1 GBP = 94.40 INR                       

BREAKING NEWS

കരാട്ടെ പഠിച്ചു തുടങ്ങിയ മലയാളി പയ്യന്‍ എത്തിയത് ബോക്സിങ് റിങ്ങില്‍; ആദ്യ ഫൈനല്‍ മത്സരത്തില്‍ 81 കിലോ വിഭാഗത്തില്‍ എതിരാളിയെ ഇടിച്ചിട്ടു സ്‌കോട്ടിഷ് ചാമ്പ്യനായത് ആല്‍ബര്‍ട്ട് ആന്റണി; നേട്ടത്തില്‍ അഭിമാനത്തോടെ ഗ്ലാസ്‌ഗോ കലാകേരളം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ബോക്സിങ് റിങില്‍ ഒരു താരോദയം. സ്‌കോട്ട്ലന്റിലെ ഗ്ലാസ്ഗോയില്‍ താമസിക്കുന്ന ആല്‍ബര്‍ട്ട് ആന്റണി എന്ന 18 കാരനാണ് ആദ്യ മത്സരത്തില്‍ തന്നെ എതിരാളിയായ ബ്രിട്ടീഷ് യുവാവിനെ ഇടിച്ചിട്ടിരിക്കുന്നത്. ജിമ്മില്‍ പോയപ്പോള്‍ കൂട്ടുകാരുടെ പ്രേരണയില്‍ ബോക്സിങ് കൂടി പഠിക്കാന്‍ തുടങ്ങിയ ആല്‍ബര്‍ട്ട് ഒരു സ്പോര്‍ട്സ് ഇവന്റ് എന്ന നിലയില്‍ ഗുസ്തിയെ സമീപിക്കും എന്ന് മാതാപിതാക്കള്‍ പോലും തുടക്കത്തില്‍ കരുതിയിരുന്നില്ല.

എന്നാല്‍ പയ്യന്റെ ഇഷ്ടം ഇതുതന്നെയാണ് എന്നറിഞ്ഞപ്പോള്‍ പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുക ആയിരുന്നു. ഇപ്പോഴും ഈ അഭിമാന നേട്ടത്തില്‍ മാതാപിതാക്കള്‍ പോലും ക്രെഡിറ്റ് നല്‍കാന്‍ ആഗ്രഹിക്കുന്നത് പ്രാദേശിക മലയാളി കൂട്ടായ്മയായ ഗ്ലാസ്‌ഗോ കലാകേരളത്തിനാണ്. കാരണം ഈ കൂട്ടായ്മ ഉണ്ടായിരുന്നില്ലെങ്കില്‍ ആല്‍ബര്‍ട്ട് ആന്റണി എന്ന ഗുസ്തി ചാമ്പ്യന്‍ പിറക്കുമായിരുന്നില്ല എന്നതാണ് പിതാവ് ആന്റണി നല്‍കുന്ന അനുഭവ സാക്ഷ്യം. കലാകേരളം പ്രവര്‍ത്തകര്‍ ആല്‍ബര്‍ട്ട് ഇടിക്കൂട്ടില്‍ നില്‍ക്കുന്ന ചിത്രവും വിഡിയോയും പുറത്തു വിട്ടപ്പോള്‍ മാത്രമാണ്  പുറം ലോകം ഈ സന്തോഷ വാര്‍ത്ത അറിഞ്ഞത് പോലും.

യുകെയിലെ മലയാളി അസോസിയേഷനുകള്‍ ഓണവും ക്രിസ്മസും നടത്തി കാലം കഴിക്കാന്‍ ഉള്ളതാണോ എന്ന ചോദ്യം പലവട്ടം ബ്രിട്ടീഷ് മലയാളി സമൂഹ ചിന്തക്കായി ഉയര്‍ത്തിയിട്ടുള്ളതാണ്. കാരണം ഭൂരിഭാഗം സംഘടനകളും ഓരോ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ കണ്ടെത്തി താല്‍ക്കാലിക ചടങ്ങുകളുമായി കാലം കഴിക്കുന്നതിലൂടെ സമൂഹത്തിനു ഗുണപരമായി കാര്യമായി ഒന്നും ലഭിക്കുന്നില്ല എന്നതാണ് ഇതിന്റെ മറുവശം. എന്നാല്‍ ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന ഏതാനും സംഘടനകളും യുകെ മലയാളികളുടെ അഭിമാനമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ക്രോയ്ഡോണ്‍, കെസിഡബ്ല്യുഎ, മാഞ്ചസ്റ്റര്‍ എംഎംഎ, ഗ്ലോസ്റ്റര്‍ ജിഎംഎ, ഗ്ലാസ്‌ഗോ കലാകേരളം, ലിവര്‍പൂള്‍ ലിംക, ബ്രിസ്റ്റോള്‍ ബ്രിസ്‌ക, കെന്റ് സഹൃദയ തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ ശ്രദ്ധ നേടിയ മലയാളി സംഘടനകളാണ്. ഇവയില്‍ ഒട്ടുമിക്കവയും ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ മികച്ച സംഘടനകളുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം പിടിച്ചവയുമാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ കലാകേരളം ഗ്ലാസ്‌ഗോ ഇപ്പോള്‍ യുകെ മലയാളികള്‍ക്ക് അകെ അഭിമാനിക്കാന്‍ കഴിയുന്ന  നേട്ടം പങ്കിടുന്നതിലൂടെ മറ്റു നിശബ്ദ സംഘടനകള്‍ക്കുള്ള വഴി കൂടി തെളിച്ചു കാട്ടുകയാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കലാകേരളം ആരംഭിച്ച കരാട്ടെ ക്ലാസില്‍ നിന്നാണ് ആല്‍ബര്‍ട്ട് ആന്റണി എന്ന ഗുസ്തി ചാമ്പ്യന്റെ ആഗ്രഹങ്ങള്‍ രൂപം കൊള്ളുന്നത്. കരാട്ടെയില്‍ ബ്രൗണ്‍ ബെല്‍റ്റ് ഉടമ കൂടിയായ ആന്റണിയും കരാട്ടെ ക്ലാസില്‍ സഹായത്തിന് ഉണ്ടായിരുന്നു. കരാട്ടെയില്‍ നിന്നും ബാസ്‌കറ്റ് ബോളിലേക്കു മാറിയ ആല്‍ബര്‍ട്ട് പിന്നീടാണ് ബോക്സിങ് റിങ്ങില്‍ എത്തുന്നത്. സ്‌ട്രെച്ക്ളൈഡ് യൂണിവേഴ്സിറ്റിയിലെ സിറ്റി ഓഫ് ഗ്ലാസ്‌ഗോ കോളേജില്‍ അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥി കൂടിയാണ് ആല്‍ബര്‍ട്ട്.

