1 GBP = 97.50 INR                       

BREAKING NEWS

കഴിഞ്ഞ വര്‍ഷം വൃശ്ചിക പുലരിയില്‍ സന്നിധാനത്ത് എത്തിയത് മുപ്പതിനായിരം പേരെങ്കില്‍ ഇത്തവണ വന്നത് ഒരു ലക്ഷം കടന്ന തീര്‍ത്ഥാടകര്‍; ആദ്യ ദിനം കിട്ടിയത് 3.32 കോടിയുടെ വരവും; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായി കിട്ടിയത് 1.28 കോടിയും; കര്‍മ്മ സമിതിയും പൊലീസും ദേവസ്വം സെക്യൂരിറ്റിയും യുവതികളെ ഒരുമിച്ച് തടയുമ്പോള്‍ വീണ്ടെടുത്തത് വിശ്വാസികളുടെ വിശ്വാസം; നടവരവും അപ്പവും അരവണയും വരുമാന നേട്ടമായി; ശബരിമലയില്‍ പുതിയ ഊര്‍ജ്ജം കിട്ടിയ ആവേശത്തില്‍ ദേവസ്വം ബോര്‍ഡ്

Britishmalayali
kz´wteJI³

പത്തനംതിട്ട: യുവതികളെത്തില്ലെന്ന ഉറപ്പ് സര്‍ക്കാര്‍ തന്നെ കൊടുത്തതോടെ വീണ്ടും ശബരിമലയില്‍ ഉയരുന്ന ശരണം വിളി. ഇതിന്റെ പ്രതിഫലനം വരുമാനത്തിലും കണ്ടു തുടങ്ങി. ശബരിമലയില്‍ ആദ്യദിനം 3.32 കോടി രൂപ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ആദ്യദിനത്തില്‍ ഉണ്ടായിരിക്കുന്നത്. നടവരവ്, അപ്പം- അരവണ വരുമാനം, കടകളിലെ വരുമാനം എന്നിവയിലെല്ലാം വര്‍ധനവ് ഉണ്ടായെന്നും ദേവസ്വം പ്രസിഡന്റ് എന്‍.വാസു പറഞ്ഞു. ഇതോടെ കഴിഞ്ഞ തവണത്തെ നഷ്ടം നികത്താനാകുമെന്ന പ്രതീക്ഷയിലേക്ക് മാറുകയാണ് ദേവസ്വം ബോര്‍ഡ്. നിലവില്‍ കടക്കെണിയിലായ ബോര്‍ഡിന് കൂടുതല്‍ ഊര്‍ജം നല്‍കുന്നതാണ് പുതിയ കണക്കുകള്‍.

കഴിഞ്ഞ വര്‍ഷമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്നും അരവണ അടക്കമുള്ള പ്രസാദങ്ങള്‍ വാങ്ങരുതെന്നും ചില ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കാണിക്ക വരുമാനം കുത്തനെ കുറഞ്ഞു. ശബരിമലയില്‍ പ്രശ്നങ്ങളെ ഭയന്ന് ഭക്തരും എത്തിയില്ല. ഇത് അപ്പം അരവണ കച്ചവടത്തേയും ബാധിച്ചു. ഇതെല്ലാം മനസ്സിലാക്കിയാണ് യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ മലക്കം മറിച്ചില്‍ നടത്തിയതെന്നാണ് സൂചന. ഇതിന്റെ പ്രതിഫലനം വരുമാനത്തില്‍ വരുമ്പോള്‍ എല്ലാവരും സന്തോഷത്തിലാണ്. കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ലഭിച്ചിരുന്ന വരുമാനം ആദ്യ ദിനം മുതല്‍ കുറഞ്ഞിരുന്നു.

