുക്കുന്നതെന്നും ദേശീയ സെക്രട്ടറി ചൂണ്ടിക്കാട്ടി. എന്നാല്‍, ദേശീയ നേതൃത്വം ഏകപക്ഷീയ തീരുമാനമെടുക്കുന്നതിനെ ആര്‍എസ്എസ്. എതിര്‍ത്തു. ആര്‍എസ്എസ്. പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സഹപ്രാന്ത പ്രചാരക് സുദര്‍ശന്‍, പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ എന്നിവരാണ് പാലക്കാട്ട് കൂടിക്കാഴ്ചയ്ക്കെത്തിയത്. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രസംഘടനാ ജനറല്‍സെക്രട്ടറി കൊച്ചിയിലെ ആര്‍എസ്എസ്. ആസ്ഥാനത്തെ ബൈഠക്കില്‍ പങ്കെടുക്കുമെന്ന് കുരുതിയിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.

ഉപതിരഞ്ഞെടുപ്പുകള്‍ക്കുമുന്പ് കൊച്ചിയില്‍ പ്രാഥമിക കൂടിയാലോചനകള്‍ നടന്നിരുന്നു. ഇതിന്റെ വിവരങ്ങള്‍ പുറത്തായതോടെയാണ് രണ്ടാംഘട്ട രഹസ്യചര്‍ച്ച പാലക്കാട്ടേക്കു മാറ്റിയത്. ഗ്രൂപ്പ് നേതൃത്വം തങ്ങളുടെ ആളുകളെ അധ്യക്ഷസ്ഥാനത്തേക്ക് എത്തിക്കാന്‍ കേന്ദ്രത്തില്‍ പലവഴിക്കും സമ്മര്‍ദംചെലുത്തുന്നുണ്ട്. പി.കെ. കൃഷ്ണദാസ്, എം ടി. രമേശ്, ശോഭാസുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, സുരേഷ് ഗോപി തുടങ്ങിയവരെ അധ്യക്ഷസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കുപറഞ്ഞ് സുരേഷ്‌ഗോപി ആദ്യമേ പിന്മാറി. സുരേന്ദ്രനുവേണ്ടി മുരളീധര വിഭാഗവും രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷവും ശക്തമായി രംഗത്തുണ്ട്. അവസാന നിമിഷം സമവായമെന്ന നിലയില്‍ കെ.വി. ആനന്ദബോസിനെ അധ്യക്ഷസ്ഥാനത്തേക്കു കേന്ദ്രം കൊണ്ടുവെന്നേക്കുമെന്ന ചര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ കേള്‍ക്കുന്നുണ്ട്. ഇതോടെയാണ് ആര്‍എസ്എസ് തങ്ങളുടെ നിലപാട് വിശദീകരിച്ചത്.

കുമ്മനം രാജശേഖരന് മാന്യമായ പരിഗണന കിട്ടണമെന്ന നിലപാടാണ് ആര്‍എസ്എസ്. നേതൃത്വത്തിനുള്ളത്. മുന്പ്, ആര്‍.എസ്.എസിനോട് ആലോചിക്കാതെയാണ് കേന്ദ്രനേതൃത്വം കുമ്മനത്തെ അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റി മിസോറം ഗവര്‍ണറാക്കിയത്. അതില്‍ അന്നുമുതല്‍ അവര്‍ അതൃപ്തിയിലാണ്. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ മത്സരിപ്പിക്കണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യം. അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുന്നില്ലെങ്കില്‍ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ കൊണ്ടുവരണമെന്നും ആര്‍എസ്എസ്. ആവശ്യപ്പെടുന്നു. എന്നാല്‍, കുമ്മനത്തെ തിരിച്ചുകൊണ്ടുവരുന്നതില്‍ ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കു താത്പര്യക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി അധ്യക്ഷ പദവിയില്‍ കുമ്മനത്തിന് സാധ്യത കൂടുന്നത്. കുമ്മനത്തെ അംഗീകരിക്കാതെ ബിജെപിയുമായി സഹകരിക്കാന്‍ ആര്‍എസ്എസ് തയ്യാറാകില്ല. വട്ടിയൂര്‍ക്കാവിലെ വോട്ട് ചോര്‍ച്ചയ്ക്ക് കാരണവും പരിവാറുകാരുടെ നിസ്സഹകരണമാണ്. അതുകൊണ്ടാണ് കുമ്മനത്തെ പ്രസിഡന്റാക്കിയുള്ള ഒത്തുതീര്‍പ്പിന് ബിജെപി കേന്ദ്ര നേതൃത്വവും ആലോചന സജീവമാക്കുന്നത്.

ഹിന്ദു ഐക്യ വേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു കുമ്മനം. നിലയ്ക്കല്‍ പ്രക്ഷോഭം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നീ വിഷയങ്ങളില്‍ അദ്ദേഹം മുഖ്യസ്ഥാനം വഹിച്ചിരുന്നു. 1987ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജിവച്ച അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. ബാലസദനങ്ങളുടെ മേല്‍നോട്ടം, വിശ്വ ഹിന്ദു പരിഷതിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ കുമ്മനത്തെ ജനകീയനാക്കി. കേരളത്തിലെ സാഹചര്യത്തില്‍ ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ബിജെപിക്ക് അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റാന്‍ കുമ്മനത്തിന് കഴിയുമെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. പരിവാറുകാരുടെ സഹകരണത്തിന് കുമ്മനത്തെ അംഗീകരിക്കേണ്ടതുണ്ടെന്ന് ബിജെപി ദേശീയ നേതൃത്വവും തിരിച്ചറിയുന്നു.

ഇനി അമിത് ഷായുടെ നിലപാടാകും നിര്‍ണ്ണായകം. ആര്‍എസ്എസ് നേതൃത്വം പങ്കുവച്ച വികാരം അമിത് ഷായെ സന്തോഷ് അറിയിക്കും. അതിന് ശേഷം വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യും. എത്രയും വേഗം ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷനെ നിയോഗിക്കാനാണ് തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category