1 GBP = 94.00 INR                       

BREAKING NEWS

4 കെ ടിവി വാങ്ങാന്‍ നേരം നോക്കിയിരിക്കുകയാണോ? എങ്കില്‍ ഇപ്പോഴേ ഓര്‍ഡര്‍ നല്‍കിക്കൊളൂ; ആമസോണിന്റെ ബ്ലാക്ക്ഫ്രൈഡേ സെയില്‍ ആരംഭിക്കുമ്പോള്‍ അറിയേണ്ടതൊക്കെ

Britishmalayali
kz´wteJI³

ഷ്ടപ്പെടുന്ന ആര്‍ക്കും ഏറെ ആവേശം പകരുന്നതാണ് ബ്ലാക്ക്‌ഫ്രൈഡേ സെയിലും അതിനോട് അനുബന്ധിച്ചുള്ള ഓഫറുകളും. ക്രിസ്മസിന് കൃത്യം ഒരു മാസം മുമ്പത്തെ വെള്ളിയാഴ്ച നടക്കുന്ന ഒരു ദിവസത്തെ ഡിസ്‌കൗണ്ട് മേളയാണിതെങ്കിലും അതിന് മുമ്പും അതിന് ശേഷവും ബ്ലാക്ക്ഫ്രൈഡേ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന റീട്ടെയിലര്‍മാരുണ്ട്.  ഇക്കൂട്ടത്തില്‍ പ്രമുഖ സ്ഥാനത്ത് നില്‍ക്കുന്ന ഓണ്‍ലൈന്‍ ഭീമനാണ് ആമസോണ്‍. 4കെ ടിവി പോലുള്ളവ വാങ്ങാന്‍ നേരം നോക്കിയിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ ബ്ലാക്ക് ഫ്രൈഡേ ഏറ്റവും ഉചിതമായ സമയമാണ്. 4 കെ ടിവിക്കായി ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ നല്‍കിയാല്‍ വന്‍ വിലക്കുറവാണ് ലഭിക്കാന്‍ പോകുന്നത്. ഈ അവസരത്തില്‍ ആമസോണിന്റെ ബ്ലാക്ക് ഫ്രൈഡേ സെയിലിനെക്കുറിച്ചറിയുന്നത് നന്നായിരിക്കും.

ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ച് നിരവധി ഉല്‍പന്നങ്ങള്‍ക്കാണ് ആമസോണ്‍ വന്‍ തോതില്‍ വില കുറയ്ക്കുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ ടിവികള്‍, ആമസോണ്‍ എക്കോ ഡിവൈസുകള്‍, നിന്റെന്‍ഡോ, തുടങ്ങിയ നിരവധി ടെക് പ്രൊഡക്ടുകള്‍ ഈ അവസരത്തില്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനാവും.ഈ വര്‍ഷം നവംബര്‍ 29നാണ് ബ്ലാക്ക് ഫ്രൈഡേയെങ്കിലും നവംബര്‍ 22 മുതല്‍ തന്നെ ആമസോണ്‍ ആകര്‍ഷകങ്ങളായ ഓഫറുകള്‍ ലഭ്യമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ബ്ലാക്ക് ഫ്രൈഡേക്ക് മുമ്പ് തന്നെ ഇവ നിങ്ങളുടെ ക്രിസ്മസ് ഷോപ്പിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.
പുതിയ ഓഫറുകള്‍ പ്രകാരം നമുക്ക് ഫിലിപ്സിന്റെ 4കെ 50 ഇഞ്ച്  ടിവി വെറും 399 പൗണ്ടിനാണ് വാങ്ങാന്‍ സാധിക്കുന്നത്. ആംബിലൈറ്റ് ടെക്നോളജിയുള്ള ഈ ടിവി ഇപ്പോള്‍ വാങ്ങുമ്പോള്‍ നമുക്ക് 151 പൗണ്ടാണ് ലാഭിക്കാന്‍ സാധിക്കുന്നത്.ഇതിന് പുറമെ കിന്‍ഡില്‍ ഓയാസിസ് ഇ റീഡര്‍ 100 പൗണ്ട് വില കുറച്ച് 219.99 പൗണ്ടിനാണ് ആമസോണ്‍ വില്‍ക്കുന്നത്. എക്കോ പ്ലസിന് 139.99 പൗണ്ടില്‍ നിന്നും 44.99 പൗണ്ടാക്കി കുറച്ചിട്ടുണ്ട്. ഇതിന് പുറമെ എക്കോ ഡോട്ട്, ടൈല്‍ ഡിവൈസുകള്‍ എന്നിവയ്ക്ക് 48 ശതമാനം വിലക്കുറവും  ലഭിക്കും.
ഇതിന് പുറമെ നിന്റെന്‍ഡോ സ്വിച്ച് കണ്‍സോളുകള്‍ക്കും വില കുറയ്ക്കുന്നുണ്ട്. ഇത് പ്രകാരം കണ്‍സോളിനും ടോപ് ഗെയിമിനും  285.99 പൗണ്ട് മാത്രമേ നല്‍കേണ്ടതുള്ളൂ. സ്വിച്ച് ലൈറ്റിലും ഗെയിമിനും വെറും 219.99 പൗണ്ടേ ഈ അവസരത്തില്‍ ആമസോണ്‍ ഈടാക്കുകയുള്ളൂ. ഫിലിപ്സ് 43പിയുഎസ് 6754/12  4കെ 43 ഇഞ്ച് യുഎച്ച്ഡി സ്മാര്‍ട്ട് ടിവിക്ക്  നിലവില്‍ 349 പൗണ്ടേ നല്‍കേണ്ടതുള്ളൂ. ഇതിലൂടെ 51 പൗണ്ട് ലാഭിക്കാനാവും. ഫിലിപ്സ് 32 പിഎഫ് എസ് 5803/12 ഫുള്‍ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി 32 ഇഞ്ചിന്  യഥാര്‍ത്ഥ വില 200 പൗണ്ടാണെങ്കിലും ബ്ലാക്ക് ഫ്രൈഡേ പ്രമാണിച്ച് ആമസോണില്‍ നിന്നും ഇത് 179 പൗണ്ടിന് വാങ്ങാം. ഇതിലൂടെ 21 പൗണ്ടാണ് ലാഭിക്കാനാവുന്നത്.

