മലപ്പുറം: സുന്നി പണ്ഡിത നേതൃത്വം വിരട്ടിയ വിവാദ പ്രസംഗത്തില്‍ മാപ്പ് പറഞ്ഞ് മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി. തനിക്ക് നേതൃത്വത്തിന്റെ നിലപാടില്‍ വ്യത്യസ്ഥമായ നിലപാടില്ലെന്നും മുസ്ലിംമത പ്രഭാഷകനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അംഗംകുടിയായ മുള്ളൂര്‍ക്കര വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായി മുസ്ലിംങ്ങള്ക്ക് പള്ളിയുണ്ടാക്കാന്‍ സൗകര്യം നല്‍കിയത് ഹൈന്ദവ സഹോദരങ്ങളാണെന്ന് തുടങ്ങിയ പ്രസംഗമാണ് സുന്നി നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകരുടേയും നേതാക്കന്മാരുടേയും വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞതോടെയാണ് മുള്ളൂര്‍ക്കര മാപ്പ് പറഞ്ഞ തടിയൂരുകയായിരുന്നു. ഇതുസംബന്ധിച്ചു ആദ്യം ശബ്ദ സന്ദേശം വാട്സ് ആപ്പ് വഴി അയച്ച മുള്ളൂര്‍ക്കര, ശേഷം തന്റെ ഫേസ്ബുക്ക് പേജിലൂടേയും മാപ്പ് പറഞ്ഞ് പോസ്റ്റിട്ടു.
പണ്ഡിതന്മാരില് നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ സാഹചര്യത്തില്‍ ഞാന്‍ തന്റെ പ്രസംഗത്തിലെ പല നിലപാടുകളും തിരുത്താന്‍ തയ്യാറാവുന്നുവെന്നും ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുന്നീ പണ്ഡിത നേതൃത്വത്തെ അംഗീകരിക്കുന്നു. നേതൃത്വത്തിന്റെ നിലപാടില്‍ വ്യത്യസ്ഥമായ നിലപാട് എനിക്കില്ല. പ്രസംഗം ആരെയൊക്കെ വേദനിപ്പിച്ചെങ്കില്‍ അവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനിയും ഇത് വിവാദമാക്കി സമുദായ ഐക്യം തകര്‍ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്:
തിരുവനന്തപുരം നേമത്ത് ഞാന്‍ നടത്തിയ നബിദിന പ്രഭാഷണം പല നിലക്കും പല അഭിപ്രായങ്ങള്‍ക്കും വഴിവെക്കാനിടയായതില്‍ ഞാന്‍ ഖേദിക്കുന്നു. ചരിത്രകാരന്മാരില് നിന്നും, പണ്ഡിതന്മാരില് നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ സാഹചര്യത്തില്‍ ഞാന്‍ എന്റെ പ്രസംഗത്തിലെ പല നിലപാടുകളും തിരുത്താന്‍ തയ്യാറാവുന്നു. ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കുന്നു. സുന്നി പണ്ഡിത നേതൃത്വത്തെ അംഗീകരിക്കുന്നു. നേതൃത്വത്തിന്റെ നിലപാടില്‍ വ്യത്യസ്ഥമായ നിലപാട് എനിക്കില്ല. പ്രസംഗം ആരെയൊക്കെ വേദനിപ്പിച്ചെങ്കില്‍ അവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനിയും ഇത് വിവാദമാക്കി സമുദായ ഐക്യം തകര്‍ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.'- മുള്ളൂര്‍ക്കര അലി സഖാഫി വ്യക്തമാക്കി.
ഇന്ത്യയില്‍ ആദ്യമായി മുസ്ലീങ്ങള്‍ക്ക് പള്ളിയുണ്ടാക്കാന്‍ സൗകര്യം നല്‍കിയത് ഹൈന്ദവ സഹോദരങ്ങളാണ്, ചേരമാന്‍പെരുമാളിന്റെ പിന്‍ഗാമിയായ ഹൈന്ദവ രാജാവാണ് ആദ്യപള്ളിയുണ്ടാക്കാന്‍ മുസ്ലിംങ്ങള്ക്ക് കൊടുങ്ങല്ലൂരില്‍ സ്ഥലം നല്‍കിയതെന്നും തുടങ്ങുന്ന മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫിയുടെ പ്രസംഗമാണ് വൈറലായി മാറിയിരുന്നത്. ഇതുസംബന്ധിച്ച വാര്‍ത്തയും കഴിഞ്ഞ ദിവസം മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറ് ഏക്കര്‍ 56സെന്റ് സ്ഥലമാണ് രാജാവിന്റെ നിര്‍ദ്ദേശപ്രകാരം മുസ്ലിംങ്ങള്ക്ക് പള്ളിയുണ്ടാക്കാന്‍ നല്‍കിയത്.
