1 GBP = 94.00 INR                       

BREAKING NEWS

മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍; എന്‍ഡിഎഫുകാര്‍ക്കും മറ്റ് ഇസ്ലാമിക മതമൗലിക വാദികള്‍ക്കും മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ആവേശമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി; ഉപതിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ വിജയത്തോടെ ഉണ്ടായ അനുകൂല സാഹചര്യം ഇല്ലാതാക്കാനാണ് മാവോയിസ്റ്റുകളെ ഇറക്കിയതെന്നും വിമര്‍ശനം

Britishmalayali
kz´wteJI³

കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന വിവാദത്തില്‍. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നതെന്നാണ് പി മോഹനന്‍ ആരോപിച്ചത്. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നായിരുന്നു മോഹനന്റെ പ്രസ്താവന. കര്‍ഷക സംഘനയായ കെ.എസ്.കെ.ടി.യുവിന്റെ ജില്ലാ സമ്മേളന സമാപന ചടങ്ങിലായിരുന്നു പി. മോഹനന്റെ വിവാദ പ്രസംഗം.

ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകളുടെ ശക്തി. എന്‍.ഡി.എഫുകാര്‍ക്കും മറ്റ് ഇസ്ലാമിക മതമൗലിക വാദികള്‍ക്കും മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ആവേശമാണെന്നും പി. മോഹനന്‍ കൂട്ടിച്ചേര്‍ത്തു. ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വന്‍ വിജയമുണ്ടായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസും ബിജെപിയും അപ്രസക്തമാകും. ഈ സാഹചര്യത്തില്‍ സിപി.എമ്മിനെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. അതിന് വേണ്ടി മാവോയിസ്റ്റുകളെ ഇറക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അറസ്റ്റിലായ അലനും താഹക്കും എതിരായ പാര്‍ട്ടി തല നടപടി സിപിഎം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ ഇരുവരും ഇപ്പോഴും റിമാന്റിലാണ്. പാര്‍ട്ടി നടപടി പരസ്യപ്പെടുത്തുന്നതിന് മുമ്പാണ് പൊലീസ് മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയവര്‍ക്ക് പിന്നില്‍ മുസ്ലിം തീവ്രവാദ ശക്തികളാണെന്ന അഭിപ്രായ പ്രകടനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം മാവോവാദിബന്ധമാരോപിച്ച് പന്തീരാങ്കാവ് പൊലീസ് പിടികൂടിയ സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനും താഹ ഫസലിനും ഒപ്പമുണ്ടായിരുന്നത് പാണ്ടിക്കാട് സ്വദേശി ഉസ്മാനെന്ന് പൊലീസ്. കേരള, തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗം തിരയുന്ന ഉസ്മാന്റെ പേരില്‍ മൂന്ന് യു.എ.പി.എ കേസുകള്‍ ഉള്‍പ്പെടെ 10 കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. കണ്ണൂര്‍, മലപ്പുറം, വയനാട്, തൃശൂര്‍ ജില്ലകളില്‍ മാവോവാദി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഉസ്മാനെതിരെയുള്ള കേസുകള്‍.

താഹയെയും അലനെയും പിടികൂടുന്ന സമയത്ത് ഓടി രക്ഷപ്പെട്ടയാളുടെ ബാഗ് പൊലീസിന് ലഭിച്ചിരുന്നു. ഈ ബാഗ് ഉസ്മാന്റെതാണെന്നും ഇതില്‍നിന്ന് മാവോവാദി ബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ ലഭിച്ചു എന്നുമാണ് പൊലീസ് ഭാഷ്യം. മുമ്പ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ ഉസ്മാന്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ഉസ്മാനെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category