പഠനത്തിന് ഇടയില്‍ ഉള്ള വെറും സമയം പോക്കായി മാത്രമാണ് ഈ പയ്യന്‍ ബോക്സിങ്ങിനെ കണ്ടിരുന്നതും ആദ്യം ബോക്സിങ് ഇഷ്ടം പറഞ്ഞപ്പോള്‍ അപകടകരമായ സ്പോര്‍ട്സ് എന്ന നിലയില്‍ ഭയം തോന്നിയിരുന്നതായി പിതാവ് ആന്റണി മറച്ചു വയ്ക്കുന്നില്ല. എന്നാല്‍ മകന്‍ ഉറച്ച തീരുമാനത്തില്‍ ആണെന്ന് മനസിലായപ്പോള്‍ കട്ട സപ്പോര്‍ട്ടുമായി കൂടെ നില്‍ക്കാനും പിതാവ് ആന്റണിയും മാതാവ് സിനുവും ഉണ്ടായിരുന്നു എന്നത് കുടുംബത്തിനാകെ ഇപ്പോള്‍ സന്തോഷം നല്‍കുന്നു.

കുടിയേറ്റ സമൂഹത്തില്‍ നിന്നും സ്‌കോട്ട്ലന്റിനു വേണ്ടി ഒരു ചാമ്പ്യാനെ സൃഷ്ടിക്കാന്‍ കഴിഞ്ഞ സന്തോഷമാണ് ഗ്ലാസ്‌ഗോ മലയാളികള്‍ പങ്കിടുന്നത്. ഇത്തരം നേട്ടങ്ങള്‍ അപൂര്‍വ്വം ആയതിനാല്‍ ഏവരും ഉള്ളുതുറന്ന് ആല്‍ബര്‍ട്ടിന്റെ നേട്ടം ആഘോഷിക്കുന്ന തിരക്കിലാണ്. ഗ്ലാസ്ഗോയിലെ ചെറു മലയാളി സമൂഹത്തെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ വലിയ റോള്‍ ഏറ്റെടുത്തിരിക്കുന്ന കലാകേരളം തങ്ങളിലൂടെ പുതുതലമുറ നേട്ടം കൊയ്യുന്നതിന്റെ ത്രില്‍ മറച്ചു വയ്ക്കുനില്ല. ഇവര്‍ക്കൊപ്പം ഗ്ലാസ്ഗോയിലെ സെന്റ് ബേര്‍ഡ്‌സ് പള്ളി വികാരിയായ ഫാ: മോര്‍ട്ടന്റെ പിന്തുണയും സദാ കൂടെയുണ്ടായിരുന്നതായി ആല്‍ബര്‍ട്ട് ഓര്‍മ്മിക്കുന്നു.

ഏവരുടെയും ആഗ്രഹങ്ങളും പ്രാര്‍ത്ഥനകളും കൂടെ ഉണ്ടായപ്പോള്‍ ഇടിക്കൂട്ടില്‍ മിന്നല്‍ പിണറായിമാറുക ആയിരുന്നു ആല്‍ബര്‍ട്ട. കഴിഞ്ഞ 19 വര്‍ഷമായി ഗ്ലാസ്‌ഗോ മലയാളികളായി കഴിയുകയാണ് ചാലക്കുടിക്കാരായ ആന്റണിയും സിനുവും. ആല്‍ബര്‍ട്ടിന്റെ സഹോദരി അലീന എ ലെവല്‍ അവസാന വര്‍ഷം വിദ്യാര്‍ത്ഥിനിയാണ്. ഗ്രീന്‍ ക്രോസ് നഴ്‌സിങ് കെയര്‍ ഹോം ജീവനക്കാരാണ് ആന്റണിയും സിനുവും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category