1 GBP = 93.40 INR                       

BREAKING NEWS

അവസാന തീയതിയിലും അപേക്ഷിക്കാതെ ഏഴ് ഫ്ളാറ്റ് ഉടമകള്‍; 15 ഉടമകള്‍ക്ക് കൂടി ആദ്യ ഘട്ട നഷ്ടപരിഹാരം അനുവദിച്ചു; ഇതുവരെ കൊടുത്തത് 66.50 കോടി രൂപ; ഇനി പരിഗണിക്കാനുള്ളത് 20 ഉടമകളുടെ 22 അപേക്ഷകള്‍; മരടില്‍ നഷ്ടപരിഹാര സമിതി ഇടപെടല്‍ അന്തിമ ഘട്ടത്തിലേക്ക്

Britishmalayali
kz´wteJI³

കൊച്ചി: മരടില്‍ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതിയായ നവംബര്‍ 15 കഴിഞ്ഞിട്ടും ഏഴ് ഫ്ളാറ്റുകളുടെ ഉടമകള്‍ ഇതുവരെ എത്തിയിട്ടില്ല. സുപ്രീംകോടതി ഉത്തരവനുസരിച്ച് പൊളിക്കുന്ന ഫ്ളാറ്റുകളുടെ 15 ഉടമകള്‍ക്കുകൂടി ആദ്യഘട്ട നഷ്ടപരിഹാരമായ 25 ലക്ഷം രൂപ അനുവദിച്ചു. 17 അപേക്ഷകളാണ് നഷ്ടപരിഹാര സമിതി തിങ്കളാഴ്ച പരിഗണിച്ചത്. രണ്ടെണ്ണം പിന്നീട് പരിഗണിക്കും. ഇതുവരെ സമിതി ആകെ അനുവദിച്ച തുക 66.50 കോടി രൂപയാണ്.

ഇന്നലെ പരിഗണിച്ച 17ല്‍ രണ്ടെണ്ണം മാറ്റി വയ്ക്കുന്നത് വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്. 'ഗോള്‍ഡന്‍ കായലോര'ത്തിലെ ഒരു ഫ്ളാറ്റിന്റെ ഉടമ ബില്‍ഡര്‍മാരില്‍ ഒരാളായ കെ.വി. പീറ്ററിന്റെ ഭാര്യയായ ലീലാമ്മ പീറ്ററാണ്. ഇവരുടെ മരണത്തെ തുടര്‍ന്ന് മൂന്ന് മക്കളാണ് ക്ലെയിം അപേക്ഷ നല്‍കിയിരിക്കുന്നത്. 'ജെയിന്‍ ഹൗസിങ്ങി'ല്‍ നിന്നുള്ള മറ്റൊരു അപേക്ഷയും മാറ്റിവെച്ചു. അപേക്ഷകന്‍ ബില്‍ഡര്‍ക്ക് 10 ലക്ഷം രൂപ അഡ്വാന്‍സ് മാത്രമേ നല്‍കിയിട്ടുള്ളൂവെന്നാണ് സൂചന. ഇത്തരം മറ്റ് അപേക്ഷകള്‍ക്കൊപ്പം പിന്നീട് ഇത് പരിഗണിക്കും.

ഇതുവരെ 246 ഫ്ളാറ്റുടമകള്‍ക്കാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതി നഷ്ടപരിഹാരം ശുപാര്‍ശ ചെയ്തിട്ടുള്ളത്. 20 ഉടമകളുടെ 22 അപേക്ഷകള്‍ പരിഗണനയിലുണ്ട്. ബില്‍ഡറോ കുടുംബാംഗങ്ങളോ നല്‍കിയ ആറ്, ആധാരമില്ലാത്തതും നിര്‍മ്മാണ/വില്പന കരാര്‍ മാത്രമുള്ളതുമായ 11 (ഇവയുടെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്), കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ ലഭിക്കാത്തതോ തിരുത്തലുകള്‍ വരുത്താത്തതോ ആയ അഞ്ച് എന്നിങ്ങനെയാണ് ഇനി പരിഗണനയിലുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category