1 GBP = 97.50 INR                       

BREAKING NEWS

26 വര്‍ഷം നീണ്ട ആഭ്യന്തര കലാപത്തില്‍ നിന്ന് വേലുപിള്ളയെ കൊന്നൊടുക്കി സിംഹള വംശത്തിന്റെ ആത്മവിശ്വാസം നേടിയെടുത്ത വ്യക്തി; സിലോണ്‍ സൈന്യത്തില്‍ നിന്നും പിന്നീട് ആഭ്യന്തര സെക്രട്ടറിയായി അവരോധവും; സ്ഥാനഭ്രഷ്ടനായ ജേഷ്ടഠനായി രാഷ്ട്രീയ രംഗപ്രവേശനം; ശ്രീലങ്കന്‍ കലാപത്തില്‍ തകര്‍ന്ന ജനതയ്ക്ക് പ്രതീക്ഷ ഗോയതബ എന്ന പ്രസിഡന്റിലും; അജയ്യനായ ഗോയതബ എന്ന പൊളിറ്റിക്കല്‍ കിങ്ങിന്റെ ചരിത്രം ഇങ്ങനെ

Britishmalayali
kz´wteJI³

കൊളംബോ: 26 വര്‍ഷം നീണ്ടുനിന്ന ശ്രീലങ്കന്‍ ആഭ്യന്തര കലാപത്തില്‍ നിന്ന് തമിഴ് ലിബറേഷന്‍ ആര്‍മിയെ പായിച്ച നയതന്ത്ര മിടുക്ക്. അന്നുവരെ ശ്രീലങ്ക കണ്ടിട്ടുള്ള ഏറ്റവും ശക്തനും കരുത്തനുമായ രാഷ്ട്രീനിരീക്ഷകനേയും നയതന്ത്രജ്ഞനേയും ഗോയതബ രജ് പക്സെയില്‍ ശ്രീലങ്കന്‍ സിംഹള ജനസൂഹം കണ്ടെത്തുകയായിരുന്നു. ശ്രീലങ്കന്‍ പൊതുജന പെരുമ പാര്‍ട്ടിയുടെ നേതാവും മഹീന്ദ്ര രാജപക് സെയുടെ സഹോദരന്‍ എന്നതിനുപരില്‍ സിലോണ്‍ സൈന്യത്തിന്റെ കേഡര്‍ ഓഫീസര്‍ കൂടിയായിരുന്നു ഗോയതബ രജ് പക്സെ. ശ്രീലങ്കന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗൊയ്തബയുടെ ചരിത്രം പഠിക്കേണ്ടത് തന്നെയാണ്.


കൊളംബോ സര്‍വകലാശാലയില്‍നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദാനന്തരബിരുദം നേടിയതിനുപിന്നാലെ അദ്ദേഹം 1971-ല്‍ സിലോണ്‍ സൈന്യത്തില്‍ കേഡറ്റ് ഓഫീസറായി ചേര്‍ന്നു. തൊട്ടടുത്തവര്‍ഷം സെക്കന്‍ഡ് ലെഫ്റ്റനന്റ് ഓഫീസറായി. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിലെ ഒട്ടേറെ നിര്‍ണായക നീക്കങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഗജബ റജിമെന്റില്‍ അംഗമായി സൈന്യത്തിന്റെ കരുത്ത് കാട്ടി.

പിന്നീട് സൈന്യത്തില്‍ നിന്ന് സ്വയം വിരമിച്ച് അദ്ദേഹം ഒരു സുപ്രഭാതത്തില്‍ യു.എസിലേക്ക് താമസം മാറുകയായിരുന്നു. സഹോദരന്‍ മഹിന്ദ രാജപക്സെയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍പിടിക്കാനാണ് 2005-ല്‍ ശ്രീലങ്കയില്‍ തിരിച്ചെത്തിയത്. പിന്നീട് ശ്രീലങ്കന്‍ ഭരണം കണ്ട ഏറ്റവും മികച്ച ആഭ്യന്തര സെക്രട്ടറിയായി അദ്ദേഹം മാറുകയും ചെയ്തു.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മഹിന്ദ, അനിയനെ ദേശീയ പ്രതിരോധസെക്രട്ടറിയായി നിയമിച്ചതോടെയാണ് 26 വര്‍ഷം നീണ്ട തമിഴ് പുലികളുടെ ആഭ്യന്തരകലാപത്തില്‍ നിന്ന് ശ്രീലങ്കന്‍ ജനതയെ രക്ഷിക്കാന്‍ കാരണമായത്.

ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് ഫലത്തോടെ വീണ്ടും ശ്രീലങ്കന്‍ ഭരണം രജ് പക്സെ ചേരിയില്‍ തന്നെയെന്ന് വ്യക്തമാകുകയും ചെയ്തു. ഭരണപക്ഷ സ്ഥാനാര്‍ത്ഥിയായ സജിത്ത് പ്രേമദാസിനെതിരെ അട്ടിമറി വിജയമാണ് മഹീന്ദ്ര രജ പക്‌സെയുടെ സഹോദരന്‍ ഗോയതബ രജ പക്‌സെ നേടിയെടുത്തത്. ഗോതബയയ്ക്കു വ്യക്തമായ മേല്‍ക്കയ്യുണ്ടായിരുന്ന പ്രചാരണം അവസാനിച്ചപ്പോള്‍ പിന്നിലേക്ക് പോയിരുന്നു. 80 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. രജപക്ഷെ 50ശതമാനത്തിന് മുകളില്‍ വോട്ടുകള്‍ നേടി. 12 ദശലക്ഷം ജനങ്ങളാണ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതെന്ന് ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വ്യക്തമാക്കി.

തമിഴ് പുലി വേലുപിള്ള പ്രഭാകരനെയും ലിബറേഷന്‍ ആര്‍മിയേയും വകവരുത്തിയ നയതനന്ത്രം തന്നെ ഗോയതബയിലും ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ ത്ന്നെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 269 പേര്‍ കൊല്ലപ്പെട്ടതും രാജപക്‌സെ ആയുധമാക്കി. സ്വജനപക്ഷപാതത്തിന്റെ പേരിലും ചൈനയുമായിട്ടുണ്ടായ കരാര്‍ അഴിമതിയുടെ പേരിലും പ്രധാനമന്ത്രി സ്ഥാനം നഷ്ടമായ സഹോദരന്‍ രജപക്‌സെയെ പ്രധാനമന്ത്രിയായി അവരോധിക്കുമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവേശനം തനിക്ക് ഭൂഷണമല്ലെന്ന് പറഞ്ഞ ഗോയതബ തന്നെ പിന്നീട സഹോദരന്‍ മഹേന്ദ്ര രജ് പക്സെയുടെ വിജയത്തിനായി മുന്നിട്ട് നിന്ന് കാഴ്ചയാണ് രാജ്യം കണ്ടത്. മഹീന്ദ്ര രജ്പക്സെ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ഭൂരിപക്ഷം വരുന്ന സിംഹള ജനസമൂഹം.

തമിഴ് പുലികള്‍ ക്കെതിരേ നേടിയ വിജയത്തിന്റെ പേരില്‍ അംഗീകാരവും വിമര്‍ശനങ്ങളും ഒരേപോലെ ഏറ്റുവാങ്ങിയ നേതാവാണ് ഗോതാബയ രാജപക്സെ. സഹോദരന്‍ മഹിന്ദ രാജപക്സെയോടു തോളോടുതോള്‍ ചേര്‍ന്ന് ഗോതാബയ നടത്തിയ യുദ്ധതന്ത്രങ്ങളാണ് 26 വര്‍ഷംനീണ്ട ആഭ്യന്തരകലാപത്തിന് വിരാമമിട്ടത്.

ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടമായ 2006-'09 കാലയളവില്‍ പുലികള്‍ക്കുനേരെയുള്ള പോരാട്ടത്തിന്റെ പേരില്‍ രാജ്യത്തു നടന്നത് തമിഴ് വംശഹത്യയാണെന്ന ആരോപണം ശക്തമാണ്. ആഭ്യന്തര യുദ്ധകാലത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് യു.എന്‍. മനുഷ്യാവകാശസംഘടനതന്നെ ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു. അന്നും ഇന്നും ഈ ആരോപണം ശക്തമായി നിഷേധിക്കുന്ന ഗോതാബയ ഈ അന്വേഷണത്തോട് സഹകരിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തമിഴരും മുസ്ലിങ്ങളും ഒറ്റമനസ്സോടെ സജിത്ത് പ്രേമദാസയ്ക്ക് പിന്തുണപ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലായിരുന്നു.

അച്ഛന്റെയും മൂത്തസഹോദരന്റെയും പാതയില്‍നിന്നുമാറി സൈന്യത്തില്‍ ചേരാനാണ് യുവാവായ ഗോതാബയ താത്പര്യംകാണിച്ചത്. പിന്നീട് തമിഴ് പുലികള്‍ക്കെതിരായ മുന്നേറ്റത്തില്‍ ആഭ്യന്തര സെക്രട്ടറിയായി അവരോധിച്ചതോടെ അദ്ദേഹത്തിന്റെ മുന്നേറ്റവും ലോകരാജ്യങ്ങള്‍ ഉറ്റ്ുനോക്കി. രാജ്യത്തിന്റെ വടക്കുകിഴക്കുഭാഗത്തുള്ള തമിഴ് വംശജരെ നാട്ടില്‍നിന്ന് ബലംപ്രയോഗിച്ച് പലായനം ചെയ്യിക്കുകയായിരുന്നുവെന്ന ആരോപണം മനുഷ്യാവകാശ സംഘടനകള്‍ ഉയര്‍ത്തിയപ്പോഴും അദ്ദേഹം കുലുങ്ങിയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category