ചോക്കലേറ്റ് പ്രേമികള്‍ ഡിസംബര്‍ രണ്ട് മുതല്‍ സെയിന്സ്ബറിയിലോട്ട് പോയ്ക്കൊളൂ; ക്രിസ്മസ് മധുരം നിറയ്ക്കാന്‍ ലിന്‍ഡ്റ്റ് പിക്ക് ആന്‍ഡ് മിക്സ് സ്റ്റാന്ഡ്സുമായി സൂപ്പര്‍മാര്‍ക്കറ്റ്; സകല ചോക്കളേറ്റുകളും പെറുക്കി ഒരു വിലയ്ക്ക് വാങ്ങി മടങ്ങാം
മധുരമില്ലാതെ ക്രിസ്മസ് ആഘോഷം ഒരിക്കലും പൂര്‍ണമാവില്ല. അതിനാല്‍ മധുരപ്രേമികള്‍ ക്രിസ്മസിന് ഏറെ മുമ്പ് തന്നെ തങ്ങള്‍ക്ക് ഇഷ്ടമുള്ള കേയ്ക്കുകളും ചോക്കളേറ്റുകളും സ്വന്തമാക്കാന്‍ ജാഗ്രത പുലര്‍ത്താറുമുണ്ട്. ഇപ്പോഴിതാ വന്‍ വിലക്കുറവില്‍ നിരവധി ചോക്കളേറ്റുകള് വാങ്ങാന്‍ അവസരമൊരുക്കി രംഗത്തെത്തിയിരിക്കുകയാണ് സെയിന്‍സ്ബറി സൂപ്പര്‍മാര്‍ക്കറ്റ്. ഇതിന്റെ ഭാഗമായി തങ്ങളുടെ 72 സ്റ്റോറുകളില്‍ ലിന്‍ഡ്റ്റ് പിക്ക് ആന്‍ഡ് മിക്സ് സ്റ്റാന്ഡ്സുകള് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സെയിന്‍സ്ബറി. ഇതിലൂടെ സകല ചോക്കളേറ്റുകളും പെറുക്കി ഒരു വിലയ്ക്ക് വാങ്ങി മടങ്ങാന്‍ സാധിക്കും. ക്രിസ്മസ് കാലത്തേക്ക് മാത്രമാണീ ഓഫര്‍ എന്ന് പ്രത്യേകം ഓര്‍ക്കുക.
പുതിയ ഓഫര്‍ പ്രകാരം ലിന്‍ഡര്‍ ഫ്ലേവറുകളുടെ ഒരു മിശ്രിതം മൂന്ന് പൗണ്ട് മുതല്‍ വാങ്ങാന്‍ സാധിക്കും.കോക്കനട്ട്, ഹാസെല്‍നട്ട്, സാള്‍ട്ട് കാരമെല്‍, മിന്റ്, വൈറ്റ് ചോക്കളേറ്റ് തുടങ്ങിയ ജനപ്രിയ ഇനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്ന ചോക്കളേറ്റുകളില്‍ ചിലത്.ഇത്തരം മിശ്രിതത്തില്‍ മില്‍ക്ക് ആന്‍ഡ് ഡാര്‍ക്ക് ചോക്കളേറ്റ്, മിന്റ്, ഓറഞ്ച് ആന്‍ഡ് സ്ട്രാബെറി, ക്രീം തുടങ്ങിയവ തനിക്ക് ലഭിച്ചുവെന്ന് അത്ഭുതത്തോടെ ഒരു കസ്റ്റമര്‍ വെളിപ്പെടുത്തുന്നു. യുകെയിലാകമാനമുള്ള തങ്ങളുടെ അഞ്ച് സ്റ്റോറുകളില്‍ ലിന്‍ഡ്റ്റ് പിക്ക് ആന്‍ഡ് മിക്സ് സ്റ്റാന്ഡ്സുകള് പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചിരുന്നു.
ഈ പരീക്ഷണം വിജയമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ശേഷിക്കുന്ന 67 സ്റ്റോറുകളില്‍ കൂടി ഇവ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്. ഈ ഓഫര്‍ ഡിസംബര്‍ രണ്ട് വരെയായിരിക്കും ലഭ്യമാക്കുകയെന്ന് സയിന്‍സ്ബറി അറിയിക്കുന്നു. പുതിയ ഓഫറിനെ കുറിച്ച് കേട്ട് നിരവധി ചോക്കളേറ്റ് ആരാധകരാണ് അത്ഭുതം രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ ഓഫര്‍ പ്രകാരം സയിന്സ്ബറിയില് നിന്നും മൂന്ന് പൗണ്ടിന് എട്ട് തരം ചോക്കളേറ്റുകളും അഞ്ച് പൗണ്ടിന് 14 തരം ചോക്കളേറ്റുകളും പത്ത് പൗണ്ടിന് 28 തരം ചോക്കളേറ്റുകളും വാങ്ങാന്‍ സാധിക്കുന്നതാണ്.
വിവിധ തരം കേയ്ക്കുകള്ക്ക് പുറമെ ചോക്കളേറ്റുകള്‍ക്കും ക്രിസ്മസ് കാലത്ത് ഏറെ പ്രാധാന്യമുണ്ട്. സ്വന്തം വീടുകളില്‍ ഉപയോഗിക്കുന്നതിന് പുറമെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനമായി നല്‍കാനും ഇവ ഉപയോഗിച്ച് വരുന്നു. അത്തരക്കാരെ സംബന്ധിച്ചിടത്തോളം സയിന്സ്ബറിയുടെ ഓഫര്‍ ഏറെ പ്രയോജനപ്പെടുന്നുണ്ട്. 2020 ജനുവരി മുതല്‍ കുറഞ്ഞ അളവില്‍ ആല്‍ക്കഹോള്‍ കലര്‍ന്ന ജിന്‍ തങ്ങളുടെ സ്റ്റോറുകളില്‍ ലഭ്യമാക്കുമെന്ന് കഴിഞ്ഞ വീക്കെന്‍ഡില്‍ പ്രഖ്യാപിച്ച് സയിന്‍സ്ബറി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ക്ലീന്‍ ജിന്‍ എന്നറിയപ്പെടുന്ന ഈ ജിന്‍ കേയ്റ്റ് രാജകുമാരിയുടെ സഹോദരി പിപ്പയുടെ ബ്രദര്‍ ഇന്‍ ലോ ആയ സ്പെന്‍സര്‍ മാത്യൂസിന്റെ തലയില്‍ വിരിഞ്ഞ ആശയമാണ്.