1 GBP = 94.40 INR                       

BREAKING NEWS

ടോം തോമസിന്റെ മരണത്തില്‍ മാത്രമേ സയനൈഡ് കഥ നിലനില്‍ക്കൂ; ബാക്കി അഞ്ചു പേരുടേയും മരണം അസ്വാഭാ വികമെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ തെളിവില്ലെന്ന് സമ്മതിച്ച് പൊലീസ്; റീ പോസ്റ്റുമോ ര്‍ട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം; ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കണ്ടെത്തിയെന്ന വാദം തെളിവാക്കി മുമ്പോട്ട് പോകാനും പൊലീസ്; കൂടത്തായിയില്‍ ജോളി രക്ഷപ്പെടുമോ?

Britishmalayali
kz´wteJI³

കൊച്ചി: കൂടത്തായി കൊലപാതകക്കേസില്‍ റീപോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. കേസില്‍ പ്രതിയായ പ്രജികുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്. ഇതോടെ കൂടത്തായിയിലെ ജോളിക്കെതിരെ ഉയര്‍ത്തിയ സയനൈഡ് കഥ പൊളിയുമെന്ന സംശയത്തിലാണ് പൊലീസ്. എന്നാല്‍ ഇതിനെ ശാസ്ത്രീയ വാദങ്ങളിലൂടെ തന്നെ നേരിടാനാണ് നീക്കം. ഇതിന് വേണ്ടി റീ പോസ്റ്റുമോര്‍ട്ടത്തിന് എടുത്ത കാലതാമസം ഉയര്‍ത്തികാട്ടും.

മൃതദേഹം സംസ്‌കരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സയനൈഡിന്റെ അംശം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, മുഖ്യപ്രതി ജോളിയുടെ വീട്ടില്‍ നിന്ന് തന്നെ സയനൈഡ് കിട്ടിയിട്ടുണ്ടെന്നും ഇത് പ്രധാന തെളിവായി മാറുമെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പ്രജി കുമാറിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ടോം തോമസ് കൊലപാതകക്കേസില്‍ ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടി. കസ്റ്റഡി കാലാവധി അഞ്ച് ദിവസം നീട്ടി നല്‍കണമെന്നായിരുന്നു കേസന്വേഷിക്കുന്ന കുറ്റ്യാടി സി ഐ താമരശേരി കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് അനുവദിച്ചില്ലെങ്കില്‍ അന്നമ്മ കൊലപാതകക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടാനായിരുന്നു പൊലീസിന്റെ നീക്കം.

കൂടത്തായിയില്‍ ആറു പേരെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതില്‍ ടോം തോമസിന്റെ മൃതദേഹം അന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നു. ഇതില്‍ സയനൈയ്ഡ് കിട്ടി. ഇതുമാത്രമാണ് പൊലീസിന് കൊലപാതകമായി തെളിയിക്കാന്‍ കഴിയുക. ബാക്കി അഞ്ചു പേരുടേയും മരണം സ്വാഭാവികമല്ലെന്ന് തെളിയിക്കണമെങ്കില്‍ അതിന് ശാസ്ത്രീയ തെളിവുകളുടെ പിന്തുണ വേണം. സയനൈയ്ഡ് വീട്ടില്‍ നിന്ന് കണ്ടെത്തിയെന്ന വാദം വിചാരണയില്‍ നിലനില്‍ക്കുന്നതല്ല. അങ്ങനെ വന്നാല്‍ ജോളിയുടെ ആദ്യ ഭര്‍ത്താവിന്റേതൊഴികെ ബാക്കിയെല്ലാ മരണങ്ങളും കോടതിയില്‍ സ്വാഭാവിക മരണമായി മാറും. ഇത് ഫലത്തില്‍ ജോളിക്ക് തുണയായി മാറുകയും ചെയ്യും. ഇതിനുള്ള സാധ്യതകളാണ് പൊലീസ് തന്നെ ഇപ്പോള്‍ പുറത്തുവിട്ട വിവരങ്ങളിലൂടെ ചര്‍ച്ചയാകുന്നത്. കൊലപാതകമെന്ന് തെളിയാന്‍ സാധ്യതയില്ലാത്ത മരണങ്ങളില്‍ ആരേയും ശിക്ഷിക്കാന്‍ കോടതി തയ്യാറാവില്ലെന്നതാണ് വസ്തുത. ഇവര്‍ മരിക്കുമ്പോള്‍ ആരും സംശയങ്ങള്‍ ഉന്നയിച്ചില്ലെന്നതും നിര്‍ണ്ണായകമാണ്.

വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ തോമസ് (57), മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു (68), ടോമിന്റെ സഹോദരപുത്രന്‍ ഷാജു സഖറിയാസിന്റെ മകള്‍ ആല്‍ഫൈന്‍ (2), ഷാജുവിന്റെ ഭാര്യ സിലി (44) എന്നിവരാണ് 2002 -2016 കാലത്തു മരിച്ചത്. ടത്തായിയിലെ ആറു കൊലപാതകങ്ങളും നടത്തിയതു താനാണെന്നു പൊലീസിനോട് പ്രതി ജോളി ജോസഫിന്റെ കുറ്റസമ്മതം. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് അഞ്ചു കൊലപാതകങ്ങളും. ആദ്യഭര്‍ത്താവ് റോയി തോമസിന്റെ അമ്മയായ അന്നമ്മയ്ക്ക് ആട്ടിന്‍സൂപ്പില്‍ കീടനാശിനിയാണ് കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്. ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ മകളെ താനല്ല കൊന്നതെന്ന് ആദ്യം ജോളി പറഞ്ഞതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ ദിവസം രാത്രിയോടെ ലഭിക്കുന്ന സൂചനകളാണ് എല്ലാ കൊലപാതകങ്ങളുടേയും ഉത്തരവാദി താനാണെന്ന് ജോളി സമ്മതിച്ചെന്ന് വ്യക്തമാക്കുന്നത്. അന്നമ്മയെ വധിക്കാന്‍ അതിനു മുന്‍പ് ഒരു തവണയും രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നേരെ രണ്ടു തവണയും വധശ്രമമുണ്ടായതായി ജോളി സമ്മതിച്ചു. ഇന്നലെ തെളിവെടുപ്പിനിടെ പൊന്നാമറ്റം വീട്ടില്‍ നിന്നു കണ്ടെടുത്ത ബ്രൗണ്‍ നിറത്തിലുള്ള പൊടി സയനൈഡ് ആണെന്ന് പൊലീസിന് സംശയമുണ്ട്. രാസപരിശോധനയിലൂടെ ഇതു വ്യക്തമാകും. 2008ലാണ് ജോളിക്ക് ആദ്യമായി സയനൈഡ് നല്‍കിയതെന്നു അറസ്റ്റിലായ ദിവസം തന്നെ എം.എസ്.മാത്യു പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇത് റോയിയുടെ പിതാവ് ടോം തോമസിനെ കൊലപ്പെടുത്താനാണ് ഉപയോഗിച്ചത്.

ഷാജുവിന്റെ മകള്‍ ആല്‍ഫൈനിനെ കൊലപ്പെടുത്തിയതു താനാണെന്നു അറസ്റ്റു ചെയ്ത ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ ജോളി സമ്മതിച്ചിരുന്നു. എന്നാല്‍, ആല്‍ഫൈനിനു സയനൈഡ് നല്‍കിയിരുന്നോ എന്ന് ഓര്‍മയില്ല എന്നു കഴിഞ്ഞ ദിവസം നിലപാടു മാറ്റി. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആല്‍ഫൈനിനു ഭക്ഷണം നല്‍കിയതെന്നു പറഞ്ഞ ജോളി, ആല്‍ഫൈനിനു ജോളി ഇറച്ചിക്കറിയില്‍ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റം സമ്മതിച്ചു. ഇതോടെ എല്ലാ കൊലപാതകങ്ങളുടേയും ഉത്തരവാദിത്തം ജോളി ഏറ്റെടുത്തു. താമരശ്ശേരിയിലെ ദന്താശുപത്രിയുടെ വരാന്തയില്‍ ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണാണു സിലി മരിച്ചത്. സമാനലക്ഷണങ്ങളുമായി മുന്‍പ് രണ്ടു തവണ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന സഹോദരന്‍ സിജോയുടെ മൊഴി ചൂണ്ടിക്കാട്ടിയപ്പോഴാണു രണ്ടുതവണ കൊലപ്പെടുത്താന്‍ ശ്രമച്ചിരുന്ന കാര്യം ജോളി പൊലീസിനോടു പറഞ്ഞത്. ഷാജുവിനെ വിവാഹം ചെയ്യാന്‍ വേണ്ടിയായിരുന്നു ഇത്.

റോയിയുടെ ഭാര്യയായ ജോളി ബന്ധുക്കളുടെ മരണശേഷം വ്യാജ രേഖകള്‍ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. അന്വേഷണം ഇവരിലേക്ക് നീണ്ടതോടെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകള്‍ തേടി സെമിത്തേരിയില്‍ എത്തുന്നത്. റോജോയെകൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ യുവതി ബന്ധുക്കളെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. ഇതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. 2002 ഓഗസ്റ്റ് 22 നാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍. അഞ്ചും അടുത്ത ബന്ധുക്കള്‍. കൂടത്തായി ലൂര്‍ദ് മാതാപള്ളിയിലെ സെമിത്തേരിയിലും കോടഞ്ചേരി സെന്റ്മേരീസ് പള്ളിയിലെ സെമിത്തേരിയിലുമായി ആ ആറുപേര്‍ അന്ത്യവിശ്രമം കൊള്ളുന്നു. 2002 ഓഗസ്റ്റ് 22 നാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്.

പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍. അഞ്ചും അടുത്ത ബന്ധുക്കള്‍. കൂടത്തായി ലൂര്‍ദ് മാതാപള്ളിയിലെ സെമിത്തേരിയിലും കോടഞ്ചേരി സെന്റ്മേരീസ് പള്ളിയിലെ സെമിത്തേരിയിലുമായി ആ ആറുപേര്‍ അന്ത്യവിശ്രമം കൊള്ളുന്നു. മരിച്ച ടോം തോമസ് - അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയാണ് ഇപ്പോള്‍ കല്ലറ തുറന്നുള്ള പരിശോധനയിലേക്ക് എത്തി നില്‍ക്കുന്നത്. റോജോയുടെ സഹോദരനായ റോയ് തോമസും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 2002-ല്‍ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 2008-ലായിരുന്നു ടോം തോമസിന്റെ മരണം. 2011-ലായിരുന്നു റോയി തോമസ് മരിച്ചത്. ചോറും കടലക്കറിയും കഴിച്ച ശേഷമാണ് ഇയാള്‍ മരിച്ചത്. എല്ലാ മരണങ്ങളും ഹൃദയാഘാതം മൂലമാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ മരണത്തിലെ സമാനത സംശയത്തിനിടയാക്കി. റോയിയുടെ മരണത്തോടെയാണ് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷണത്തില്‍ വിഷാംശം കണ്ടെത്തിയെങ്കിലും ഇത് രഹസ്യമാക്കി സൂക്ഷിച്ചു. ആത്മഹത്യയാണെന്ന ധാരണ പരത്താനാണ് ശ്രമിച്ചത്. 2014-ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മരിച്ചു. അതിനുശേഷം ടോം തോമസിന്റെ സഹോദരപുത്രന്റെ മകള്‍ അല്‍ഫോന്‍സ മരിച്ചു. പിന്നീട് സഹോദര പുത്രന്റെ ഭാര്യ സിലിയും (2016) മരിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഈ സ്ഥലങ്ങളില്‍ എല്ലാം ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവര്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പൊലീസിന്റെ നിഗമനം. സിലിയുടെ ഭര്‍ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യയെ വിവാഹം കഴിക്കുകയായിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. പുതിയ പരാതിയുമായി ബന്ധപ്പെട്ട് ചിലരെ ക്രൈംബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയിലെ ചില വൈരുധ്യങ്ങള്‍ ഉദ്യോഗസ്ഥരെയും സംശയത്തിലാക്കി. ഇതോടെയാണ് കൂടുതല്‍ അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. എല്ലാവരും മരിച്ചതോടെ അധികം വൈകാതെ റോയിയുടെ പിതൃസഹോദര പുത്രനായ പൊന്നാമറ്റത്തില്‍ ഷാജു എന്ന അദ്ധ്യാപകനും , മരിച്ച റോയിയുടെ ഭാര്യയും ഇടുക്കി സ്വദേശിയുമായ ജോളിയും തമ്മില്‍ വിവാഹിതരായി. ഷാജുവിന്റെ ഭാര്യയാണ് സിലി. മകളാണ് അല്‍ഫോന്‍സ. ഇതെല്ലാം ദുരൂഹത കൂട്ടി.

റോയിയുടെ സഹോദരന്‍ അമേരിക്കയിലുള്ള റോജോ നാട്ടിലെത്തിയപ്പോഴേക്കും പിതാവ് ടോം തോമസിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മരിച്ച റോയിയുടെ ഭാര്യയായ ജോളിയുടെ പേരിലാക്കിയിരുന്നു. ഒസ്യത്ത് എഴുതിവച്ചിരുന്നുവെന്നാണ് ജോളി ബന്ധുക്കളോടെല്ലാം പറഞ്ഞത്. എന്നാല്‍ റോജോ ഇക്കാര്യം വിശ്വസിച്ചില്ല. റവന്യൂഅധികൃതര്‍ക്കും മറ്റും പരാതി നല്‍കിയതോടെ അന്വേഷണം നടത്തി സ്വത്തുക്കള്‍ ടോം തോമസിന്റെ പേരിലാക്കി തിരിച്ചെഴുതി. ഇതോടെ ജോളി സംശയത്തിന്റെ നിഴലിലായി. സമാനസ്വഭാവമുള്ള മരണങ്ങളാണ് കുടുംബത്തിലുണ്ടായതെന്ന് അറിഞ്ഞതോടെ സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് റോജോ വിശ്വസിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. മരണസ്ഥലത്തെല്ലാം ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും സംശയം ബലപ്പെട്ടു. ഈ അന്വേഷണമാണ് കുറ്റസമ്മതത്തിലേക്ക് ജോളിയെ എത്തിച്ചത്. എന്നാല്‍ ഇതില്‍ അഞ്ചും അസ്വാഭാവിക മരണമാണെന്ന് തെളിയിക്കാന്‍ പൊലീസിന്റെ കൈയില്‍ തെളിവില്ല. കോടതിയില്‍ ജോളി മൊഴിമാറ്റിയാല്‍ കൂടത്തായി കേസ് തന്നെ അപ്രസക്തമാകും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category