1 GBP = 94.40 INR                       

BREAKING NEWS

എന്തിനും ഏതിനും മലയാളിക്ക് വേണ്ടത് ഇതരസംസ്ഥാന തൊഴിലാളികള്‍! സ്‌കൂള്‍ ഗെയിംസില്‍ മെഡല്‍ പട്ടികയില്‍ പിടിക്കാന്‍ സ്‌കൂളുകള്‍ ഇപ്പോള്‍ ആശ്രയിക്കുന്നതും വടക്ക് കിഴക്കന്‍ സംസ്ഥാനത്തു നിന്നുള്ള ഇറക്കുമതി താരങ്ങളെ; ബോണ്‍ ടെസ്റ്റ് നടത്താതേയും മറ്റും സ്‌കൂളുകളുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നിന്ന് പൊതു വിദ്യാഭ്യാസ വകുപ്പും; സബ് ജൂനിയറില്‍ നിറയുന്നത് മണിപ്പൂരി താരങ്ങളുടെ സാന്നിധ്യം; കേരളത്തിന്റെ കായിക ഭാവിയെ തകര്‍ത്തെറിഞ്ഞ് സ്‌കൂള്‍ മീറ്റില്‍ ഇറക്കുമതി താരങ്ങള്‍ നിറയുമ്പോള്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: എങ്ങനേയും കിരീടം നേടണം. അതിന് എന്ത് ചെയ്യും. പ്രായം കുറച്ച സര്‍ട്ടിഫിക്കറ്റുമായി ചേട്ടന്മാരെ ഇറക്കി സ്‌കൂള്‍ കിരീടം നേടിയവര്‍. ജില്ലയില്‍ കരുത്ത് കാട്ടാന്‍ അന്യ ജില്ലകളിലെ മിടുമിടുക്കന്മാരെ ചാക്കിട്ട് പടിക്കുന്ന തന്ത്രം. അങ്ങനെ പലതും സ്‌കൂള്‍ ഗെയിംസുകളില്‍ ചര്‍ച്ചയായി. മരുന്നടിക്കെതിരെ ജാഗരൂരായി സംഘാടകരെത്തിയതും നിര്‍ണ്ണായകമായി. ഇത്തരം തട്ടിപ്പുകള്‍ നടക്കാതെ വന്നപ്പോള്‍ പുതിയ തന്ത്രം. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മസില്‍ പവറുള്ള താരങ്ങളെ എത്തിച്ച് നേട്ടമുണ്ടാക്കുകയാണ് സ്‌കൂളുകള്‍.

ഇതരസംസ്ഥാന കുട്ടികളെ കച്ചവടത്തിനു വേണ്ടി സ്‌കൂളുകള്‍ കൊണ്ടുവന്ന് രണ്ടോ മൂന്നോ വര്‍ഷം റിസല്‍റ്റ് ഉണ്ടാക്കി സംസ്ഥാന മീറ്റില്‍ മെഡല്‍ നേടിക്കാണിച്ച് സ്‌കൂല്‍ന് പേരുണ്ടാക്കിയെടുക്കുകയാണ്. പിന്നീട് ഈ കുട്ടികള്‍ എവിടെയാണെന്നു പോലും കാണാന്‍ കിട്ടില്ല. അത് കേരളത്തിലെ നമ്മുടെ പാവപ്പെട്ട കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. ഇത്തവണ തന്നെ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100 മീറ്റര്‍, 600 മീറ്റര്‍, 80 മീറ്റര്‍ ഹര്‍ഡില്‍സ്, ലോങ് ജമ്പ് ഈ നാല് ഇനങ്ങളിലും സ്വര്‍ണം നേടിയത് മണിപ്പൂരി കുട്ടികളാണ്. കേരളത്തിലെ കുട്ടികളുടെ അവസരമാണ് ഇത്തരത്തില്‍ നഷ്ടമാകുന്നത്.

മറ്റു സംസ്ഥാനങ്ങളിലാണെങ്കില്‍ അവിടെ പുറത്തുനിന്നുള്ള ഒരു താരത്തിന് മത്സരിക്കണമെങ്കില്‍ മൂന്നു വര്‍ഷം ആ സംസ്ഥാനത്ത് സ്ഥിരമായി താമസിക്കുന്നു എന്നതിന്റെ തെളിവായ ഡൊമിസില്‍ സര്‍ട്ടിഫിക്കറ്റ് (റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്) സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. കേരളത്തിലല്ലാതെ മറ്റ് ഏത് സംസ്ഥാനത്തായാലും ഇത് വേണം. ഈ പശ്ചാത്തലത്തെ സമര്‍ത്ഥമായി ഉപയോഗിച്ച് മണിപ്പൂര്‍ അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ എത്തിക്കുകയാണ് സ്‌കൂളുകള്‍. വമ്പന്‍ ഓഫര്‍ നല്‍കി ജോലി നല്‍കും പോലെയാണ് ഇതരസംസ്ഥാന കുട്ടികളെ കേരളത്തില്‍ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ അവരെ വെല്ലാന്‍ മലയാളി കുട്ടികള്‍ക്ക് പലപ്പോഴും കഴിയാതെ പോകുന്നു.

