1 GBP = 94.00 INR                       

BREAKING NEWS

ആറു പേര്‍ ബലാത്സംഗം ചെയ്ത 13കാരി ഗര്‍ഭം ധരിച്ചു; നാണക്കേട് താങ്ങാനാവാതെ അപ്പാര്‍ട്ട്മെന്റ് ബ്ലോക്കില്‍ നിന്നും എടുത്ത് ചാടി ആത്മഹത്യ ചെയ്ത് പെണ്‍കുട്ടി: ലോകത്തെ നാണം കെടുത്താന്‍ ഒരു പുരുഷ ക്രൂരത കൂടി

Britishmalayali
kz´wteJI³

ബാങ്കോക്ക്: ആറുപേരുടെ ക്രൂര ബലാത്സംഗത്തിനൊടുവില്‍ ഗര്‍ഭിണിയായ 13കാരി നാണക്കേട് താങ്ങാനാവാതെ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബാങ്കോക്കിലാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോട് കൂടിയാണ് പെണ്‍കുട്ടി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്നും എടുത്ത് ചാടിയത്. പിങ്കി എന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്.

അപ്പാര്‍ട്ട്മെന്റിന്റെ മുകളില്‍ കയറി നിന്ന ശേഷം കാലുകളുടെ പടം എടുത്ത പെണ്‍കുട്ടി തന്റെ സുഹൃത്തിന ആ ഫോട്ടോയും പോവുകയാണെന്ന സന്ദേശവും അയച്ച ശേഷമാണ് താഴേക്ക് ചാടിയത്. ഗര്‍ഭിണിയായത് പെണ്‍കുട്ടിയെ മാനസികമായി വല്ലാതെ തളര്‍ത്തിയിരുന്നു. കൂട്ട ബലാത്സംഗത്തിന് ശേഷം മാനസിക പിരിമുറുക്കം അനുഭവ പെട്ട പെണ്‍കുട്ടി വിഷാദ രോഗത്തിന് അടിമയായിരുന്നു.

ഫേസ്ബുക്കിലും മറ്റും പെണ്‍കുട്ടി ആത്മഹത്യ ചെയ്യുമെന്ന രീതിയില്‍ പോസ്റ്റുകള്‍ നടത്തിയിരുന്നു. നവംബര്‍ 11നാണ് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ആറംഗ സംഘം പെണ്‍കുട്ടിയെ ഒരു ഫ്ളാറ്റില്‍ തടവിലാക്കിയ ശേഷം പീഡിപ്പിക്കുക ആയിരുന്നു. ഇതുസംബന്ധിച്ച് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിന് ശേഷം പെണ്‍കുട്ടി വിഷാദ രോഗത്തിന് അടിമയായി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ പെണ്‍കുട്ടിയെ കൂടാതെ മറ്റൊരു പെണ്‍കുട്ടിയും സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിങ്കി ഗര്‍ഭിണിയായതോടെ ആത്മഹത്യയില്‍ അഭയം തേടുക ആയിരുന്നു. മരിക്കുന്നതിന് തൊട്ടു മുന്‍പ് പെണ്‍കുട്ടി അമ്മയുമായി വഴക്കിട്ടതായും പെണ്‍കുട്ടി ഓടി പോവുകയുമായിരുന്നു. എന്നാല്‍ അമ്മ തടയാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുക ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category