1 GBP = 93.40 INR                       

BREAKING NEWS

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എംപി; ഉന്നതതല അന്വേഷണം വേണമെന്ന പ്രേമചന്ദ്രന്റെ ആവശ്യത്തെ പിന്തുണച്ച് ഡിഎംകെ എംപി കനിമൊഴയും; ഐഐടിയില്‍ ഇതുവരെ എഴുപതോളം മാനസിക പീഡന പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും കനിമൊഴി; ഫാത്തിമയുടെ ആത്മഹത്യയില്‍ സുദര്‍ശന്‍ പത്മനാഭന്‍ അടക്കമുള്ള അദ്ധ്യാപകര്‍ക്ക് സമ്മന്‍സ്; ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ മദ്രാസ് ഐഐടിയില്‍ സമരത്തില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച് ആര്‍എസ്പി എംപി എന്‍.കെ പ്രേമചന്ദ്രന്‍. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ഉന്നത തല അന്വേഷണം വേണമെന്നാണ് എന്‍കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടത്. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അതേസമയം ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് പ്രധാനമന്ത്രിയെ കാണുമെന്ന് എ.എം.ആരിഫ് എംപിയും അറിയിച്ചിരുന്നു.

എന്‍ കെ പ്രേമചന്ദ്രന്‍ ഈ വിഷയം ലോക്സഭയില്‍ ഉന്നയിപ്പോള്‍ അതിനെ പിന്തുണച്ച് ഡിഎംകെ എംപി കനിമൊഴിയും രംഗത്തുവന്നു. എന്‍ഐടിയില്‍ എഴുപതോളം മാനസിക പീഡന പരാതികള്‍ ഉണ്ടായിട്ടുണ്ടെന്ന് കനിമൊഴി പറഞ്ഞു. ഉന്നതതല അന്വേഷണം വേണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. അതേസമയം ആത്മഹത്യയില്‍ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി ലോക്സഭയെ അറിയിച്ചു. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തി പാര്‍ലമെന്റ് അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചു. ഒരാഴ്ച മുമ്പാണ് മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി അദ്ധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന കുറിപ്പ് ഫാത്തിമയുടെ മൊബൈലില്‍ നിന്ന് വീട്ടുകാര്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇത്രയും വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

മതപരമായ വിവേചനം ഫാത്തിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തില്‍ ഉത്തരവാദികള്‍ ആയവര്‍ക്ക് എതിരെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും കാണുന്നുണ്ട്. അതിനിടെ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ ആരോപണവിധേയരായ സുദര്‍ശന്‍ പത്മനാഭന്‍ അടക്കം മൂന്ന് അദ്ധ്യാപകര്‍ക്ക് സമ്മന്‍സ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. അതേസമയം ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പില്‍ പേരുള്ള സുദര്‍ശന്‍ പത്മനാഭന്‍, മിലിന്ദ്, ഹരിപ്രസാദ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇവരെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഫാത്തിമയുടെ മരണത്തിന് കാരണം സുദര്‍ശന്‍ പത്മനാഭന്‍ ആണെന്ന് ഫാത്തിമയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മതപരമായി മറ്റും ഫാത്തിമയെ സുദര്‍ശന്‍ പത്മനാഭന്‍ അധിക്ഷേപിച്ചതായി കാണിച്ച് ഫാത്തിമയുടെ ബന്ധുക്കള്‍ ഡിജിപിക്കും തമിഴ്നാട് സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐഐടി വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഫാത്തിമയുടെ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ഫാത്തിമയുടെ മരണം നടന്ന ആദ്യ ദിവസങ്ങളില്‍ ഐഐടി അധികൃതരെ ഭയന്ന് പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിരുന്നില്ല. നിലവില്‍ മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം വേണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category