1 GBP = 94.00 INR                       

BREAKING NEWS

വെറുമൊരു പാസ്പോര്‍ട്ടുമായി താമസിയാതെ യുഎഇയിലെ ത്തി കറങ്ങാം; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍; നടപടി ബംഗളുരുവിലും ചെന്നൈയിലും ഡല്‍ഹിയിലും ഹൈദരാബാദിലും കൊല്‍ക്കത്തയിലും മുബൈയിലും എത്തുന്ന യുഎഇക്കാര്‍ക്ക് മുന്‍കൂര്‍ വിസ വേണ്ടെന്ന മോദി സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ; ഇന്ത്യാ-യുഎഇ ബന്ധം കൂടുതല്‍ ഊഷ്മളതയിലേക്ക് എത്തിക്കാന്‍ ഉറച്ച് അബുദാബി ഷെയ്ഖും; ഖത്തറിന് പിന്നാലെ ഇന്ത്യക്കാര്‍ക്ക് യുഎഇയിലും വിസ ഓണ്‍ അറൈവല്‍

Britishmalayali
kz´wteJI³

ദുബായ്: ഇന്ത്യാക്കാര്‍ക്ക് യഎഇയില്‍ വിസാ ഓണ്‍ അറൈവല്‍ സംവിധാനം ഒരുക്കാന്‍ തീരുമാനം. ഇന്ത്യന്‍ പാസ് പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ തന്നെ യുഎഇയില്‍ പോകാനുള്ള അവസരമാണ് ഇതോടെ കൈവരുന്നത്. നിലവില്‍ ഖത്തറില്‍ ഇന്ത്യാക്കാര്‍ക്ക് വിസാ ഓണ്‍ അറൈവല്‍ സംവിധാനം നിലവിലുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇന്ത്യയുമായി കൂടുതല്‍ അടുക്കാനുള്ള യുഎഇയുടെ ആഗ്രഹമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യാക്കാര്‍ക്ക് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ പ്രാഥമിക നടപടികള്‍ യുഎഇയില്‍ തുടങ്ങി കഴിഞ്ഞു.

നിലവില്‍ ഇന്ത്യാക്കാര്‍ക്ക് യുഎഇയില്‍ വിസാ ഓണ്‍ അറൈവല്‍ കിട്ടണമെങ്കില്‍ അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡോ യുകെ പൗരത്വമോ വേണമെന്നാണ് വ്യവസ്ഥ. അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും വിസ നേരത്തെ വാങ്ങിയാണ് യുഎഇയിലേക്ക് യാത്ര ചെയ്തിരുന്നത്. വിസാ ഓണ്‍ അറൈവല്‍ സംവിധാനം നിലവില്‍ വരുന്നതോടെ ആര്‍ക്കും പാസ്പോര്‍ട്ടുമായി യുഎഇയിലേക്ക് പോകാനാകും. ദുബായിലും ഷാര്‍ജയിലും അടക്കമുള്ള എല്ലാ എമറൈറ്റുകളിലും വിസാ ഓണ്‍ അറൈവലുമായി മുമ്പോട്ട് പോകാനും കഴിയും.

യു.എ.ഇ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ 6 വിമാനത്താവളങ്ങള്‍ വഴിയാണ് തത്സമയ വിസയില്‍ പ്രവേശിക്കാനാകുക. ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവയാണ് യു.എ.ഇ പൗരന്മാര്‍ക്ക് തത്സമയവിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാനാകുന്ന വിമാനത്താവളങ്ങള്‍. 60 ദിവസത്തേക്ക് ലഭിക്കുന്ന വിസയില്‍ രണ്ടു പ്രാവിശ്യം ഇന്ത്യയില്‍ വന്ന പോകാന്‍ സാധിക്കും. ഇന്ത്യ നല്‍കിയ ഈ സൗകര്യത്തിന് പകരമായാണ് യുഎഇയും വിസാ ഓണ്‍ അറൈവല്‍ സംവിധാനം ഇന്ത്യാക്കാര്‍ക്ക് നല്‍കുന്നത്. പ്രവാസികളുടെ ബന്ധുക്കള്‍ക്കും ബിസിനസ് ആവശ്യത്തിന് യുഎഇയിലേക്ക് പറക്കുന്നവര്‍ക്കും ഇത് ഏറെ ഗുണകരമാകും.

