1 GBP = 97.50 INR                       

BREAKING NEWS

ലോകത്തിന്റെ മൂന്നാം ധ്രുവത്തില്‍ ഓക്‌സിജന്‍ ലഭ്യത വളരെ കുറവ്; കൊടും തണുപ്പില്‍ അച്ചടക്കത്തോടെ മനോധൈ ര്യം കൈവിടാതെ പട്രോളിങ് നടത്തുന്നത് കാര്‍ഗില്‍ ആവര്‍ത്തിക്കാതിരിക്കാന്‍; ഇന്നലെ അപകടത്തില്‍ പെട്ടത് പ്രതികൂല കാലാവസ്ഥയിലും കണ്ണിമ ചിമ്മാതെ പാക് സൈനിക നീക്കങ്ങളെ നിരീക്ഷിക്കുന്ന എട്ടു പേര്‍; അപകടത്തില്‍പ്പെട്ടത് മഞ്ഞിടിച്ചില്‍ ആരംഭിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ശ്രമിച്ചവര്‍; ആറു പേരുടെ ജീവനെടുത്ത സിയാച്ചിനിലെ ദുരുന്തത്തില്‍ തേങ്ങി രാജ്യം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോകത്തിന്റെ മൂന്നാം ധ്രുവം എന്ന് വിശേഷിക്കപ്പെടുന്ന, ഓക്സിജന്‍ ലഭ്യത വളരെക്കുറവുള്ള, സിയാച്ചിനിലെ കൊടുംതണുപ്പില്‍ അച്ചടക്കത്തോടെ മനോധൈര്യം കൈവിടാതെ സൈനികര്‍ ഇന്ത്യന്‍ സേനയുടെ കരുത്തും അഭിമാനവുമാണ്. പ്രതികൂല കാലാവസ്ഥയില്‍ അതിര്‍ത്തി സംരക്ഷിക്കുന്നവര്‍. ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ ഹിമപാതത്തെ തുടര്‍ന്നുള്ള അപകടത്തില്‍ കുടുങ്ങിയത് എട്ട് പേര്‍. ഇതില്‍ ആറു പേരാണ് മരിച്ചത്. ചികില്‍സയിലുള്ള ഒരാളുടെ നില അതീവ ഗുരുതരമാണ്. കടുത്ത തണുപ്പ് അനുഭവപ്പെടുന്ന അസാധാരണ അവസ്ഥയാണ് ഇവരുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കിയത്. ദുരന്തത്തില്‍ നാലു സൈനികരും രണ്ടു പോര്‍ട്ടര്‍മാരും ഉള്‍പ്പെടെ ആറു പേരാണ് മരിച്ചത്. ദുരന്തത്തില്‍ രക്ഷ്പപെട്ടവരെ ഹെലികോപ്ടറില്‍ അടുത്ത ആശുപത്രിയില്‍ എത്തിച്ചു. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്തു വൈകിട്ട് മൂന്നോടെയാണു ഹിമപാതമുണ്ടായത്.

പട്രോളിങ്ങിനിടെയാണ് അപകടം. മൈനസ് 30 ഡിഗ്രിയുള്ള ഇവിടെ ഹിമപാതത്തെ തുടര്‍ന്നു തണുപ്പ് മൈനസ് 60 ഡിഗ്രി വരെ താഴ്ന്നിട്ടുണ്ടായിരുന്നു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുവീണു രണ്ടുപേരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. കാറക്കോറം മലനിരകളിലാണു സിയാച്ചിന്‍ സൈനിക ക്യാംപ് സ്ഥിതി ചെയ്യുന്നത്. സൈന്യത്തിനുവേണ്ടി ചുമടെടുക്കുന്ന രണ്ടുപേരാണ് മരിച്ച മറ്റു രണ്ടുപേര്‍. ഹിമാലയന്‍ പര്‍വതനിരയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മഞ്ഞിടിച്ചില്‍ ആരംഭിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടവരാണ് മഞ്ഞിനടിയില്‍പ്പെട്ടത്.

