1 GBP = 93.35 INR                       

BREAKING NEWS

ഹരിയാനയില്‍ ഇനി മന്ത്രിസഭ കോടീശ്വരന്മാര്‍ ഭരിക്കും; മന്ത്രിമാരുടെ ശരാശരി ആസ്തി 17.41 കോടി രൂപ; 76.75 കോടിയുടെ ആസ്തിയുള്ള കൃഷിമന്ത്രി ജയ്പ്രകാശ് ദലാല്‍ സമ്പന്നരില്‍ മുന്നന്‍; തൊട്ടുപിന്നില്‍ 74 കോടിയിലേറെ രൂപയുടെ സ്വത്തുള്ള ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഹരിയാനയില്‍ ഇനി മന്ത്രിസഭ ഭരിക്കുന്നത് കോടീശ്വരന്മാരായിരിക്കും. മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരും കോടിപതികളാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. മന്ത്രിസഭയിലെ 75 ശതമാനവും 51-നു മുകളില്‍ പ്രായമുള്ളവരാണ്. 25 ശതമാനം മാത്രമാണ് 51-നുതാഴെ പ്രായമുള്ളവര്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

സംസ്ഥാനത്തെ ബിജെപി.-ജെ.ജെ.പി. സര്‍ക്കാരില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം 12 മന്ത്രിമാരാണുള്ളത്. 17.41 കോടി രൂപയാണ് മന്ത്രിമാരുടെ ശരാശരി ആസ്തി. 76.75 കോടിയുടെ ആസ്തിയുള്ള കൃഷിമന്ത്രി ജയ്പ്രകാശ് ദലാല്‍ ആണ് സമ്പത്തില്‍ മുന്നില്‍. 74 കോടിയിലേറെ രൂപയുടെ സ്വത്തുള്ള ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയാണ് തൊട്ടുപിന്നില്‍.

കഴിഞ്ഞ മന്ത്രിസഭയില്‍ 70 ശതമാനം പേര്‍ മാത്രമായിരുന്നു കോടീശ്വരന്മാര്‍. മന്ത്രിമാരില്‍ രണ്ടുപേര്‍ക്ക് പന്ത്രണ്ടാം ക്ലാസ് വരെ മാത്രമേ വിദ്യാഭ്യാസമുള്ളൂ. ബാക്കിയെല്ലാവരും ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസമുള്ളവരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category