1 GBP = 97.50 INR                       

BREAKING NEWS

കാറിലെത്തിയ ഗുണ്ടാ സംഘം ബാറിന് മുന്നില്‍ നിന്ന പഴയ നേതാവിനെ പിടിച്ച് റോഡിലിട്ടു; അനങ്ങാതിരിക്കാന്‍ ഒരാള്‍ നെഞ്ചില്‍ കയറി ഇരുന്നു; രണ്ടു പേര്‍ കാലിന് വെട്ടി എഴുന്നേല്‍ക്കില്ലെന്ന് ഉറപ്പാക്കി; അതിന് ശേഷം അരിശം തീരും വരെ മുഖത്ത് വെട്ടി കൊലപാതകം ഉറപ്പിച്ചു; അത്താണി ബോയിസ് എന്ന ഗുണ്ടാ സംഘ സ്ഥാപകനെ കൊന്നത് അതേ ഗ്രൂപ്പിലെ പഴയ ശിഷ്യന്മാര്‍; തമ്മില്‍ തല്ല് സ്ഥിരമായപ്പോള്‍ പ്രതികാരം തീര്‍ത്തത് നടുറോഡിലും; സാക്ഷി പറയാന്‍ ഭയന്ന് നാട്ടുകാരും; നെടുമ്പാശേരിയിലെ കൊലയില്‍ പ്രതികളെ തേടി പൊലീസ്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

ആലുവ: നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിന് മുന്നില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ സി സി ടിവി ദൃശ്യം വ്യക്തമാക്കുന്നത് ക്രൂരത തന്നെ. കൊലപാതകം അതി നിഷ്ഠൂരമായിരുന്നു. ഒരു പക്ഷേ കേരളം കണ്ട ഏറ്റവും ക്രൂരമായ ഗുണ്ടാ കൊലപാതകം. കൊല നടന്നതിന് സമീപത്തെ ബാറിലെ സി സി ടിവിയില്‍ പതിഞ്ഞ ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. പ്രതികളെ എത്രയും വേഗം പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ പരിസരം വിട്ടിട്ടില്ലെന്നാണ് പൊലീസ് നിഗമനം. പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.

കാറില്‍ അതിവേഗം എത്തി മുമ്പിലോട്ട് നിര്‍ത്തുന്നു. അതിന് ശേഷം ബാറിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന ബിനോയിയെ പുറകില്‍ നിന്ന് പിടിച്ച് താഴേക്കിട്ടു. അതിന് ശേഷം ഒരാള്‍ നെഞ്ചില്‍ കയറി ഇരുന്ന് മര്‍ദ്ദിക്കുന്നു. ഓടിയെത്തിയ രണ്ട് പേര്‍ വെട്ടു തുടുങ്ങുന്നു. ബിനോയി അക്ഷരാര്‍ത്ഥത്തില്‍ കീഴപ്പെട്ടുവെന്ന് ഉറപ്പിച്ച ശേഷമാണ് നെഞ്ചിന് മുകളില്‍ നിന്ന് ഒരാള്‍ എഴുന്നേല്‍ക്കുന്നത്. പിന്നെ നിലത്തുവീണ ബിനോയിയെ ആക്രമികള്‍ പലതവണ ആഞ്ഞുവെട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. വെട്ടേറ്റ് വായും മൂക്കും തകര്‍ന്ന നിലയിലാണ്. മൃതദ്ദേഹത്തില്‍ ഈ ഭാഗത്ത് മാംസം പോലും നഷ്ടപ്പെട്ട നിലയിലാണ്. അറവിന് കൊണ്ടു പോകുന്ന മൃഗങ്ങളോടും പോലും കാണിക്കാത്ത തരത്തിലാണ് വെട്ടിക്കൊന്നത്.

നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്. ബിനോയി രൂപം നല്‍കിയ അത്താണി ബോയ്സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് സംഘത്തില്‍പ്പെട്ടവരവുമായി തെറ്റിപ്പിരിഞ്ഞ ബിനോയി മറ്റൊരു ക്വട്ടേഷന്‍ സംഘം രൂപീകരിച്ചിരുന്നെന്നും ഇതേത്തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നു. ശനിയാഴ്ചയും ഈ സംഘത്തിലെ ചിലരുമായി ബിനോയി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടെന്നും തുടര്‍ന്ന് അടിപിടിയിലെത്തിയെന്നും സൂചനയുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് അരും കൊലയെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഇന്നലെ രാത്രി എട്ടുമണിയോടുത്തായിരുന്നു ആക്രമണം. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു കാറില്‍ വന്നിറങ്ങിയ അക്രമി സംഘം വടിവാളുമായി ബിനോയിയെ നേരിട്ടത്. നിലവിളിച്ചു കൊണ്ട് രക്ഷപെടാന്‍ ശ്രമിച്ച ബിനോയിയെ കൊലവിളിയുമായി അക്രമികള്‍ പിന്നാലെയെത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. എന്നാല്‍ സംഭവം സംബന്ധിച്ച് മൊഴി നല്‍കാന്‍ ദൃസാക്ഷികള്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല. നിലവില്‍ പുറത്തുവന്നിട്ടുള്ള സി സി ടിവി ദൃശ്യമാണ് പൊലീസിന് പ്രതികളെകുടുക്കുന്നതിന് സഹായകമായിട്ടുള്ള ഏക തെളിവ്.

മൊഴി നല്‍കിയാല്‍ തങ്ങളും കൊല്ലപ്പെട്ടേയ്ക്കുമെന്ന ഭീതി മുലമാണ് ദൃസാക്ഷികള്‍ പൊലീസിന് മൊഴിനല്‍കാന്‍ തയ്യാറാവാത്തതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് നാട്ടില്‍ പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. ഇത് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. മണല്‍ - കരിങ്കല്‍ കടത്തുമായി ബന്ധപ്പെട്ട് അങ്കമാലി മലയാറ്റൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി ഗുണ്ടാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അനധികത ക്വാറികള്‍ പ്രവര്‍ത്തിപ്പിച്ചു വന്നിരുന്നവരും അനധികൃത മണല്‍ കടത്തിന് ഒത്താശ ചെയ്തിരുന്നവരുമാണ് ഇവരെ തീറ്റിപ്പോറ്റിയിരുന്നത്.

മുമ്പും സമാന ഗുണ്ടാ ആക്രമണങ്ങളില്‍ ഇവിടെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടികളെത്തുടര്‍ന്ന് ഇടക്കാലത്ത് പത്തി മടക്കിയിരുന്ന ഇക്കൂട്ടര്‍ ഇപ്പോള്‍ വീണ്ടും കരുത്തു കാണിക്കാന്‍ ഇറങ്ങിയതിന്റെ തെളിവാണ് ഈ കൊലപാതകമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാട്ടുകാര്‍ നോക്കി നില്‍ക്കെ ഓടിച്ച് വെട്ടിവീഴ്തി , മുഖത്തുന്നിന്നും മാംസ കഷണങ്ങള്‍ വായുവില്‍ തെറിക്കും വരെ തുരതുര വെട്ടി കലി തീര്‍ത്ത് മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമി സംഘം സ്ഥലം വിട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category