തോഷിബ 43 യുഎല്‍5എ63ഡിബി, 43 ഇഞ്ച് 4കെ അള്‍ട്രാ എച്ച്ഡി എച്ച്ഡിആര്‍ എല്‍ഇഡി ടിവിക്ക് യഥാര്‍ത്ഥ വില 349.99 പൗണ്ടാണ്. എന്നാല്‍ ഓഫര്‍ പ്രമാണിച്ച് ഇത് 299 പൗണ്ടിന് ആമസോണില്‍ നിന്നും വാങ്ങാം. ഇതിലൂടെ 31 പൗണ്ടാണ് ലാഭിക്കാനാവുന്നത്. എക്കോ ഡോട്ട് സഹിതമുള്ള ടൈല്‍ സ്റ്റിക്കര്‍ 4 പാക്കിന് യഥാര്‍ത്ഥ വില 104.98 പൗണ്ടാണ്. ഓഫര്‍ പ്രമാണിച്ച് ഇത് 54.99 പൗണ്ടിന് വാങ്ങാം. ഇതിലൂടെ 54.99 പൗണ്ട് ലാഭിക്കാം. ബില്‍ട്ട് ഇന്‍ സ്മാര്‍ട്ട് ഹോം ഹബ് സഹിതമുള്ള എക്കോ പ്ലസിന് 44.99 പൗണ്ടേ വിലയുണ്ടാകൂ. ഇതിന്റെ യഥാര്‍ത്ഥ വില 139.99 പൗണ്ടാണ്. കിന്‍ഡില്‍ ഓയാസിസിന് യഥാര്‍ത്ഥ വില 319.99 പൗണ്ടാണ്. ഓഫര്‍ പ്രമാണിച്ച് ഇത് 219.99 പൗണ്ടിന് വാങ്ങാനാവും. ലുഗീസ് മാന്‍ഷന്‍ 3 സഹിതമുള്ള നിന്റെന്‍ഡോ സ്വിച്ച് കണ്‍സോള്‍ ( ഗ്രേ 2019 വേര്‍ഷന്‍) ഓഫര്‍ പ്രമാണിച്ച് 299.99 പൗണ്ടിന് വാങ്ങാം. ഇതിന്റെ യഥാര്‍ത്ഥ വില 320.90 പൗണ്ടാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category