1 GBP = 93.40 INR                       

BREAKING NEWS

പുഷ് ബാക്ക് ലിവറുകള്‍ വലിച്ചൊടിക്കുന്ന മാനസിക വൈകൃതം; സീറ്റുകള്‍ കുത്തികീറിയും പ്ലഗ് പോയിന്റുകള്‍ ഇല്ലാതെയാക്കിയും രാജരഥത്തെ കൊല്ലാ കൊല ചെയ്ത് സാമൂഹ്യ വിരുദ്ധര്‍; സിസിടിവി വയ്ക്കാത്തതിന്റെ ആനുകൂല്യം മുതലെടുത്ത് ക്രിമിനലുകള്‍ ഇല്ലായ്മ ചെയ്തത് തിരുവനന്തപുരം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ സുഖയാത്രയെന്ന മലയാളികളുടെ മോഹത്തെ; മുഖം മിനുക്കിയ തീവണ്ടിയെ നശിപ്പിച്ചവരെ കണ്ടെത്താന്‍ റെയില്‍വേ പൊലീസും; വേണാട് എക്‌സ്പ്രസിന്റെ മനോഹാരിത ഒരാഴ്ച കൊണ്ട് ഇല്ലാതാക്കി സാമൂഹ്യ വിരുദ്ധര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഈ മാസം ആദ്യമാണ് വേണാട് എക്‌സ്പ്രസ് ന്യൂജെന്‍ ലുക്കില്‍ ഓടി തുടങ്ങിയത്. അതിനെ അങ്ങനെ അങ്ങു വിടാന്‍ മലയാളികള്‍ തയ്യാറാല്ല. സാമൂഹ്യവിരുദ്ധര്‍ക്ക് ഈ ഭംഗി കണ്ടിട്ട് ഇഷ്ടമായില്ല. പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി യാത്ര ആരംഭിച്ച വേണാട് എക്‌സ്പ്രസ് ഒരാഴ്ച്ചക്കുള്ളില്‍ നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍ അവരുടെ ഇടപെടല്‍ നടത്തുന്നു. അതുകൊണ്ട് തന്നെ ഇനി പാസഞ്ചര്‍ സ്വഭാവമുള്ള കേരളത്തിന് അകത്തോടുന്ന പ്രതിദിന തീവണ്ടികള്‍ക്ക് പുതിയ കോച്ചും സംവിധാനവും ഒരുക്കുമ്പോള്‍ പലവട്ടം റെയില്‍വേ ചിന്തിക്കും. പുതിയ വേണാട് എക്‌സ്പ്രസ് ട്രാക്കിലെ രാജരഥം എന്നാണ് യാത്രക്കാര്‍ വിശേഷിപ്പിച്ചിരുന്നത്.

അത്രയേറെ സ്വകര്യങ്ങളുള്ള ട്രെയിനിലെ പുതിയ സീറ്റുകള്‍ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകള്‍ വലിച്ചൊടിച്ചുമാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. എല്ലാ ബോഗികളിലെയും സീറ്റുകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റേതു പോലെ മനോഹരമായിരുന്നു് പുതിയ വേണാട് എക്പ്രസിന്റെ ഉള്‍വശം. ലിങ്ക് ഹോഫ്മാന്‍ ബുഷ് അഥവാ എല്‍എച്ച്ബി കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിന്‍ കൂടിയാണ് വേണാട് എക്‌സ്പ്രസ്. തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനും ഇടയിലാണ് വേണാട് എക്‌സ്പ്രസ് ഓടുന്നത്.

1972ല്‍ തുടങ്ങിയ വേണാട് എക്‌സ്പ്രസ് എണ്‍പതുകളില്‍ കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനായി. പിന്നീട് ഡബിള്‍ ഡെക്കര്‍ കോച്ചുകള്‍ സുരക്ഷാ കാരണങ്ങളാല്‍ ഉപേക്ഷിച്ചു. ഈ തീവണ്ടിയാണ് വീണ്ടും മുഖം മാറ്റിയെത്തിയത്. വിമാനത്തിന്റെ ഉള്‍വശം പോലെ മനോഹരം, ഒട്ടും ഞെരുങ്ങാതെ കാലു നീട്ടി ഇരിക്കാനുള്ള സൗകര്യം, വേണാട് എക്‌സ്പ്രസ് പുതിയ കോച്ചുകളുമായി യാത്ര തുടരുമ്പോള്‍ സന്തോഷത്തിലാണ് യാത്രക്കാര്‍. സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രധാന്യം നല്‍കിയുള്ള പുത്തന്‍ കോച്ചുകള്‍ നിലവിലുള്ള കോച്ചുകളെക്കാള്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കാവുന്ന രീതിയിലുമായിരുന്നു. ഇതൊക്കെയാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.

