1 GBP = 93.40 INR                       

BREAKING NEWS

ഭര്‍ത്താവ് ഭാര്യയെയും മകളെയും വിറക് കമ്പിനടിച്ചത് ചാനല്‍ മാറ്റിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്; ഗുരുതരമായി പരിക്കേറ്റ ഇരുവരും ചികിത്സ തേടി; ഉപ്പുതറ പൊലീസ് പിടികൂടിയ പിതാവ് സുരേഷ് നൈനാനെ റിമാന്റ് ചെയ്തു

Britishmalayali
kz´wteJI³

ഇടുക്കി: ടിവി ചാനല്‍ മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മകളെയും ഭാര്യയെയും മര്‍ദ്ദിച്ച പിതാവ് റിമാന്റില്‍. വളകോട് ഈട്ടിക്കത്തടത്തില്‍ സുരേഷ് നൈനാനാണ് ഭാര്യ മേഴ്‌സി(42), മകള്‍ മെര്‍ലിന്‍(20) എന്നിവരെ തലക്ക് അടിച്ചു പരുക്കേല്‍പ്പിച്ചത്. ചാനല്‍ മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിലായിരുന്നു ഇരുവരെയും സുരേഷ് വിറക് കമ്പിനടിച്ച് തല പൊളിച്ചത്. സുരേഷ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ടി വി കാണുന്നതിനിടയില്‍ ചാനല്‍ മാറ്റിയെന്നതാണ് വഴക്കിന് കാരണമായത്. ഇതോടെ ഭര്‍ത്താവ് ഭാര്യയെ വിറക് കഷ്ണം കൊണ്ടടിക്കുകയായിരുന്നു. അമ്മയെ തല്ലുന്നത് കണ്ടെത്തിയ മകള്‍ തടസ്സം പിടിച്ചതോടെ ഇയാള്‍ മകളുടെ തലയ്ക്കും വിറക് കൊണ്ട് അടിച്ചു.

ഗുരുതര പരിക്കേറ്റ ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സുരേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഉപ്പുതറ പൊലീസ് അറസ്റ്റു ഹാജരാക്കിയ പ്രതിയെ കട്ടപ്പന കോടതി റിമാന്‍ഡു ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category