
യുകെയില്‍ ഡിസംബര്‍ 12ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണല്ലോ. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് എന്നെ ബാധിക്കില്ലെന്ന നിസംഗഭാവത്തോടെ ആരും ഇരിക്കരുതെന്ന മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. വോട്ടേര്‍സ് ലിസ്റ്റില്‍ നിങ്ങളുടെ പേരില്ലെന്ന മുന്നറിയിപ്പുയര്‍ത്തി കൗണ്‍സിലില്‍ നിന്നുമെത്തുന്ന കത്തിനെ ആരും അവഗണിക്കരുതെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍മിപ്പിക്കുന്നു. ഇത്തരത്തില്‍ കത്ത് ലഭിച്ചിട്ടും വോട്ടേര്‍സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിന് നിങ്ങള്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ 1000 പൗണ്ടി പിഴയടക്കേണ്ടി വരുമെന്നുറപ്പാണ്.
വോട്ട് ചെയ്യുന്നതിന് രജിസ്ട്രര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 26 ആയതിനാല്‍ ഇക്കാര്യത്തില്‍ ആരും അലംഭാവം വരുത്തരുതെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തില്‍ അവസാന തീയതിക്ക് മുമ്പ് രജിസ്ട്രര്‍ ചെയ്യണമെന്ന് ഓര്‍മിപ്പിച്ച് കൊണ്ടുള്ള ലെറ്ററുകള്‍ യുകെയിലെ നിരവധി വീടുകളിലേക്ക് ഈ മാസം എത്തിക്കൊണ്ടിരിക്കുന്നുണ്ട്. വോട്ട് ചെയ്യുന്നതിന് ഇനിയും രജിസ്ട്രര്‍ ചെയ്യാത്തവരെ ഇത് ഓര്‍മിപ്പിക്കുന്നതിനാണ് ഈ കത്ത് അയക്കുന്നത്. രാജ്യത്തെ ചില വീടുകളിലേക്ക് ഈ മാസം ഒരു ഹൗസ്ഹോള്‍ഡ് എന്‍ക്വയറി ഫോം തപാലില്‍ എത്തിയിട്ടുണ്ട്.
എച്ച്ഇഎഫ് എന്ന ഈ ഫോം ഈ വര്‍ഷം ജൂലൈയ്ക്കും നവംബറിനും ഇടയിലാണ് ലോക്കല്‍ കൗണ്‍സിലുകള്‍ അയച്ചിരിക്കുന്നത്. ഓരോ വീടുകളിലുമുള്ള രജിസ്ട്രേഡ് വോട്ടര്‍മാരുടെ ലിസ്റ്റാണ് ഇതിലടങ്ങിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും പുതിയവരെ ഉള്‍പ്പെടുത്താനുണ്ടെങ്കില്‍ ഉള്‍പ്പെടുത്താനുമാണ് എച്ച്ഇഎഫ് ആവശ്യപ്പെടുന്നത്. വോട്ടേര്‍സ് ലിസ്റ്റുമായി ബന്ധപ്പെട്ട് ഓരോ വീട്ടിലെയും വിവരങ്ങള്‍ ശരിയാണെങ്കില്‍ അതിന് റസീറ്റ് ആവശ്യപ്പെടും. അല്ലെങ്കില്‍ ഓരോ കുടുംബത്തിലും വോട്ടേര്‍സ് ലിസ്റ്റുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള മാറ്റങ്ങള്‍ നാം വിശദമാക്കുകയും ചെയ്യണം.
.jpg)
നമ്മുടെ വീട്ടില്‍ നിന്നും ആരെങ്കിലും മാറിപ്പോവുകയോ അല്ലെങ്കില്‍ പുതിയതായി ആരെങ്കിലും കുടുംബാംഗമായി എത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കാന്‍ എച്ച്ഇഎഫ് ഫോം ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് മാറ്റങ്ങളൊന്നുമില്ലെങ്കില്‍ ഇത് വ്യക്തമാക്കിക്കൊണ്ട് ഈ ഫോം മടക്കി അയക്കേണ്ടതാണ്. ഓണ്‍ലൈന്‍, ടെക്സ്റ്റ്, ഈ ഫോമിനൊപ്പമെത്തുന്ന പ്രീപെയ്ഡ് എന്‍വലപ് തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെ ഇത്തരം ഫോമിനോട് ആളുകള്‍ക്ക് പ്രതികരിക്കാവുന്നതാണ്. ഏത് വഴിയിലൂടെയാണെങ്കിലും ഇത്തരം ഫോം പൂരിപ്പിച്ച് എത്രയും വേഗം തിരിച്ചയക്കണമെന്ന് സാരം.
.jpg)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam