1 GBP = 94.00 INR                       

BREAKING NEWS

പാണ്ട്യ രാജാക്കന്മാര്‍ പന്തളത്തെത്തിയ ചരിത്രമറിഞ്ഞു കവന്‍ട്രിയില്‍ മണ്ഡലകാല ആരംഭം; അരവണയുടെ മധുരത്തിനൊപ്പം കലോപാസകരായ കുട്ടികള്‍ക്ക് ആദരവും

Britishmalayali
kz´wteJI³

കവന്‍ട്രി: വൃശ്ചികം ഒന്ന് പിറന്നപ്പോള്‍ മണ്ഡലകാല ഒരുക്കങ്ങള്‍ സജീവമാക്കി ശരണനാമജപം ചുണ്ടിലും അയ്യപ്പ ചൈതന്യം മനസിലും നിറച്ചു കവന്‍ട്രി ഹിന്ദു സമാജം മാതൃകയായി. വിശ്വാസവും ആചാരങ്ങളും അറിയുന്നതിനൊപ്പം ഹൈന്ദവ  ചരിത്രവും അതില്‍ അയ്യപ്പ സ്വാമിയുമായി ബന്ധപ്പെട്ട പുരാണങ്ങളും ഒക്കെ വിവരിചാണ് കവന്‍ട്രി ഹിന്ദു സമാജത്തില്‍ മണ്ഡലകാല ആഘോഷത്തിന് തുടക്കമിട്ടിരിക്കുന്നത്. മറവപ്പടയുടെ ആക്രമണം ഭയന്ന് പലവട്ടം ഒളിച്ചോടേണ്ടി വന്ന പാണ്ട്യ രാജവംശം ഒടുവില്‍ കോന്നി ആസ്ഥാനമാക്കി പന്തള രാജവംശം സ്ഥാപിച്ചത്തിനു പിന്നിലെ ചരിത്ര വസ്തുതകള്‍ ചോദ്യോത്തര രൂപമാക്കിയാണ് സമാജം പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അറിവിന്റെ ശരണമാലയായി നല്‍കിയത്.

ഇതോടെ അയ്യപ്പ ചരിത്രത്തില്‍ കഥകള്‍ മാത്രമല്ല സത്യവും ചരിത്രവും ഇഴ ചേര്‍ന്ന് കിടക്കുന്നു എന്ന ചിന്തകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബോധ്യപ്പെട്ടു. ഏകദേശം ആയിരം മുതല്‍ ആയിരത്തി ഇരുന്നൂറു വര്ഷം വരെ പഴക്കമുള്ള ചരിത്ര സത്യങ്ങള്‍ തേടിയുള്ള സഞ്ചാരം കൂടിയായിരുന്നു മണ്ഡലകാല ഭജന്‍ സത്സംഗം എന്ന് ചടങ്ങിനെത്തിയവര്‍ക്കു ബോധ്യമായി. ചരിത്രാന്വേഷണത്തിന്റെ ചെറു കുറിപ്പ് തയ്യാറാക്കി അവതരിപ്പിച്ച ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി അഞ്ജന സജിത്ത് മുതിര്‍ന്നവരെ പോലും വിസ്മയിപ്പിക്കും വിധത്തില്‍ ഹൃസ്വമായും അയ്യപ്പ ചരിത്രം അവതരിപ്പിച്ചത് ശ്രദ്ധ നേടി. 

മണ്ഡലകാലത്തെ മലയാളി ഹൈന്ദവ വിശ്വാസികള്‍ എത്ര തീവ്രമായി ഹൃദയത്തില്‍ സ്വീകരിക്കുന്നു എന്ന് തെളിവായി ഭൂരിഭാഗം അംഗങ്ങളുടെ സാന്നിധ്യം ഉണ്ടായതും പ്രത്യേകതയായി. ശബരിമലയില്‍ മാത്രം ലഭിക്കുന്ന അരവണ നിവേദ്യത്തിന്റെ തനിപ്പകര്‍പ്പു തയ്യാറാക്കി വീണ രാജീവ് സ്വാമിക്ക് മുന്നില്‍ നടത്തിയ പ്രസാദ അര്‍ച്ചന ഭക്തിയുള്ള മനസിന്റെ വഴിപാട് പോലെ ഹൃദ്യമായി.

അടുത്തിടെ കലാമേളകളില്‍ വിജയം നേടിയ അഞ്ജന സജിത്ത്, അഭിയ മഹേഷ് എന്നിവര്‍ക്കുള്ള സമാജം ഉപഹാരങ്ങള്‍ ഡോ. രാജേഷ്, ഹരീഷ് നായര്‍ എന്നിവര്‍ സമ്മാനിച്ചു. കവന്‍ട്രി ഹിന്ദു സമാജം നടത്തുന്ന മകരവിളക്ക് ഉത്സവം ജനുവരി 11നു ശനിയാഴ്ച കൂടുതല്‍ സമാജങ്ങളെ കൂടി പങ്കെടുപ്പിച്ചു കൂട്ടായ്മയുടെ ശരണ വേദിയാക്കാന്‍ തീരുമാനിച്ചതായും കോ ഓഡിനേറ്റര്‍ കെ ദിനേശ് വ്യക്തമാക്കി. 

സമാജം അംഗങ്ങളുടെ ശ്രമഫലമായി കുട്ടികള്‍ ഹൃദ്യസ്ഥമാക്കിയതിലൂടെ ഹരേരാമ, നാരായണായ നമ ജപങ്ങളും മൃത്യുഞ്ജയ മന്ത്രം, ഗായത്രി മന്ത്രം, ഗണേശ സ്തുതി, ശാസ്താ സ്തുതി എന്നിവ ഹൃദ്യസ്ഥമാക്കിയത് ഹൈന്ദവ വിശ്വാസ മൂല്യങ്ങള്‍ അതിന്റെ വിശുദ്ധിയോടെ തന്നെ കുട്ടികള്‍ മനസിലാക്കുന്നു എന്നതിന്റെ ഉദാഹരണമായി മാറുകയാണ്. സകല ദുഃഖത്തില്‍ നിന്നും ഉള്ള മോചനത്തിനൊപ്പം സമ്മര്‍ദം അനുഭവിക്കുന്ന മനസിനെ ശാന്തമാക്കണേ എന്ന പ്രാര്‍ത്ഥന കൂടിയാണ് മൃത്യുഞ്ജയ മന്ത്രത്തിലൂടെ സാധ്യമാക്കുന്നത്.

ആധുനിക ജീവിതത്തിലെ തൊഴില്‍ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ കുട്ടികള്‍ക്ക് ഭാവിയില്‍ ഇത്തരം സാധനകള്‍ പ്രയോജനപ്പെടും എന്ന ചിന്തയിലാണ് കവന്‍ട്രി ഹിന്ദു സമാജം പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പഠന ഭാരം നല്‍കുന്ന അധിക സമ്മര്‍ദം ലഘൂകരിക്കാനും ഈശ്വര ചിന്തകള്‍ സഹായകമാകും എന്നത് സമാജത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എ ലെവല്‍, ജിസിഎസ്ഇ വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍ തന്നെ തെളിവായി മാറുകയാണ്. 

സമാജത്തിലെ മണ്ഡലകാല ചടങ്ങുകളുടെ തുടര്‍ച്ചയായി അടുത്ത സത്സംഗം ഈ മാസം 22നു നടക്കുമെന്ന് സംഘാടകനായ അനില്‍ പിള്ള അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category