1 GBP = 94.40 INR                       

BREAKING NEWS

കേന്ദ്ര സര്‍ക്കാറിന് സ്തുതിപാടാത്ത മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ രക്ഷയില്ലേ? സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ എന്‍ഡിടിവി അടച്ചുപൂട്ടലിന്റെ വക്കിലെന്ന് റിപ്പോര്‍ട്ടുകള്‍; ചാനലിന് നികുതി കുടിശ്ശികയായി മാത്രമുള്ളത് 1000 കോടി രൂപ; വമ്പന്‍ ബാധ്യതകള്‍ ഉണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ് ഓഡിറ്റ് റിപ്പോര്‍ട്ട്; ചാനല്‍ പാപ്പരായി പ്രഖ്യാപിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പിടിയില്‍ പൂര്‍ണമായും ഒതുങ്ങാത്ത ചാനലാണ് എന്‍ഡിടിവി എന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍, അന്ന് മുതല്‍ ഈ ചാനലിന്റെ കഷ്ടകാലവും തുടങ്ങി. കേന്ദ്രവിരുദ്ധ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതിന്റെ പേരില്‍ പല കോണുകളില്‍ നിന്നുമാണ് ചാനല്‍ പ്രതിസന്ധി നേരിട്ടത്. കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ ചാനലിന് ലഭിക്കാത്തതതും എന്‍ഫോഴ്‌സ്‌മെന്റ് ഇടപെടലുകളും ചാനലിനെ ശരിക്കും വെട്ടിലാക്കിയിരുന്നു. ബിജെപി അനുകൂല ദേശീയ ചാനലുകള്‍ ബാര്‍ക്ക് റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ തന്നെ എന്‍ഡിടിവി പിന്നോക്കം പോയിരുന്നു. ഇപ്പോല്‍ സിബിഐ അന്വേഷണം നേരിടുന്ന ചാനല്‍ വന്‍ ബാധ്യതയെ തുടര്‍ന്ന് അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡ് എന്‍ഡിടിവി അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നുവെന്ന സൂചനയാണ് നല്‍കുന്നത്.


ചാനലിന് വന്‍ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളത്. ആയിരം കോടി രൂപയാണ് നികുതി ബാധ്യതയായി മാത്രമുള്ളത്. ചാനലിന്റെ ദൈനംദിന ചെലവ് അടക്കമുള്ള മറ്റു കാര്യങ്ങള്‍ വേറെയും. എന്നാല്‍, ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം അതൊരു പ്രധാന പ്രശ്‌നമല്ല എന്നാണ് പറയുന്നത്. ഇത് പാപ്പരത്വം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയാണ് എന്നാണ് വ്യക്തമാകുന്നത്. വമ്പന്‍ സാമ്പത്തിക ബാധ്യത ഉണ്ടെങ്കിലും അത് പ്രശ്‌നമല്ലെന്ന് പറയുന്നത് ചാനല്‍ പാപ്പരായി പ്രഖ്യാപിച്ച് അടച്ചു പൂട്ടുന്നതിന്റെ തുടക്കമാണെന്ന റിപ്പോര്‍ട്ടു ചെയ്തത്. പിഗുരുസ് ഓണ്‍ലൈന്‍ പോര്‍ട്ടലാണ്.

കമ്പനിയുടെ പ്രവര്‍ത്തനം തുടരാനുള്ള കഴിവിനെക്കുറിച്ച് കാര്യമായ ആശങ്കയുണ്ടെന്നാണ് എന്‍ഡിടിവിയുടെ ഓഡിറ്റര്‍മാരുടെ അഭിപ്രായം. നവംബര്‍ 12 ന് എന്‍ഡിടിവിയുടെ ഡയറക്ടര്‍ ബോര്‍ഡിന് ഓഡിറ്റര്‍മാരായ ബിഎസ്ആര്‍ ആന്‍ഡ് അസോസിയേറ്റ്‌സും പങ്കാളിയായ രാകേഷ് ദിവാനും സമര്‍പ്പിച്ചിരുന്നു. ചാനലിന്റെ മാതൃ കമ്പനി നിലവിലെ ബാധ്യതകള്‍ 88.92 കോടി രൂപ കവിയുന്നുവെന്ന ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ട്. ഈ വ്യവസ്ഥകളും മറ്റ് നിബന്ധനകളും കമ്പനി തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള കഴിവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണെന്നും ഓഡിറ്റര്‍മാര്‍. 2019 സെപ്റ്റംബര്‍ 30 ന് അവസാനിച്ച ആറുമാസ കാലയളവില്‍ മാത്രം കമ്പനിയുടെ നിലവിലെ ബാധ്യതകള്‍ 88.92 കോടി രൂപ കഴിഞ്ഞിട്ടുണ്ട്.

