1 GBP = 94.00 INR                       

BREAKING NEWS

35,000 അടി ഉയരത്തില്‍ വരെ പറന്ന് ആക്രമണം; 350 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കുമെന്നതിനാല്‍ അതിര്‍ത്തി കടന്നുള്ള ഓപ്പറേഷനും അനുയോജ്യം; ശത്രുവിന്റെ നീക്കം നിരീക്ഷിക്കാനും അത് തകര്‍ക്കാനും ശേഷിയുള്ള ഡ്രോണുകള്‍ക്ക് വഹിക്കാനാവുക 470 കിലോഗ്രാം ആയുധങ്ങള്‍; വായുവില്‍ നിന്ന് ഉപരിതലത്തിലേക്ക് മിസൈലുകളും വിക്ഷേപിക്കാം; ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങുക 10 ഹെറോണ്‍ ഡ്രോണുകള്‍; ഇനി സര്‍ജിക്കല്‍ സ്ട്രൈക്കിന് ആളില്ലാ വിമാനവും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സൈന്യത്തിന്റെ കരുത്ത് ഇനിയും വര്‍ദ്ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ . ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാന്‍ ഇസ്രയേല്‍ ഡ്രോണുകളാണ് എത്തുക . 35,000 അടി ഉയരത്തില്‍ വരെ പറന്ന് ആക്രമണം നടത്താനും ഹെറോണിന് കഴിയും .ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസാണ് ഈ ഡ്രോണുകള്‍ നിര്‍മ്മിക്കുന്നത്. പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ആയുധമായ ആളില്ലാ വിമാനങ്ങളാണ് ഇവ. ഇത് ഇസ്രയേലില്‍ നിന്ന് വാങ്ങാനുള്ള കരാര്‍ പ്രതിരോധ മന്ത്രാലയം അംഗീകരിച്ചുവെന്നാണ് സൂചന. പാക്കിസ്ഥാന്‍, ചൈന വെല്ലുവിളികളെ നേരിടാന്‍ അത്യാധുനിക ശേഷിയുള്ള ഡ്രോണുകള്‍ ഇന്ത്യക്ക് നല്‍കാന്‍ സജ്ജമാണെന്ന് നേരത്തെ തന്നെ ഇസ്രയേല്‍ അറിയിച്ചിരുന്നു. ആയുധം വഹിക്കാന്‍ ശേഷിയുള്ള 10 ഹെറോണ്‍ ഡ്രോണുകളാണ് ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്.

ശത്രുവിന്റെ നീക്കം നിരീക്ഷിക്കാനും,അതേ സമയം തകര്‍ക്കാനും ശേഷിയുള്ളവയാണിത്. 470 കിലോഗ്രാം ആയുധങ്ങള്‍ വരെ വഹിക്കാന്‍ ശേഷിയുള്ള ഹെറോണ്‍ ഡ്രോണ്‍ 350 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കും. അതിര്‍ത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാന്‍ വരെ ശേഷിയുള്ളതാണ് ഹെറോണ്‍. ശത്രുവിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനും ഈ ഡ്രോണുകള്‍ക്ക് കഴിയും. സ്ഥലവും പ്രദേശത്തെ സംഭവ വികാസങ്ങളും എല്ലാം തല്‍സമയം പകര്‍ത്തി കമാന്‍ഡോകളുടെ കേന്ദ്രത്തിലേക്കെത്തിക്കാന്‍ ഹെറോണിന് കഴിയും. 8.5 മീറ്ററാണ് ഇതിന്റെ നീളം . വിങ്സ്പാന്‍ 16.6 മീറ്ററുമാണ് . ഇസ്രയേല്‍ സേനയുടെ എറ്റവും വലിയ ആയുധങ്ങളിലൊന്നാണിത്. ഇസ്രയേലിനെ കൂടാതെ ഫ്രാന്‍സ്, തുര്‍ക്കി, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഹെറോണ്‍ ഉപയോഗിക്കുന്നുണ്ട്. ഇരുട്ടില്‍ മനുഷ്യന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ളതാണ് ഇസ്രയേല്‍ നിര്‍മ്മിത ഹെറോണ്‍ ആളില്ലാ വിമാനങ്ങള്‍.
ഇസ്രയേലിലെ ഏറ്റവും വലിയ ആളില്ലാ ആകാശ വാഹനമായ ഹെറോണ്‍ ടിപി വായുവില്‍ നിന്ന് ഉപരിതലത്തിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ പ്രാപ്തമാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് കരാര്‍ ഒപ്പിട്ടത്. നിരീക്ഷിക്കാനും ആക്രമിക്കാനും ശേഷിയുള്ള ഡ്രോണുകളാണ് ഹെറോണ്‍. 35,000 അടി ഉയരത്തില്‍ വരെ പറന്ന് ആക്രമണം നടത്താനും നിരീക്ഷിച്ച് കൃത്യമായ ലക്ഷ്യത്തിലേക്ക് എത്താനും ഹെറോണിന് സാധിക്കും. ഭീകരരുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ഹെറോണ്‍ ടെക്നോളജിക്ക് സാധിക്കുന്നതിനാല്‍ തന്ത്രപരമായി മിഷന്‍ നടത്താനാകും. ഏതു ഇരുട്ടിലും വ്യക്തമായ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന സാങ്കേതിക സംവിധാനങ്ങളുള്ള ഡ്രോണുകള്‍ കമാന്‍ഡോകള്‍ക്ക് വലിയ സഹായമായാണ്.

