1 GBP = 94.00 INR                       

BREAKING NEWS

ആദ്യ പ്രീമിയമായ മൂന്ന് ലക്ഷം അടച്ചത് ഇന്‍ഷുറന്‍സ് ഡെവലപ്പ്മെന്റ് ഓഫീസറുടെ അക്കൗണ്ടില്‍ നിന്ന്; ഒറ്റ തവണ പോളിസി എടുത്ത് അഞ്ച് മാസത്തിനുള്ളില്‍ വയലിനിസ്റ്റിന്റെ ദുരൂഹ മരണം; പോളിസിക്ക് പിന്നില്‍ വിഷ്ണു സോമസുന്ദരമെന്ന സ്വര്‍ണ്ണക്കടത്ത് പ്രതിയെന്ന് വ്യക്തമായതോടെ ഒപ്പിലും സംശയങ്ങള്‍; തല്‍കാലം 80 ലക്ഷത്തിന്റെ ക്ലെയിം നോമിനിക്ക് നല്‍കില്ല; ഫയല്‍ പിടിച്ചു വച്ച് ഡിവിഷണല്‍ ഓഫീസ്; അന്വേഷണത്തിന് എല്‍ഐസിയും; ബാലഭാസ്‌കറിന്റെ ഇന്‍ഷുറന്‍സും നിയമ കുരുക്കുകളിലേക്ക്

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറിന്റെ പേരില്‍ വിഷ്ണു സോമസുന്ദരം എടുത്ത എല്‍ഐസി പോളിസി തുക തത്ക്കാലം നോമിനിക്ക് ലഭിക്കില്ല. 80 ലക്ഷത്തിലേറെയുള്ള ഈ ക്ലൈം പാസായി കിടക്കുന്നുണ്ടെങ്കിലും തത്ക്കാലം നോമിനിക്ക് കൈമാറേണ്ട എന്നാണ് എല്‍ഐസിയുടെ തീരുമാനം. ഈ പോളിസിയുമായി ബന്ധപ്പെട്ട് എല്‍ ഐ സി ഉന്നതതല അന്വേഷണം നടത്തും. പോളിസിയിലെ ഒപ്പ് ഉള്‍പ്പെടെ പരിശോധിക്കും. അവ്യക്തത കണ്ടാല്‍ പൊലീസിന് എല്‍ഐസി പരാതിയും നല്‍കും.

ബാലഭാസ്‌ക്കറിന്റെ മരണത്തിനു മാസങ്ങള്‍ക്ക് മുന്‍പ് മാത്രം എടുത്ത ഈ പോളിസിയും ബാലഭാസ്‌ക്കറിന്റെ മരണവും ദുരൂഹമായി തുടരുന്ന അവസ്ഥയില്‍ പോളിസി തുക പിടിച്ചുവെയ്ക്കാനാണ് എല്‍ഐസിയില്‍ നിന്നും വരുന്ന തീരുമാനം. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ടു നടന്നു വരുന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് എല്‍ഐസി പരിഗണിക്കും. കുടുംബം ആരോപിക്കുന്ന ആരോപണങ്ങള്‍ എല്ലാം തള്ളി സാധാരണ അപകടമരണം എന്ന റിപ്പോര്‍ട്ട് ആണ് ക്രൈംബ്രാഞ്ച് കൈമാറുന്നതെങ്കില്‍ പോളിസി തുക അവകാശിക്ക് കൈമാറും. അല്ലെങ്കില്‍ തുക പിടിച്ചു വയ്ക്കും. ഇതാണ് എല്‍ഐസിയില്‍ നിന്നും ഉരുത്തിരിയുന്ന തീരുമാനം. പോളിസിയിലെ ഒപ്പില്‍ ചില സംശയങ്ങള്‍ ഇന്‍ഷുറന്‍സ് പോളിയിസിലുണ്ട്. ഇതും പരിശോധിക്കും.

