1 GBP = 93.40 INR                       

BREAKING NEWS

നെടുമ്പാശ്ശേരിയില്‍ താരത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത് ചെന്നൈയിലേക്ക് പോകാന്‍ എത്തുമ്പോള്‍; തല ചുറ്റല്‍ തോന്നിയപ്പോള്‍ തന്നെ സഹയാത്രികരോട് പറഞ്ഞത് സമയത്തിന് ചികില്‍സയൊരുക്കി; ആസ്റ്റര്‍ മെഡിസിറ്റിയിലുള്ള ശ്രീനിവാസന്‍ അപകട നില തരണം ചെയ്തു; ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍

Britishmalayali
kz´wteJI³

കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരം. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഞായറാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ചെന്നൈക്ക് പോകാനെത്തിയതായിരുന്നു ശ്രീനിവാസന്‍. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു ശ്രീനിവാസന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് സഹ യാത്രികരെ വിവരമറിയിക്കുകയായിരുന്നു. വിമാനത്താവള അധികൃതരുടെ നേതൃത്വത്തില്‍ ശ്രീനിവാസനെ അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ ശ്രീനിവാസന് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷവും സിനിമകളില്‍ സജീവമായിരുന്നു ശ്രീനിവാസന്‍. ഇപ്പോഴും ബിപിയിലെ മാറ്റങ്ങള്‍ മാത്രമാണ് ശ്രീനിവാസന് ആരോഗ്യ പ്രശ്നമുണ്ടാക്കിയതെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category