സൗദിയില്‍ നിന്നുവന്ന 14അംഗ അറബികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അന്ന് രാജാവ് ഇത്തരത്തില്‍ സ്ഥലം കൈമാറിയതെന്നും അദ്ദേഹം നേമത്ത് നടത്തിയ നബിദിന സന്ദേശ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ മുസ്ലിംങ്ങള്ക്ക് പല സഹായങ്ങളും ചെയ്തു തന്നതും ഹൈന്ദവ സമുദായക്കാരാണെന്നും ഇതിനാല്‍ നിലവില്‍ ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ റിട്ട് സമര്‍പ്പിക്കാതെ മിണ്ടാതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറയുന്നു.
മുള്ളൂര്‍ക്കരയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്:
1956ന് ശേഷമാണ് ഗള്‍ഫു നാടുകളില്‍ പെട്രോള്‍ കണ്ടെത്തുന്നത്. അതുവരെ അവിടങ്ങളിലെല്ലാം ഏറെ കഷ്ടപ്പാടായിരുന്നു. അറബികള്‍ ഈത്തപ്പഴവും, ഉണക്ക മീനുമായി കഷ്ടിച്ചു ജീവിക്കുന്നവരായിരുന്നു. ആ കാലത്താണ് മുസ്ലിംമത പ്രബോധനത്തിനുവേണ്ടി 13 അറബികള്‍ കേരളത്തിലെത്തുന്നത്. അന്നാണ് അറബികള്‍ ചേരമാന്‍ പെരുമാളിന്റെ പിന്‍ഗാമിയായ ഹൈന്ദവ രാജാവിനോട് പള്ളിയുണ്ടാക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയത്. തങ്ങളുടെ കയ്യില്‍ ഇതിനുള്ള പണമില്ലെന്നും സംഘം രാജാവിനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് പിറ്റേ ദിവസം തന്നെ രാജാവ് കൊട്ടാരത്തില്‍ ഹൈന്ദവരുടെ ഒരു യോഗം വിളിച്ചുചേര്‍ത്തു. എന്നിട്ട് ചോദിച്ചു. മക്കത്തുനിന്നും വന്ന മുസ്ലിംങ്ങള്ക്ക് ഇവിടെ പള്ളിനിര്‍മ്മിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്, ഇതിനുവേണ്ടി നമുക്ക് സഹായിക്കേണ്ടതുണ്ടെന്നും രാജാവ് പറഞ്ഞതോടെ ഒരു ഹൈന്ദവ സഹോദരന് എഴുന്നേറ്റ് നിന്നു പറഞ്ഞു. രാജാവെ പള്ളിയുണ്ടാക്കാന്‍ നമ്മള് പണം എടുക്കേണ്ട ആവശ്യമൊന്നുമില്ല.
കൊടുങ്ങല്ലൂര്‍ ക്ഷേത്ര നഗരിയില്‍ അവിടെ ഒരു കാളിക്ഷേത്രം നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ആവശ്യമായ നിര്‍മ്മാണ സാമഗ്രികളെല്ലാം തെയ്യാറാക്കിവെച്ചിട്ടുണ്ട്. കല്ലുകള്‍വെട്ടിവെച്ചു, കട്ടിലകള്‍ ഉള്‍പ്പെടെ മുഴുവന്‍ വസ്തുക്കളും ഉണ്ടെന്നും പറഞ്ഞു. രാജാവ് പറയുകയാണെങ്കില്‍ ഈ സാധനസാമഗ്രികളെല്ലാം നമുക്ക് പള്ളിയുണ്ടാക്കാന്‍ കൈമാറാമെന്നും ഈ ഹൈന്ദവ സഹോദരന് യോഗത്തില്‍ എഴുന്നേറ്റ് നിന്നു പറയുകയായിരുന്നു. ഉടന്‍ തന്നെ രാജാവ് മുസ്ലിങ്ങളോട് ചോദിച്ചു. ക്ഷേത്രത്തിന് വേണ്ടിയുണ്ടാക്കിയ ഇവ സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണോയെന്ന്. സ്വീകരിക്കാന്‍ തെയ്യാറാണെന്ന് മുസ്ലിംങ്ങള്‍ പറഞ്ഞതോടെയാണ് രാജ്യത്തെ ആദ്യ പള്ളി കെടുങ്ങല്ലൂരില്‍ പണിതത്. കൊടുങ്ങല്ലൂര്‍ പള്ളിയുടെ കട്ടലകള്‍ അമ്പലത്തിന്റെ കട്ടലയാണ്. പള്ളി പണിതുയര്‍ത്തിയ കല്ലുകളും അമ്പലത്തിന്റേതാണെന്നും മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി തന്റെ പ്രസംഗത്തില്‍ പറയുന്നു.