ഇങ്ങനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന സ്ഥാപനം എങ്ങനെ മുന്നോട്ടു പോകുമെന്ന ചോദ്യമാണ് ഉയരുന്നത്. എന്‍ഡിടിവി പ്രമോട്ടര്‍മാരായ പ്രണോയ് റോയ്, രാധിക റോയ്, മുന്‍ സിഇഒ വിക്രമാദിത്യ ചന്ദ്രയടക്കമുള്ളവര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് കേസ്. അഴിമതി തടയല്‍ നിയമം അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2004 മുതല്‍ 2010 വരെ നികുതി ഇളവുള്ള രാജ്യങ്ങളില്‍ 32 കമ്പനികള്‍ എന്‍ഡിടിവി സ്ഥാപിച്ചെന്നും ഇവയ്ക്ക് യാതൊരു ബിസിനസുമുണ്ടായിരുന്നില്ലെന്നും വിദേശത്തു നിന്നും പണം എത്തിക്കാനായി മാത്രം രൂപീകരിച്ചതായിരുന്നു ഈ കമ്പനികളെന്നുമാണ് കേസ്. ഹോളണ്ട്, യുകെ, ദുബായ്, മലേഷ്യ, മൗറീഷ്യസ് തുടങ്ങിയിടങ്ങളിലാണ് കമ്പനികളെന്നും എഫ്ഐആറില്‍ പറയുന്നു.

നേരത്തെ 2017 ല്‍ സ്വകാര്യ ബാങ്കിന് വന്‍ നഷ്ടം വരുത്തിയെന്ന് ആരോപിച്ച് സിബിഐ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കുമെതിരെ കേസെടുത്തിരുന്നു. 2008ല്‍ ഐസിഐസിഐ ബാങ്കില്‍ നിന്നുമെടുത്ത 48 കോടി രൂപയുടെ വായ്പയായിരുന്നു കേസിന് ആധാരം. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. ജൂണില്‍ പ്രണോയ്ക്കും രാധികക്കും സെബി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, യാതൊരു തെളിവുമില്ലാതെ, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലുള്ളതാണ് കേസ് എന്ന് എന്‍ഡിടിവിയുടെ പക്ഷം. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും പ്രണോയിയും രാധികയും സഹകരിച്ചിട്ടുണ്ട് എന്ന് എന്‍ഡിടിവി പ്രസ്താവനയില്‍ പറയുന്നു. 150 മില്യണ്‍ ഡോളര്‍ (1071 കോടിയിലധികം ഇന്ത്യന്‍ രൂപ) നിക്ഷേപം, ജനറല്‍ ഇലക്ട്രിക്കല്‍സിന്റെ എന്‍ബിസിയു നടത്തിയതുമായി ബന്ധപ്പെട്ടതാണ് പുതിയ സിബിഐ കേസ്. ഇത് എല്ലാ നിയമ നടപടിക്രമങ്ങളും പാലിച്ചുള്ള നിക്ഷേപമാണ് എന്ന് എന്‍ഡിടിവി വാദിക്കുന്നു.
ഇന്ത്യയിലെ ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട് എന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തോടുള്ള പ്രതിബദ്ധതയില്‍ നിന്ന് പിന്നോട്ടില്ലെന്നും എന്‍ഡിടിവി പറയുന്നു. അതേസമയം സാമ്പത്തികമായി ചാനലിന് തീര്‍ത്തും മോശം സമയമാണ് ഇതെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. ഇതോടെയാണ് ചാനല്‍ അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നു എന്ന വിധത്തില്‍ പ്രചരണവും ശക്തമായത്. അതേസമയം ചാനല്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയോട് ചാനല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category