ബിസിനെസ്സ് ആവിശ്യങ്ങള്‍, വിനോദസഞ്ചാരം, ആരോഗ്യ ചികിത്സ, കോണ്‍ഫെറെന്‍സുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യ വിസകള്‍ അനുവദിക്കുക. ഇതിന് മുന്‍പ് ഇന്ത്യയുടെ ഇ-വിസയോ പേപ്പര്‍ വിസയോ എടുത്തവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സാമ്പത്തിക രാഷ്ട്രീയ വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിസഓണ്‍ അറൈവല്‍ സൗകര്യം ഇന്ത്യ ഏര്‍പ്പെടുത്തുന്നത്. കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യംകൂടിയിതിന് പിന്നിലുണ്ട്. ഇന്ത്യയിലെ സഞ്ചാരികളിലെ നിര്‍ണായകസാന്നിധ്യമാണ് യു.എ.ഇക്കാര്‍. ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് 150 ഓളം വിമാനങ്ങള്‍ ദിനംപ്രതി പറക്കുന്നുണ്ട്. യുഎഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ.

ഇന്ത്യയിലേക്കുള്ള വിസ നിയമം കൂടുതല്‍ ഉദാരമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് യുഎഇ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. നവംബര്‍ 16 മുതല്‍ യു.എ.ഇ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നടപ്പില്‍ വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും, പോക്കു വരവുകള്‍ വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി. ആദ്യമായാണ് ഇന്ത്യയില്‍ പോകുന്നതെങ്കില്‍ ഇ-വിസ ഉറപ്പാക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇയും ഇന്ത്യാക്കാര്‍ക്ക് ഇതേ സൗകര്യം ഏര്‍പ്പെടുത്തിയത്.

ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ വിസ കാലാവധി ഇനി 30 ദിവസമാണ്. മുന്‍പ് 60 ദിവസം വരെ നീട്ടി നല്‍കിയിരുന്ന വിസ കാലാവധിയാണ് പിന്നീട് 30 ദിവസമായി കുറച്ചത്. ഇവിടെ അപേക്ഷകന്‍ സ്വന്തം പേരിലുള്ളതോ കുടുംബത്തിലെ മറ്റു പുരുഷന്മാരുടെ പേരിലുള്ളതോ ആയ സാധുവായ ക്രെഡിറ്റ് കാര്‍ഡ് കാണിക്കണക്കുകയും വേണം. പാസ്സ്പോര്‍ട്ടിന് 6 മാസത്തെ കാലാവധി, മടക്ക ടിക്കറ്റ്, താമസത്തിനായുള്ള ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ മറ്റു നിയമങ്ങളെല്ലാം നിലവിലുള്ള പ്രകാരം തന്നെ ആയിരിക്കുമെന്നും ഖത്തര്‍ അറിയിച്ചു.

വിനോദസഞ്ചാര മേഖലയില്‍ കുറഞ്ഞുവരുന്ന വിദേശീയരുടെ സാന്നിദ്ധ്യം കണക്കിലെടുത്ത്; വിനോദ സഞ്ചാരികളെ കൂടുതല്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ടൂറിസം ഡിപ്പാര്‍ട്ട്മെന്റും, ഫോറിന്‍ അഫയേഴ്സും, പ്രവാസി വകുപ്പും, പ്‌ളാനിങ് മിനിസ്ട്രിയും സംയുക്തമായി ആലോചിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പല പദ്ധതികളില്‍ ഒരെണ്ണമാണ് വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്കുന്ന ഈ വിസ ഓണ്‍ അറൈവല്‍ പരിപാടി. ഇത് പിന്നീട് രാജ്യങ്ങള്‍ തമ്മിലുള്ള ഊഷ്മള ബന്ധത്തിന് തെളിവായി മാറുന്ന നയതന്ത്ര ഇടപെടലായി മാറി. യുഎഇയുമായി ഇന്ത്യയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്.പ്രധാനമന്ത്രി മോദിക്ക് ഈയിടെ യുഎഇ അവരുടെ പമോന്നത ബഹുമതിയും നല്‍കി.

അന്ന് നടന്ന നയതന്ത്ര ചര്‍ച്ചകളെ പുതിയ തലത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് യുഎഇക്കാര്‍ക്ക് ഇന്ത്യ വിസാ ഓണ്‍ അറൈവല്‍ സൗകര്യം നല്‍കിയത്. ഇതേ മാതൃക യുഎഇയും തിരിച്ച് അവതരിപ്പിക്കുന്നു. താമസിയാതെ സൗദിയും ഇതേ പാത പിന്തുടരുമെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category