ഇത്തവണ അത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരില്ലെന്നാണ് വരുമാന വര്‍ധനവ് സൂചിപ്പിക്കുന്നത്. 2017 കാലത്തെ തീര്‍ത്ഥാടന കാലത്ത് ബോര്‍ഡിന് ലഭിച്ചിരുന്ന വരുമാനത്തിന് സമാനമായാണ് ഇത്തവണ ആദ്യദിനം തന്നെ ലഭിച്ചത്. അരവണയുടെ വില്‍പ്പനയില്‍ മാത്രമാണ് ഇത്തവണ കുറവുണ്ടായിരിക്കുന്നത്. മറ്റെല്ലാ ഇനങ്ങളിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വരും ദിനങ്ങളിലും ഭക്തരുടെ വലിയ തോതിലുള്ള വരവിന് കാരണമാകുമെന്ന് തന്നെയാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. കാണിക്ക, പ്രസാദ വില്‍പ്പന തുടങ്ങിയവയിലൂടെ ബോര്‍ഡിന് കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2017നെ അപേക്ഷിച്ച് കാണിക്കയില്‍ 25 ലക്ഷത്തിന്റെ വര്‍ധനവാണ് ആദ്യ ദിനം ഉണ്ടായിരിക്കുന്നത്. 2018നെ അപേക്ഷിച്ച് 1.28 കോടിയുടെ വര്‍ധനവുണ്ടായെന്നും ദേവസ്വം പ്രസിഡന്റ് എന്‍.വാസു മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയും അതേ തുടര്‍ന്നുള്ള വിവാദങ്ങളും നിലനില്‍ക്കുമ്പോഴും ഭക്തജന പ്രവാഹത്തിന് ഇത്തവണ യാതൊരു കുറവുമില്ല. ഇതിന് കാരണം യുവതി പ്രവേശനത്തിന് എതിരായി സര്‍ക്കാര്‍ എടുത്ത നിലപാട് തന്നെയാണെന്നാണ് വിലയിരുത്തല്‍. യുവതികളെ നിലയ്ക്കലിലും പമ്പയിലും പൊലീസ് തന്നെ തടയുന്നുണ്ട്.

മണ്ഡലമാസ തീര്‍ത്ഥാടനം തുടങ്ങി ആദ്യദിനം ശബരിമല സന്നിധാനത്തെത്തിയത് ഒരു ലക്ഷത്തില്‍ കൂടുതല്‍ വിശ്വാസികളാണ്. കനത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. സന്നിധാനത്തെത്തിയ അയ്യപ്പ വിശ്വാസികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതിനാല്‍ നടവരവിലും വര്‍ധനവുണ്ടായി എന്നതാണ് വസ്തുത. യാതൊരു പരാതികളുമില്ലാതെ ഇത്തവണ മണ്ഡലകാലം പൂര്‍ത്തിയാകുമെന്നും നടവരവില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

വൃശ്ചികം ഒന്നിന് അയ്യപ്പദര്‍ശനത്തിനെത്തിയത് അര ലക്ഷത്തിലധികം തീര്‍ത്ഥാടകരാണെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം മുപ്പത്തയ്യായിരം പേരാണ് ആദ്യദിനത്തില്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയത്. സന്നിധാനത്ത് മുന്‍ വര്‍ഷം ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. പതിനായിരത്തിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിമലയില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ നിയന്ത്രിക്കാന്‍ സേവനം ചെയ്യുന്നുണ്ട്. നടപന്തലില്‍ വിരിവയ്ക്കാനും അയ്യപ്പ ഭക്തര്‍ക്ക് വിശ്രമിക്കാനും സൗകര്യമുണ്ട്. യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും ദര്‍ശനത്തിനായി യുവതികള്‍ എത്തിയാല്‍ സര്‍ക്കാര്‍ സുരക്ഷ ഒരുക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഇതുവരെ ശബരിമലയില്‍ സ്ത്രീകളെ കയറ്റിയിട്ടില്ലെന്നും ഇനി കയറ്റാന്‍ പോകുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

വിധിയില്‍ വ്യക്തത കുറവുണ്ട്. നിയമ പണ്ഡിതരുമായി ആലോചിച്ച് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് യുവതികളെ പ്രവേശിപ്പിക്കില്ല. ഇനിവരുന്ന യുവതികള്‍ക്കും പൊലീസ് സംരക്ഷണം നല്‍കില്ല. ശബരിമലയില്‍ കയറണമെന്ന് ആഗ്രഹിച്ചു വരുന്ന സ്ത്രീകള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാം. കോടതിയില്‍ നിന്ന് വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category