പത്താന്‍കോട്ട് വ്യോമത്താവളം ആക്രമിക്കാനെത്തിയ ഭീകരരുടെ നീക്കത്തെ കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ആളില്ലാ വിമാനങ്ങള്‍ നല്‍കിയിരുന്നു. ഇരുട്ടില്‍ മനുഷ്യന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ളതാണ് ഇസ്രയേല്‍ നിര്‍മ്മിത ഹെറോണ്‍ ആളില്ലാ വിമാനങ്ങള്‍. കില്ലര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള കരാര്‍ പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട് . 40 കോടി ഡോളര്‍ കണക്കാക്കപ്പെടുന്ന ഇടപാടിനു അന്തിമ രൂപം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചത് . ആയുധം വഹിക്കാന്‍ കഴിയുന്ന 10 ഹെറോണ്‍ ഡ്രോണുകളാണ് ഇസ്രയേലില്‍ നിന്ന് വരുന്നത് .

ഇസ്രയേലിന്റെ ഏറ്റവും ശക്തിയേറിയ ആയുധമാണ് കില്ലര്‍ ഡ്രോണുകള്‍ എന്നറിയപ്പെടുന്ന ഹെറോണ്‍ ഡ്രോണുകള്‍. 1 ടണ്‍ പേലോഡ് വഹിക്കാന്‍ കഴിയുന്ന 85 അടി ചിറകുള്ള ആകാശ വാഹനമായ ഹെറോണ്‍ ടിപി വായുവില്‍ നിന്ന് ഉപരിതലത്തിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ പ്രാപ്തമാണ്. അതേസമയം, 200 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിടാന്‍ ഇന്ത്യ വൈകുകയാണെന്ന് റഷ്യന്‍ വക്താവ് ആന്‍ഡ്രി ബോഗിന്‍സ്‌കി പറഞ്ഞു. ഞങ്ങള്‍ എല്ലാ വിവരങ്ങളും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ഭാഗത്തുനിന്ന് കാര്യക്ഷമവും വേഗത്തിലുള്ളതുമായ നീക്കം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

200 റഷ്യന്‍ കെഎ 226 ടി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായി മോദിയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പരിപാടിയില്‍ 2015 ല്‍ ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും 60 എണ്ണം റഷ്യയില്‍ നിര്‍മ്മിച്ചു നല്‍കാമെന്നും ബാക്കിയുള്ളവ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുമെന്നും ബോഗിന്‍സ്‌കി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category