ശുചിമുറിയില്‍ ആളുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വാതിലില്‍ ഇന്‍ഡിക്കേഷന്‍ സംവിധാനം, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സീറ്റിനരികെ പ്ലഗ് പോയിന്റ്, സെക്കന്‍ഡ് സിറ്റിങ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടര്‍ എന്നിവയാണ് വേണാട് എക്‌സ്പ്രസില്‍ ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനങ്ങള്‍. പുതിയ ട്രെയിന്‍ യാത്ര തുടങ്ങി രണ്ടാഴ്ച തികയും മുമ്പ് മൊബൈല്‍ ചാര്‍ജ് ചെയ്യുന്ന പ്ലഗ് പോയിന്റുകളും സാമൂഹ്യ വിരുദ്ധര്‍ തല്ലിതകര്‍ത്തിട്ടുണ്ട്. മുഖമാറി തീവണ്ടി ഓടുമ്പോള്‍ സ്ഥിര യാത്രക്കാര്‍ ആവേശത്തിലായിരുന്നു. സീറ്റുകള്‍ കുത്തിവരച്ചു നശിപ്പിക്കുന്നവരെ പിടികൂടാന്‍ സിസിടിവി ക്യാമറകള്‍ വേണെനനും ട്രെയിന്‍ സമയം പാലിക്കണമെന്നും സ്ഥിര യാത്രക്കര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് സാമൂഹ്യ വിരുദ്ധരുടെ ഇടപെടല്‍.

എസി ചെയര്‍ കോച്ചില്‍ ട്രെയിന്‍ എവിടെയെത്തിയെന്ന് അറിയിക്കുന്ന എല്‍ഇഡി ബോര്‍ഡ് വൈകാതെ സജ്ജമാകുമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. ഇനി ഇത്തരം സംവിധാനങ്ങള്‍ വേണമോ എന്ന് പരിശോധിച്ച് മാത്രമേ നടപ്പാക്കൂ. ഒരു എസി ചെയര്‍ കാര്‍, 15 സെക്കന്‍ഡ് ക്ലാസ് സിറ്റിങ്, 3 ജനറല്‍ സെക്കന്‍ഡ് ക്ലാസ്, പാന്‍ട്രി കാര്‍, 2 ലഗേജ് കംബ്രേക്ക് വാന്‍ കോച്ചുകളുണ്ട്. ഹെഡ് ഓണ്‍ ജനറേഷന്‍ സാങ്കേതിക വിദ്യ വഴി ട്രെയിനിലെ ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നത് എന്‍ജിനില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ്. പുഷ്ബാക് സംവിധാനമുള്ള സീറ്റുകളാണു ജനറല്‍ കോച്ചുകളിലുള്ളത്.

ഏറെ കാത്തിരിപ്പിനൊടുവിലാണു ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ എല്‍എച്ച്ബി കോച്ചുകള്‍ വേണാടിനു ലഭിച്ചത്. ശതാബ്ദി മാതൃകയില്‍ നീല നിറമുള്ള കോച്ചുകളായി വേണാടിനും. ചെയര്‍ കാര്‍ അല്ലാത്ത 3 ജനറല്‍ കോച്ചുകളും വൈകാതെ ചെയര്‍ കാറാക്കി മാറ്റാനും ആലോചനയുണ്ടായിരുന്നു. ഇതും ഇനി നടക്കാനിടയില്ല. ജര്‍മനിയിലെ അല്‍സ്റ്റോം കമ്പനി നിര്‍മ്മിക്കുന്ന എല്‍എച്ച്ബി കോച്ചുകള്‍ 2000ലാണ് ആദ്യമായി, ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്കു വേണ്ടി റെയില്‍വേ വാങ്ങിയത്. പിന്നീട് സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഇവ നിര്‍മ്മിച്ചു തുടങ്ങി. അപകടത്തില്‍പെടുന്ന സാഹചര്യത്തില്‍ കോച്ചുകള്‍ തമ്മില്‍ തുളച്ചു കയറില്ല. കുറഞ്ഞ ഭാരമുള്ള അലുമിനിയം കോച്ചുകളായതിനാല്‍ ശബ്ദം കുറവാണ്. എല്‍എച്ച്ബി മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടിക്കാമെന്നതും പ്രത്യേകതയാണ്.

യാത്രക്കാരില്‍ നിന്നു മികച്ച പ്രതികരണമാണു പുതിയ കോച്ചുകള്‍ക്ക് തുടക്കത്തില്‍ ലഭിച്ചത്. ഇതോടെ റെയില്‍വേ ആവേശത്തിലായി. ഇതിനെ തല്ലികെടുത്തുന്ന തരത്തിലാണ് സീറ്റുകളും മറ്റും നശിപ്പിച്ചത്. വീതി കൂടിയ സീറ്റുകളും കാലുകള്‍ നീട്ടി വയ്ക്കാനുള്ള സ്ഥല സൗകര്യവുമാണ് തീവണ്ടിയുടെ പ്രധാന ആകര്‍ഷണം. പഴയ ഇടുങ്ങിയ സീറ്റുകളില്‍ തിങ്ങി ഞെരുങ്ങി യാത്ര ചെയ്തിരുന്നവര്‍ക്ക് പുതിയ കോച്ചുകള്‍ വലിയ ആശ്വാസമായിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category