1 GBP = 93.40 INR                       

BREAKING NEWS

അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു; മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനാണ് ഇരുവര്‍ക്കും ഒപ്പം ഉണ്ടായിരുന്നതെന്ന് പൊലീസ്; 'മാവോയിസ്റ്റ് ഉണ്ണി'യെന്ന് അറിയപ്പെടുന്ന ഉസ്മാന്‍ നിരവധി കേസുകളില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ്; യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും 30 വരെ റിമാന്‍ഡ് ചെയ്തു; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു

Britishmalayali
kz´wteJI³

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പൊലീസ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാന്‍ ആണ് ഇരുവര്‍ക്കും ഒപ്പം ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഉസ്മാന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ മാവോയസിറ്റ് ഉണ്ണി എന്നാണ് വിളിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം.

കേസില്‍ അലനും താഹയ്ക്കും ഒപ്പം ഉസ്മാന് എതിരെക്കൂടി യുഎപിഎ ചുമത്തിയിട്ടുണ്ട്. ഉസ്മാനൊപ്പം നില്‍ക്കുമ്പോവാണ് പൊലീസ് സംഘം അലനെയും താഹയെയും പിടികൂടിയത്. പൊലീസിന്റെ പിടിയിലാവും മുമ്പ് ഉസ്മാന്‍ രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് ഉസ്മാനെ തിരിച്ചറിഞ്ഞത് എന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന മൂന്നാമന്‍ ആര് എന്നതിനെക്കുറിച്ച് അലനും താഹയും വിവരമൊന്നും നല്‍കിയില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇരുവര്‍ക്കുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് നേരത്തെ പുറത്തുവന്നത്. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവെച്ചു. മാവോവാദിബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും ഇന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്.

നവംബര്‍ ഒന്നിന് രാത്രിയാണ് പന്തീരാങ്കാവ് പൊലീസ് അലനെയും താഹയെയും അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ അര്‍ബന്‍ മാവോയിസ്റ്റുകളാണെന്ന് തെളിയിക്കാന്‍ കഴിയുന്ന ചില സൂചനകള്‍ ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയോടെയാവും കേസിലെ തുടരന്വേഷണം. പ്രതികളുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത ലാപ്ടോപ്, മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫോറന്‍സിക് പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യംചെയ്യല്‍. പൊലീസ് കസ്റ്റഡിയിലിരിക്കെ എന്‍.ഐ.എ ഉദ്യോഗസ്ഥരും പ്രതികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category