ഹിമാലയന്‍ മലനിരകളില്‍ ചെങ്കുത്തായുള്ള ഈ പ്രദേശത്ത് പൂജ്യത്തിനുതാഴെ 21 ഡിഗ്രിയായിരുന്നു തിങ്കളാഴ്ചത്തെ തണുപ്പ്. 1984-ല്‍ ഇന്ത്യ-പാക് യുദ്ധത്തെത്തുടര്‍ന്നാണ് സിയാച്ചിനില്‍ സേനയെ വിന്യസിച്ചത്. ശൈത്യകാലത്ത് പൂജ്യത്തിനുതാഴെ 60 ഡിഗ്രിവരെ തണുപ്പ് ഇവിടെ അനുഭവപ്പെടാറുണ്ട്. ഈ സമയങ്ങളില്‍ പ്രദേശത്ത് മഞ്ഞുമലയിടിച്ചില്‍ പതിവാണ്. ഈയിടെ ഇവിടേക്ക് ടൂറിസ്റ്റുകളെ അനുവദിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇവിടത്തെ സൈനികര്‍ നേരിടുന്ന വിഷമം പൊതുജനം നേരിട്ടറിയുന്നതിന് വേണ്ടിയായിരുന്നു ഈ തീരുമാനം കേന്ദ്രം കൈക്കൊണ്ടത്. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. പട്രോളിങ് സംഘാംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. എട്ടുപേരാണു സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ ഏഴുപേര്‍ക്കാണു ഗുരുതരമായി പരുക്കേറ്റത്. എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആറു പേര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായാണു സിയാച്ചിന്‍ അറിയപ്പെടുന്നത്. ഇവിടെ യുദ്ധത്തിലേക്കാള്‍ കുടുതല്‍ സൈനികര്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്നു കൊല്ലപ്പെട്ടിട്ടുണ്ട്. 2016 ഫെബ്രുവരിയില്‍ ഇവിടെയുണ്ടായ ഹിമപാതത്തില്‍ 10 സൈനികരാണു മരിച്ചത്. 25 അടി മഞ്ഞ് നീക്കിയാണ് അന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ആറു ദിവസം മഞ്ഞിനടിയില്‍ കഴിഞ്ഞിട്ടും ലാന്‍സ് നായിക് ഹനമന്തപ്പ കോപ്പാഡിനെ ജീവനോടെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത് വാര്‍ത്തയായിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുംശേഷം ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങി. 2016 ഫെബ്രുവരി 3 ന് വടക്കന്‍ സിയാച്ചിന്‍ ഹിമാനി മേഖലയില്‍ അഗാധമായ ഹിമാനീപതനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിലെ 10 സൈനികര്‍ അഗാധമായ മഞ്ഞിനടിയില്‍ കുടുങ്ങിയതും രാജ്യത്തെ വേദനയിലാക്കിയിരുന്നു.

ഇന്ത്യ ഹിമാനിയില്‍ പട്ടാളത്തെ നിലനിര്‍ത്താനായി പ്രതിദിനം ശരാശരി 5 കോടി രൂപ ചിലവഴിക്കുന്നു. 1984- ലെ കരസേന ഓപ്പറേഷന്‍ പാക്കിസ്ഥാന്റെ ദീര്‍ഘകാല അല്ലെങ്കില്‍ മൊത്തത്തിലുള്ള ഉദ്ദേശ്യങ്ങളെ തിരിച്ചറിയുന്നതിനും അവ തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ട് മേഘദൂത് ഓപ്പറേഷന്‍ സൈന്യം ഏറ്റെടുത്തതിനുശേഷം കാലാവസ്ഥാ വ്യതിയാനങ്ങളും പരിസ്ഥിതി ഘടകങ്ങളും കാരണം 870 ഓളം സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2003 നവംബറില്‍ ഇന്ത്യയും പാക്കിസ്ഥാനും നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചു. ഹിമാലയന്‍ മലനിരകളിലെ കിഴക്കന്‍ കാരക്കോറത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ഹിമാനിയാണ് സിയാചിന്‍ ഹിമാനി.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണിത്. എഴുപത് കിലോമീറ്റര്‍ നീളമുള്ള സിയാചിന്‍ ഹിമാനി കാരക്കോറത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയില്‍ ലോകത്തില്‍ രണ്ടാമത്തേതുമാണ്. സമുദ്രനിരപ്പില്‍ നിന്ന് 5753 മീറ്റര്‍ (18,875 അടി) ഉയരത്തിലാണ് ഇതിന്റെ കിടപ്പ്. സിയാചിന്‍ ഹിമാനിയെ ഭൂമിയുടെ മൂന്നാം ധ്രുവം എന്നും വിളിക്കാറുണ്ട്. സിയാചിന്‍ ഹിമാനിയും അതിന്റെ എല്ലാ കൈവഴികളും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ശീതകാലത്ത് ഇവിടുത്തെ ശരാശരി മഞ്ഞുവീഴ്ച്ച 10.5 മീറ്റര്‍(35 അടി) ആണ്. താപനില മൈനസ് 50 ഡിഗ്രിസെല്‍ഷ്യസായി താഴുകയും ചെയ്യും. സിയചിന്‍ ഹിമാനിയുടെ എല്ലാ കൈവഴികളുമുള്‍പ്പടെ മൊത്തം സിയാചിന്‍നിരകള്‍ 700 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രീര്‍ണ്ണം വരും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡും ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയും സിയാചിന്‍ നിരകളിലാണ്.

