
ഡബ്ലിന്‍: ഫിംഗ്ലസില്‍ മലയാളികള്‍ക്കു നേരെ അജ്ഞാതരുടെ ആക്രമണം. 'ഗോ യുവര്‍ പ്ലേസസ്' എന്ന് ആക്രോശിച്ചു കൊണ്ട് അജ്ഞാതരുടെ കാര്‍ മലയാളി സംഘത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വംശീയ ആക്രമണമാകാം എന്ന നിഗമനത്തിലാണ് ഗാര്‍ഡ.
ഇന്നലെ രാവിലെ 9.40ഓടെ ഫിംഗ്ലസ് ബാലിഗാള്‍ മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് സ്കൂളിന് സമീപമാണ് ആക്രമണം നടന്നത്. കുട്ടികളെ സ്കൂളില്‍ കൊണ്ടുവന്നു വിട്ട ശേഷം സ്കൂള്‍ പരിസരത്തുണ്ടായിരുന്ന മലയാളികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഫുട്പാത്തില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു അഞ്ചംഗ സംഘം. റോഡിലൂടെ മുന്നോട്ടു പോയ കാര്‍ തിരികെ റിവേഴ്സ് എടുത്തു വരികയും കാര്‍ ഫുട്പാത്തിലേക്ക് തിരിച്ച് അക്രമി കാര്‍ ഇടിപ്പിക്കുകയും ആയിരുന്നു. സമീപത്തു നിര്‍ത്തിയിട്ടിരുന്ന മലയാളിയുടെ കാറിന്റെ ഡാഷ് കാമറയില്‍ നിന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് ഗാര്‍ഡയ്ക്ക് കൈമാറിയിട്ടുണ്ട്.
ദൃശ്യത്തില്‍ കാര്‍ മുന്നോട്ടു പോകുന്നതും പിന്നീട് റിവേഴ്സ് എടുത്ത് തിരിയുന്നതും മലയാളികള്‍ക്കു നേരെ ഓടിച്ചു കയറ്റുന്നതും കാണാം. ഇവരില്‍ ഒരാള്‍ക്ക് കാറിന്റെ ബോണറ്റിലേയ്ക്ക് തന്നെ തെറിച്ചു വീണ് സാരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ട്. ആക്രമണം നടന്ന് മിനിറ്റുകള്‍ക്കകം തന്നെ ഗാര്‍ഡായും ഫയര്‍ ബ്രിഗേഡും സംഭവ സ്ഥലത്ത് പാഞ്ഞെത്തുകയും പരിക്കേറ്റവരെ മേറ്റര്‍ പബ്ലിക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത് എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായവര്‍ വ്യക്തമാക്കിയത്.
ബാലിഗാള്‍ മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് സ്കൂളിന് സമീപമുള്ള പാര്‍ക്കില്‍ നടക്കാന്‍ പോയി മടങ്ങി വന്നു കൊണ്ടിരുന്ന മലയാളികള്‍ അടക്കമുള്ളവരും സംഭവത്തിന് സാക്ഷികളായിരുന്നു. എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന് ആവര്‍ത്തിച്ചു ചോദിച്ചാണ് അക്രമി സംഘം എത്തിയത്. തുടര്‍ന്ന് ഗോ യുവര്‍ പ്ളേസസ് 'എന്നാക്രോശിച്ചു കൊണ്ട് വാഹനം ഇടിപ്പിക്കുകയായിരുന്നു. വാഹനം റിവേഴ്സ് എടുക്കുകയാണെന്ന് കരുതിയതിനാല്‍ മലയാളി സംഘത്തിന് ഓടി മാറാനും കഴിഞ്ഞില്ല.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam