1 GBP = 97.50 INR                       

BREAKING NEWS

അപ്പപ്പോള്‍ കിട്ടിയവരെ അപ്പനെന്ന് വിളിക്കാന്‍ എന്‍സിപിയില്ല; കോണ്‍ഗ്രസിന്റെ സമ്മതമില്ലാതെ സര്‍ക്കാര്‍ ഉണ്ടാക്കേണ്ടെന്ന് തീരുമാനം; കേരളത്തിലെ നേതാക്കളുടെ ഉടക്ക് മൂലം മുമ്പോട്ട് പോകാനാവാതെ ഹൈക്കമാണ്ട്; ബിജെപി വഴങ്ങിയാല്‍ സഖ്യം പുനഃസ്ഥാപിക്കാന്‍ പച്ചക്കൊടി കാട്ടി ശിവസേന; മഹാരാഷ്ട്രയില്‍ പ്രതിസന്ധി നീളുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന വെട്ടിലായി. മുഖ്യമന്ത്രി പദമോഹവുമായി ബിജെപിയെ തള്ളി പറഞ്ഞ ശിവസേനയെ കൊള്ളാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. കേരളത്തിലെ നേതാക്കളുടെ എതിര്‍പ്പാണ് ഇതിന് കാരണം. എകെ ആന്റണിയും കെ സി വേണുഗോപാലും ശിവസേനയെ അടുപ്പിക്കുന്നതില്‍ എതിര്‍പ്പിലാണ്. ബിജെപിയെക്കാള്‍ വലിയ വര്‍ഗ്ഗീയ പാര്‍ട്ടിയാണ് ശിവസേന. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ കൂട്ട് കോണ്‍ഗ്രസിന് മറ്റിടങ്ങളില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതിനിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പച്ചക്കൊടി കാത്തിരിക്കെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും.

ശിവസേന ബന്ധം സംബന്ധിച്ച് കോണ്‍ഗ്രസുമായി ചേര്‍ന്നു മാത്രമേ തീരുമാനമെടുക്കുകയള്ളൂവെന്നു പുണെയില്‍ എന്‍സിപി കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം പാര്‍ട്ടി വക്താവ് നവാബ് മാലിക് വ്യക്തമാക്കി. രാഷ്ട്രപതി ഭരണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നതാണു പാര്‍ട്ടി നിലപാട്. ശിവസേനയുടെ മുന്‍ നിലപാടുകളെക്കുറിച്ചു ന്യൂനപക്ഷങ്ങള്‍ക്കും മറ്റുമുള്ള ആശങ്ക ദൂരീകരിക്കും വിധം പൊതുമിനിമം പരിപാടിയില്‍ ധാരണയിലെത്താനായാല്‍ സര്‍ക്കാര്‍ രൂപീകരണ നടപടികളിലേക്കു കടക്കുമെന്നാണ് സൂചന. സഖ്യത്തെ കോണ്‍ഗ്രസിന്റെ ദക്ഷിണേന്ത്യയില്‍നിന്നുള്ള ദേശീയ നേതാക്കളാണ് എതിര്‍ക്കുന്നതെന്നാണ് എന്‍സിപി, ശിവസേന നേതാക്കളുടെ വിലയിരുത്തല്‍. കോണ്‍ഗ്രസിനെ പിണക്കി സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപി ശ്രമിക്കില്ല. കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള സര്‍ക്കാരിന് മാത്രമേ എന്‍സിപി സഹകരിക്കൂ.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിനു പുറമെ, മുംബൈ കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ നിലപാട് ശിവസേനയ്ക്ക് ഇപ്പോള്‍ നിര്‍ണായകമാണ്. ബിജെപിയുടെ പിന്തുണയില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ വോട്ട് കൂടിയുണ്ടെങ്കിലേ ജയിക്കാന്‍ കഴിയൂ. മുംബൈ കോര്‍പ്പറേഷന്‍ മേയര്‍ പദവി ശിവസേനയ്ക്ക് ഏറെ പ്രധാനപ്പെട്ടത്. ഒരിക്കലും വിട്ടു കൊടുക്കാന്‍ ആഗ്രഹിക്കാത്ത സ്ഥാനം. അതുകൊണ്ട് തന്നെ കരുതലോടെയാണ് അവരുടെ നീക്കം. പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ ഡല്‍ഹിയില്‍ നടന്ന എന്‍ഡിഎ യോഗത്തില്‍ ശിവസേന പങ്കെടുത്തില്ല. ഇതോടെ ശിവസേനയെ ഫലത്തില്‍ മുന്നണിയില്‍ നിന്ന് പുറത്തായെന്ന വിലയിരുത്തലുണ്ട്. എങ്കിലും മഹാരാഷ്ട്രയില്‍ ശിവസേനയെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ, ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ചരമവാര്‍ഷിക ദിനത്തില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ് അടക്കമുള്ള ബിജെപി നേതാക്കള്‍ സ്മൃതി മണ്ഡപത്തിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു. മുതിര്‍ന്ന ശിവസേന നേതാക്കള്‍ ഇല്ലാത്ത വേളയിലായിരുന്നു ഫഡ്നാവിസിന്റെ സന്ദര്‍ശനം. 'ആരുടെ സര്‍ക്കാര്‍, ശിവസേനയുടെ സര്‍ക്കാര്‍' എന്ന് സേന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതോടെ ഫഡ്നാവിസ് പെട്ടെന്നു മടങ്ങി. പിന്നാലെ, ജനങ്ങളെ ആത്മാഭിമാനം എന്തെന്നു പഠിപ്പിച്ച നേതാവാണ് ബാല്‍ താക്കറെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തതും ചര്‍ച്ചയായി. ശരദ് പവാര്‍, ഛഗന്‍ ഭുജ്ബല്‍ തുടങ്ങി എന്‍സിപി നേതാക്കളും താക്കറെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതും ഏറെ ചര്‍ച്ചയായി.

അതിനിടെ അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് ഒരുമിച്ചു മുന്നോട്ടു പോകാന്‍ കഴിയണമെന്ന് എന്‍ഡിഎ ഘടകകക്ഷികളോടു പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുജനത്തോട് എന്‍ഡിഎയ്ക്ക് ബൃഹത്തായ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി ഘടകകക്ഷികളെ ഓര്‍മിപ്പിച്ചു. 'നമ്മളൊരു വലിയ കുടുംബമാണ്. നമുക്ക് ഒറ്റക്കെട്ടായി ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാം. പൊതുജനത്തെ നമ്മള്‍ ബഹുമാനിക്കണം. അവരോടു നമുക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. എന്‍ഡിഎ ഘടകകക്ഷി മീറ്റിങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരുടെ സഖ്യമാണ് എന്‍ഡിഎ. ഓരോരുത്തര്‍ക്കും അവരുടെതായ അഭിപ്രായങ്ങള്‍ കാണും. എന്നാല്‍ ഈ അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിച്ച് ഒരുമിച്ചു മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു. ശിവസേന എന്‍ഡിഎ വിട്ടതിനു ശേഷമുള്ള ആദ്യയോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഏറ്റവും പഴക്കമുള്ള അംഗമായ ശിവസേന ബിജെപിയോടു പിണങ്ങിയത് എന്‍ഡിഎയില്‍ നേരിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശിവസേനയെ അനുനയിപ്പിക്കാന്‍ മോദി മുന്‍കൈയെടുക്കുമെന്ന് സൂചനയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്നാണ് സൂചന. ബിജെപി വഴങ്ങിയാല്‍ സഖ്യത്തിലേക്ക് ശിവസേനയും മടങ്ങിയെത്താന്‍ തയ്യാറാകുമെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category