1 GBP = 92.80 INR                       

BREAKING NEWS

സെഹിയോനില്‍ 40 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന; മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റിലേക്ക് ബുക്കിങ് തുടരുന്നു

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന നാലു ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിനൊരുക്കമായി ബര്‍മിങ്ഹാം സെഹിയോനില്‍ നാല്‍പത് മണിക്കൂര്‍ തുടര്‍ച്ചയായ ദിവ്യകാരുണ്യ ആരാധന നടക്കുന്നു. ഈമാസം 28ന് രാവിലെ ആറു മുതല്‍ 29 രാത്രി 10 വരെയാണ് ആരാധന. യൂറോപ്പില്‍ ആദ്യമായി ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ: സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത കോണ്‍ഫറന്‍സ്' യുകെയിലെ ഡെര്‍ബിഷെയറിലാണ് നടക്കുന്നത്. ഡിസംബര്‍ 12 മുതല്‍ 15 വരെ നടക്കുന്ന ധ്യാനത്തില്‍ ഡെര്‍ബിഷെയറിലെ ഹേയസ് കോണ്‍ഫറന്‍സ് സെന്റര്‍ യൂറോപ്പിന്റെ അഭിഷേകാഗ്‌നി മലയായി മാറും. ഇതിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കലും ധ്യാനത്തില്‍ പങ്കെടുക്കും. എഫാത്ത കോണ്‍ഫറന്‍സിനായി അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രമുഖ വചന ശുശ്രൂഷകനായ ഫാ: ഷൈജു നടുവത്താനിയില്‍, ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍, യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.

സ്ഥലത്തിന്റെ വിലാസം

The Hayes, Swanwick, Derbyshire, DE55 1AU
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അനീഷ് തോമസ് - 07760254700, ബാബു ജോസഫ് - 07702061948

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category