1 GBP = 93.40 INR                       

BREAKING NEWS

മോഷണ കേസില്‍ റിമാന്‍ഡിലായ യുവാവ് അതീവ ഗുരുതരാവസ്ഥയില്‍; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന 35കാരന്റെ ജീവന്‍ നില നിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ: അജേഷിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിലായത് ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്

Britishmalayali
kz´wteJI³

സുല്‍ത്താന്‍ബത്തേരി: മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യുവാവിനെ അതിഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നില നിര്‍ത്തുന്നത്. പുതുച്ചോല മാവാടി വീട്ടില്‍ അജേഷ് (35) ആണ് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ എം.ഐ.സി.യു.വില്‍ ചികിത്സയിലുള്ളത്. അതേസമയം പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് അജേഷിന്റെ നില അപകടത്തിലായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

വീട്ടില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് അജേഷിന് ഒരു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. ഇപ്പോള്‍ തലയ്ക്കും അടിവയറിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ടിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ ശേഷം അജേഷിനെ ജയിലിലേക്ക് കൊണ്ടുപോകുംവഴി പൊലീസ് മര്‍ദിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റാണ് അജേഷിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായതെന്നാണ് അച്ഛന്‍ ശശിയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ആരോപിക്കുന്നു.

കഴിഞ്ഞ എട്ടിനാണ് മോഷണത്തിന് അജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പാതിരിപ്പാലത്തെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍നിന്നും ഇന്‍വെര്‍ട്ടറിന്റെ ബാറ്ററി മോഷ്ടിച്ച കേസില്‍ എട്ടാം തിയതി രാവിലെയാണ് അജേഷിനെ മീനങ്ങാടി പൊലീസ് അറസ്റ്റുചെയ്തത്. അന്ന് വൈകീട്ടുതന്നെ ബത്തേരി ജെ.സി.എം. (രണ്ട്) കോടതിയില്‍ ഹാജരാക്കി. കോടതി അജേഷിനെ
റിമാന്‍ഡ് ചതതെയ്തതിനെ തുടര്‍ന്ന് വൈത്തിരി സബ് ജയിലിലേക്ക് അയച്ചു.

തൊട്ടടുത്ത ദിവസം അജേഷിനെ കാണുന്നതിനായി ഭാര്യ ഷിംജ ജയിലിലെത്തുമ്പോള്‍, അജേഷിന്റെ അവസ്ഥ പരിതാപകരമായിരുന്നെന്നും ഭാര്യ ഷിംജ പറയുന്നു. അജേഷിന് ഓര്‍മയുണ്ടായിരുന്നില്ല. നടക്കാന്‍പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിനുശേഷമാണ് അജേഷിനെ വൈത്തിരി ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍, അജേഷിന് മര്‍ദനമേറ്റുവെന്നുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജയിലധികൃതര്‍ പറഞ്ഞു. നവംബര്‍ എട്ടിന് രാത്രി പത്തുമണിയോടെയാണ് വൈത്തിരി സബ്ജയിലിലെത്തിച്ചത്. ഈ സമയത്ത് ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, പിറ്റേദിവസം മദ്യം കിട്ടാഞ്ഞതിനെത്തുടര്‍ന്ന് അക്രമാസക്തനായ അജേഷ് സെല്ലിനുള്ളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

തിരികെ ജയിലില്‍ എത്തിച്ചെങ്കിലും വീണ്ടും അക്രമാസക്തനാവുകയും ശാരീരിക പ്രശ്നങ്ങളുണ്ടാവുകയും ചെയ്തതോടെ, ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് 11-ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ജയിലധികൃതര്‍ അറിയിച്ചു. അജേഷിന് ലിവര്‍ സിറോസിസാണെന്നും ഇതോടൊപ്പം ന്യൂമോണിയ ബാധിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത് കുമാര്‍ മാതൃഭൂമിയോട് പറഞ്ഞു. അജേഷിന്റെ ആരോഗ്യനില വഷളാണെന്നും എന്നാല്‍, പൊലീസ് മര്‍ദിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നില്ല

നവംബര്‍ എട്ടിന് രാവിലെ കസ്റ്റഡിയിലെടുത്ത അജേഷിനെ ചോദ്യം ചെയ്യലിനും കേസിന്റെ ശാസ്ത്രീയ തെളിവെടുപ്പിനും ശേഷം വൈകീട്ട് എട്ടു മണിയോടെ കോടതിയില്‍ ഹാജരാക്കിയിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്കുശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. വൈത്തിരി സബ് ജയിലിലെത്തിക്കുന്നതുവരെ അജേഷിന് ശാരീരികമായി പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് മീനങ്ങാടി എസ്ഐ പി.ജി. പ്രേംദേവാസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category