നുബ്റ നദിയുടെ പ്രധാന ഉറവിടം സിയാചിന്‍ മഞ്ഞുമലകളുടെ മഞ്ഞുരുക്കമാണ്. നുബ്‌റ നദി ഷയോക്ക് നദിയിലോട്ട് ഒഴുകുന്നു. ഷയോക്ക് പിന്നെ സിന്ധു നദിയില്‍ ചേരുന്നു. അങ്ങനെ സിന്ധു നദിയുടെ ഏറ്റവും വലിയ ജലസ്രോതസ്സായി മാറുന്നു സിയാചിന്‍ മഞ്ഞുമല. ആഗോള താപനത്തിന്റെ പ്രത്യാഘാതം സിയാചിന്‍ മഞ്ഞുമല അസാധാരണനിലയില്‍ ഉരുകുന്നതിനും ഹിമാലയത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ മഴപെയ്യുന്നതിനും കാരണമാകുന്നു. സമീപ ദശാബ്ദങ്ങളില്‍ മഞ്ഞുമലയുടെ വ്യാപ്തം വലിയ അളവില്‍ കുറഞ്ഞുവരുന്നതായും കാണുന്നു. 1984 മുതലുള്ള സൈനിക ഇടപെടലും സാന്നിധ്യവും ഇവിടുത്തെ മഞ്ഞുമലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട് എന്നും ആരോപിക്കപ്പെടുന്നു

1984 ഏപ്രിലില്‍ നടത്തിയ ഓപ്പറേഷന്‍ മേഘദൂതിലൂടെയാണ് ഇന്ത്യന്‍ സൈന്യം സിയാചിന്‍ ഗ്ലേഷ്യറിനെ പൂര്‍ണ്ണനിയന്ത്രണത്തിലാക്കിയത്. 1984 മുതല്‍ ഇന്ത്യയും പാക്കിസ്ഥാനും ഇടവിട്ട് പോരാട്ടമുണ്ടാവുന്ന, ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന യുദ്ധ മേഖലയാണ് സിയാചിന്‍ മലനിരകള്‍. 6000 മീറ്റര്‍ ഉയരത്തിലുള്ള ഈ നിരകളില്‍ ഇരു രാജ്യങ്ങളുടെയും സ്ഥിരമായ സൈനിക സാന്നിധ്യമുണ്ട്. പര്‍വ്വത നിരകളിലെ യുദ്ധമുറയ്ക്ക് ഉദാഹരണമാണ് സിയാചിന്‍. ഇരു രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ ഇവിടുന്ന് പിന്‍വലിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും 1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം വീണ്ടും മറ്റൊരു കാര്‍ഗില്‍ ആവര്‍ത്തിക്കുമോ എന്ന് ആശങ്കയില്‍ സൈനിക വിന്യാസം തുടരുകയാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category