ഇത്തരത്തിലൊക്കെ മുന്കാലങ്ങളില്നടന്നിട്ടുള്ളതിനാല് തന്നെ നിലവില്‍ ബാബരി മസ്ജിദ് വിഷയത്തില്‍ ചെറിയ വിട്ടുവീഴ്ച്ചകള്‍ ചെയ്താല്‍ മതി. കോടതി പറഞ്ഞത് കേട്ട് വെപ്രാളപ്പെടേണ്ടതില്ല. നെഞ്ചത്തടിച്ച് അതിന് പുനഃപരിശാധനക്ക് റിട്ട് സമര്‍പ്പിക്കേണ്ട ആവശ്യവുമില്ല. അതങ്ങ് വിട്ടുകൊടുത്താല്‍ മതിയെന്നും മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി പറയുന്നു. എന്നാല്‍ തിരിച്ച് ഹൈന്ദവരെയും സാമ്പത്തികമായി മുസ്ലിംങ്ങള്‍ സഹായിച്ചതും പറയാനുണ്ടാകും. നേര്‍ച്ചകളും മറ്റുമായി അങ്ങോട്ടും കൊടുത്തത് എല്ലാവര്ക്കും പറയാനുണ്ടാകും.
14അറബികള്‍ ഇസ്ലാമത പ്രചരണത്തിനായി സൗദിയില്‍നിന്നും കേരളത്തിലെത്തിയപ്പോള്‍ അതില്‍ 12പുരുഷന്മാരും, രണ്ട് സ്ത്രീകളുമായിരുന്നു. തുടര്‍ന്ന് അവരില്‍ 10പേര്‍ക്ക് വിവാഹം കഴിക്കണം. അന്ന് ജാതി വെറി പൂണ്ടുനിന്ന കാലമാണ്. ഈഴവനുപോലും പെണ്ണ് കൊടുക്കാതെയും താഴ്ന്ന ജാതിക്കാര്‍ക്ക് മാറുമറക്കാന്‍പോലും പറ്റാത്ത കാലം. കല്യാണം കഴിക്കാനുള്ള അഭ്യര്‍ത്ഥനയുമായി അറബികള്‍ രാജാവിനെ കണ്ടപ്പോള്‍ രാജാവ് വീണ്ടും പിറ്റേ ദിവസം ഹൈന്ദവരുടെ ഒരു യോഗം വിളിച്ചു. ഇവര്‍ക്കുവിവാഹം കഴിക്കാന്‍ പെണ്ണുവേണമെന്നും അതും മതംമാറിയിട്ട് തന്നെ വിവാഹം കഴിക്കണമെന്നും രാജാവ് പറഞ്ഞു. ഇതിന് തയ്യാറുള്ളരുണ്ടോയെന്ന് രാജാവ് ചോദിച്ചതോടെ ഹൈന്ദവ സ്ത്രീകള്‍ സ്വമേധയാ മുന്നോട്ടുവന്ന് ഇവരെ വിവാഹം കഴിക്കുകയായിരുന്നു.
അങ്ങിനെ അന്നത്തെ അംബിക ആമിനയായി. ശാരദ നബീസായയി അങ്ങിനെയാണ് ഇവര്‍ ജീവിച്ചത്. ഇതിനും അപ്പുറം കേരളത്തിലെ മുസ്ലിംങ്ങളുടെ ഒരു പത്തുതലമുറയോളം പിന്നോട്ടുപോയാല്‍ അവരുടെ പിതാക്കന്മാരൊക്കെ ഈ പറഞ്ഞ ഹൈന്ദവര്‍തന്നെയാകുമെന്നും മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി പറയുന്നു. ഇത്രയും വലിയ വിട്ടുവീഴ്ച്ചകള്‍ ഹൈന്ദവ വിഭാഗക്കാര്‍ മുസ്ലിംവിഭാഗത്തോട് ചെയ്തത് മറക്കരുതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. സംഭവം വിവാദമാകുകയും നേതൃത്വം വിരട്ടുകയുംചെയ്തതോടെയാണ് അദ്ദേഹം മാപ്പ് പറയാന്‍ കാരണമെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