പിടി ഉഷയും എംഡി വല്‍സമ്മയും ഷൈനി വില്‍സണും അഞ്ജു ബോബി ജോര്‍ജും ബോബി അലോഷ്യസും ബീനാ മോളുമെല്ലാം സ്‌കൂള്‍ ഗെയിംസുകള്‍ രാജ്യത്തിന് നല്‍കിയ അത്ലറ്റുകളാണ്. ഇത്തരക്കാരെ വാര്‍ത്തെടുക്കുന്നതിന് പകരം എങ്ങനേയും കപ്പടിക്കുകയെന്ന നിലയിലേക്ക് കാര്യങ്ങള്‍ ചുരുങ്ങിയതിന് തെളിവാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ഇതരസംസ്ഥാന കായികതാരങ്ങളുടെ സാന്നിധ്യം. പൊതു വിദ്യാഭ്യാസ വകുപ്പും ചട്ടങ്ങളില്‍ മാറ്റം വരുത്തി ഈ ദുഷ് പ്രവണതയെ മാറ്റുന്നില്ല. സ്‌കൂള്‍ മാനേജ്മെന്റെ മാഫിയയയുടെ താളത്തിനൊപ്പം തുള്ളി കേരളത്തിലെ സ്‌കൂള്‍ ഗെയിംസ് മണിപ്പൂരിന്റേതാണോ എന്ന് ഒറ്റനോട്ടത്തില്‍ തോന്നുവിധമാക്കുകയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ കായിക മിടുക്കര്‍ പറയുന്നത് ഇങ്ങനെയാണ്- ''ഞങ്ങള്‍ പോയിട്ട് കാര്യമില്ല സാറെ, അവിടെ മണിപ്പൂരി കുട്ടികളുണ്ടാകും ഞങ്ങള്‍ക്ക് മെഡലൊന്നും കിട്ടില്ല'',

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കേരളത്തിലെ സ്‌കൂള്‍ ഗെയിംസിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഇത്തവണ തന്നെ സബ് ജൂനിയര്‍ വിഭാഗത്തില്‍ പല ഇനങ്ങളിലും ഒന്നാമതെത്തിയ കുട്ടികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അതായത് മണിപ്പൂര്‍ പോലെയുള്ള വടക്കു കിഴക്കന്‍ സൈഡില്‍ നിന്നുള്ളവര്‍. കേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വന്ന് മത്സരിക്കുന്ന പ്രവണത കണ്ടുവരുന്നത്. സബ് ജൂനിയര്‍ വിഭാഗത്തിലാണ് ഇത്തരക്കാര്‍ അധികവും മത്സരിക്കുന്നത്. പ്രായം തെളിയിക്കുന്നതിന് അവരുടെ നാട്ടില്‍ നിന്ന് അവര്‍ കൊണ്ടുവരുന്ന രേഖകള്‍ മാത്രം വച്ചാണ് ഇവിടെ അവരെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നത്. ഇത്തരക്കാരുടെ പ്രായം പരിശോധിക്കാനോ മറ്റോ ഇവിടെ യാതൊരു സംവിധാനങ്ങളുമില്ല.

പങ്കെടുക്കുന്നതിനു മുമ്പ് ഇവരെ ഒരു ഡോക്ടറുടെ മുന്നില്‍വെച്ച് പ്രായ പരിശോധന അതായത് ബോണ്‍ ടെസ്റ്റ് അടക്കമുള്ള പരിശോധനകള്‍ നടത്തണമെന്നാണ് ഉയരുന്ന അഭിപ്രായം. മൂന്നു വര്‍ഷമായി ഇവിടെ താമസിക്കുന്നവരോ പഠിക്കുന്നവരോ ആണെങ്കില്‍ അവരെ പങ്കെടുപ്പിച്ചോട്ടെയെന്നും അഭിപ്രായമുണ്ട്. അല്ലാത്ത പക്ഷം ഇത്തരത്തില്‍ കുട്ടികളെ വടക്കു കിഴക്കന്‍ സൈഡില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത് ഒരു കച്ചവടമെന്ന രീതിയിലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതു കാരണം മെഡല്‍ പ്രതീക്ഷിച്ചുവരുന്ന മലയാളി കുട്ടികള്‍ പിന്തള്ളപ്പെടുകയും പിന്നീട് അവര്‍ക്ക് സ്‌പോര്‍ട്‌സ് തന്നെ മടുത്ത് പോകുകയും ചെയ്യും.

അന്യ സംസ്ഥാനങ്ങളിലെ കുട്ടികള്‍ ഇവിടെ വന്ന് വിജയിക്കുന്നതോടെ നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് മുന്നോട്ടുവരാനുള്ള വഴി തന്നെ അടഞ്ഞു പോകുകയാണ്. സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ പെര്‍ഫോം ചെയ്തു വന്നാലേ പിന്നീട് സീനിയര്‍ കാറ്റഗറിയില്‍ നമുക്ക് അവരെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ. തൃശൂര്‍ ഇരിങ്ങാലക്കുട എന്‍എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയും മണിപ്പൂരി താരവുമായ വാങ് മയൂം മുഖ്‌റം ട്രിപ്പിള്‍ സ്വര്‍ണം നേടി എന്നതാണ് കായിക മേളയുടെ ഹൈലൈറ്റ്. സബ് ജൂനിയര്‍ 100 മീറ്റര്‍ ഓട്ടത്തിലും ലോങ് ജമ്പിലും സ്വര്‍ണം നേടിയിരുന്ന മുഖ്‌റം മൂന്നാം ദിനം 80 മീറ്റര്‍ ഹര്‍ഡില്‍സിലും ഒന്നാമതെത്തി. ഇതോടെ ഈ മീറ്റിലെ ആദ്യ ട്രിപ്പിളിന് അവകാശിയായി ഈ മണിപ്പൂരി താരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category