1 GBP = 93.40 INR                       

BREAKING NEWS

'രണ്ടു ലോക മഹായുദ്ധങ്ങളിലായി പങ്കെടുത്തത് 3.3 മില്യണ്‍ ഇന്ത്യന്‍ സൈനികര്‍; അവരുടെ ത്യാഗങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്'; ഇന്ത്യന്‍ സൈനികരുടെ നിസ്വാര്‍ത്ഥ സേവനത്തെ അനുസ്മരിച്ച് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍ ജെറമി പില്‍മോര്‍

Britishmalayali
kz´wteJI³

ലോക മഹായുദ്ധങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ നിര്‍വ്വഹിച്ചത് നിര്‍ണായക പങ്കാണെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍ ജെറമി പില്‍മോര്‍. ബാംഗ്ലൂരില്‍ സംഘടിപ്പിച്ച സൈനികരുടെ അനുസ്മരണ ദിനത്തില്‍ പങ്കെടുക്കവേയാണ് ജെറമി ഇക്കാര്യം വ്യക്തമാക്കിയത്. ബംഗളൂരു സെന്റ് മാര്‍ക്ക്‌സ് കത്തീഡ്രലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്.

ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും ഇന്ത്യ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഈസ്റ്റ് ആഫ്രിക്ക എന്നിവിടങ്ങളിലായി ഒന്നാം ലോക മഹായുദ്ധത്തില്‍ 1.3 മില്യണ്‍ ഇന്ത്യന്‍ സൈനികരാണ് പോരാടിയത്. നോര്‍ത്ത് ആഫ്രിക്ക, ഇറ്റലി, മിഡില്‍ ഈസ്റ്റ്, ബര്‍മ്മ എന്നിവിടങ്ങളിലായി 2.3 മില്യണ്‍ ഇന്ത്യന്‍ സൈനികരും രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാടി. 
കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ഏറ്റവും വലിയ സംഭാവനയായി ഇതു മാറുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം 100 വര്‍ഷം പൂര്‍ത്തിയായതിന്റെ അനുസ്മരണം കഴിഞ്ഞ വര്‍ഷം സംഘടിപ്പിക്കപ്പെട്ടിരുന്നു. അന്ന് ഇന്ത്യന്‍ സായുധ സേനയുടെ സംഭാവനകളും അനുസ്മരിച്ചിരുന്നു.

എല്ലാ സൈനിക ഉദ്യോഗസ്ഥരും അവരുടെ ജീവിതവും സന്തോഷങ്ങളുമെല്ലാം ത്യജിച്ചു നടത്തിയ അവരുടെ ത്യാഗത്തെ തിരിച്ചറിയാനുള്ള ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ അവസരമാണ് ഇത്തരത്തിലുള്ള അനുസ്മരണം. അവരുടെ ജീവിതത്തിന്റെ വില നല്‍കിയവരുടെ ആത്മത്യാഗത്തെ മാനിക്കുന്നതിനാണ് ഇതെന്ന് ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച, ഇന്ത്യയിലുടനീളം നടന്ന അനുസ്മരണ ദിന ചടങ്ങുകളില്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പങ്കെടുത്തു. നവംബര്‍ 13ന് ന്യൂഡല്‍ഹിയില്‍ നടന്ന ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ഇന്ത്യ, യുകെ, കോമണ്‍വെല്‍ത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരുടെ ത്യാഗത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങില്‍ ചാള്‍സ് രാജകുമാരനും  പങ്കെടുത്തിരുന്നു.

കൊഹിമ യുദ്ധത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, കൊഹിമ സ്മരണക്കുറിപ്പ് വായിക്കുകയും യുകെയിലെ റോയല്‍ ബ്രിട്ടീഷ് ലെജിയന്‍ അംഗങ്ങള്‍ നിര്‍മ്മിച്ച ഖാദി പോപ്പികളുടെ റീത്ത് വെക്കുകയും ചെയ്തു. സേവനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ നിരവധി ശവക്കല്ലറകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

പില്‍മോര്‍-ബെഡ്‌ഫോര്‍ഡിന്റെ ഭാര്യ അമന്‍ഡ, കോറിന്‍ വില്‍സണ്‍ (അഡ്വാന്‍സ്ഡ് എഞ്ചിനീയറിംഗ്, ഇന്റര്‍നാഷണല്‍ ട്രേഡ് വകുപ്പ്) എന്നിവരും അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category