1 GBP = 94.00 INR                       

BREAKING NEWS

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു യുഎഇ; പതാക പാതി താഴ്ത്തി കെട്ടി ആദരിച്ച് ഗള്‍ഫ് രാജ്യം; എങ്ങും ദുഃഖാചരണങ്ങള്‍

Britishmalayali
kz´wteJI³

അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യം.െൈ ശഖ് സുല്‍ത്താന്റെ നിര്യാണത്തില്‍ ശൈഖ് ഖലീഫ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദേശീയ പതാക താഴ്ത്തികെട്ടുന്നത് ഉള്‍പ്പെടെ യു.എ.ഇയില്‍ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

പ്രസിഡന്റിന്റെ പ്രതിനിധി കൂടിയായ ശൈഖ് സുല്‍ത്താന്റെ നിര്യാണത്തില്‍ അല്‍ നഹ്യാന്‍ രാജകുടുംബത്തിനും യു.എ.ഇയിലെ ജനങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു.

യുഎഇയുടെ പിതാവായ ഷെയ്്ക്ക് സയ്യിദിന്റെ മകനായി 1955ലാണ് ഷെയ്ക്ക് സുല്‍ത്താന്‍ ജനിച്ചത്. അല്‍ ഐനിലായിരുന്നു ജനനം. സോമര്‍സെറ്റിലെ മില്‍ഫീല്‍ഡ് സ്‌കൂളില്‍ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് സന്ദേഴ്സറ്റ് മിലിട്ടറി അക്കാദമിയിലും പഠനം നടത്തി. നേരത്തെ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ പദവിയിലായിരുന്നു അദ്ദേഹം. പിന്നീടാണ് പ്രസിഡന്റിന്റെ പ്രതിനിധിയായി നിയമിക്കപ്പെട്ടത്.

അബുദാബിയിലെ സ്വെയ്ഹാന്‍ റെയ്സ് കോഴ്സില്‍ നടക്കുന്ന വാര്‍ഷിക പരമ്പരാഗത ഉത്സവത്തിന്റെ രക്ഷാധികാരിയും അദ്ദേഹമായിരുന്നു. കാമല്‍, സലൂകി റെയ്സുകള്‍ ഈ ഉത്സവത്തിന്റെ ഭാഗമാണ്. ഇതിന് പുറമെ ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരവും പരമ്പരാഗത കച്ചവടവുമെല്ലാം ഈ ആഘോഷങ്ങളുടെ ഭാഗമായി നടക്കാറുണ്ട്.

ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദിന്റെ മരണത്തില്‍ അനുശോചിച്ച് മൂന്ന് ദിവസം രാജ്യം പതാക താഴ്ത്തിക്കെട്ടും. ഇതിന് പുറമെ ദൈനംദിന റേഡിയോ പരിപാടിയായ ക്ലാസിക്കല്‍ മ്യൂസികും ഖുറആന്‍ പാരായണവുമെല്ലാം റദ്ദാക്കി. രാജ്യവ്യാപകമായ അുശോചനത്തിന്റെ ഭാഗമായി റേഡിയോ പരിപാടികള്‍ അടക്കമുള്ള ലൈവ് വിനോദ പരിപാടികള്‍ റദ്ദാക്കി. യുഎഇയുടെ പിതാവായ ഷെയ്ക്ക് സയ്യിദ് 2004ല്‍ മരിച്ചപ്പോള്‍ 40 ദിവസത്തെ ദുഃഖാചരണമാണ് അന്ന് നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category