ബാലഭാസ്‌ക്കറിന്റെ മാനേജര്‍ ആയിരുന്ന, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു ഇപ്പോള്‍ ഡിആര്‍ഐ തിരയുന്ന വിഷ്ണു സോമസുന്ദരമാണ് ഈ പോളിസി ബാലഭാസ്‌ക്കറിന്റെ പേരില്‍ എടുത്തത്. ആദ്യ പ്രീമിയമായ മൂന്നു ലക്ഷത്തോളം രൂപ പോയിരിക്കുന്നത് പുനലൂര്‍ എല്‍ഐസിയില്‍ ഡെവലപ്മെന്റ് ഓഫീസറുടെ ഒരു അക്കൗണ്ടില്‍ നിന്നുമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ ഡെവലപ്മെന്റ് ഓഫീസറെ പിന്നീട് എല്‍ഐസി ഒഴിവാക്കുകയും ചെയ്തിരുന്നു. പോളിസിയുടെ പ്രീമിയം തുക ഡെവലപ്മെന്റ് ഓഫീസറുടെ അക്കൗണ്ടില്‍ നിന്നും പോകുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

പോളിസി എടുത്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബാലു അപകടത്തില്‍ മരിക്കുകയും ചെയ്തു. ഒരൊറ്റ പ്രീമിയം മാത്രമാണ് ഈ പോളിസിയില്‍ അടച്ചിരിക്കുന്നതും. ഇങ്ങിനെ ഒട്ടു വളരെ കാര്യങ്ങള്‍ പരിഗണിച്ച് തന്നെയാണ് തത്ക്കാലം പോളിസി തുക കൈമാറേണ്ടതില്ല എന്ന തീരുമാനം എല്‍ഐസിയില്‍ നിന്നും വരുന്നതും. ബാലഭാസ്‌ക്കറിന്റെ പോളിസി തുകയുമായി ബന്ധപ്പെട്ട ഫയല്‍ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസിലാണെന്നും ഇതുവരെ വന്നിട്ടില്ലെന്നുമാണ് വിഷ്ണു സോമസുന്ദര്‍ പോളിസി എടുത്ത പുനലൂര്‍ എല്‍ഐസി ശാഖാ അധികൃതര്‍ മറുനാടന് നല്‍കിയ വിശദീകരണം.

പോളിസി തുകയ്ക്ക് നോമിനി അവകാശവാദം ഉന്നയിച്ചാലും തത്ക്കാലം തുക കൈമാറില്ല. ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് സംഘം നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചശേഷം മാത്രം തുക കൈമാറിയാല്‍ മതിയെന്നാണ് എല്‍ഐസിയില്‍ നിന്നും വരുന്ന തീരുമാനം. അതായത് പോളിസിയെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നതിനാല്‍ ക്രൈംബ്രാഞ്ച് നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഈ കാര്യത്തില്‍ നിര്‍ണ്ണായകമാകും. ആ റിപ്പോര്‍ട്ട് വെരിഫൈ ചെയ്ത ശേഷം പ്രശ്നങ്ങള്‍ അവശേഷിക്കില്ലങ്കില്‍ മാത്രമേ പോളിസി തുക അവകാശിക്ക് കൈമാറുകയുള്ളൂ. 40 ലക്ഷം രൂപയ്ക്ക് അപകട ഇന്‍ഷൂറന്‍സ് ചേര്‍ത്തുക.

വ്യക്തി അപകടത്തില്‍ മരിച്ചാല്‍ 80 ലക്ഷത്തിലേറെ രൂപ സ്പോട്ടില്‍ ലഭിക്കുക. പോളിസിയില്‍ അംഗമായി മൂന്നു നാല് മാസത്തിനുള്ളില്‍ ബാലു അപകടത്തില്‍ മരിക്കുക, പോളിസിയില്‍ ബാലഭാസ്‌ക്കറിനെ ചേര്‍ത്തത് അപകടമരണവുമായി ബന്ധപ്പെട്ടു സംശയ നിഴലിലുള്ള വിഷ്ണു സോമസുന്ദരവും. ഇതാണ് ബാലഭാസ്‌ക്കറിന്റെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പോളിസിയും ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് തന്നെയുള്ള സംശയമാണ് ബാലഭാസ്‌ക്കറിന്റെ ഉറ്റബന്ധു പ്രിയ വേണുഗോപാല്‍ മറുനാടനോട് പങ്കു വയ്ക്കുന്നതും. ഈ പോളിസി ബാലഭാസ്‌ക്കര്‍ ചേര്‍ന്ന കാര്യം ഭാര്യ ലക്ഷ്മിക്ക് തന്നെ അറിയുമോ എന്ന കാര്യത്തിലും സംശയമുണ്ടെന്നാണ് പ്രിയ പറയുന്നത്. കുടുംബം പോളിസികളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഈ പോളിസിയുടെ സൂചനകളും ലക്ഷ്മി ബാലുവിന്റെ കുടുംബത്തിനു നല്‍കിയിരുന്നില്ല. പിന്നീടാണ് ഈ പോളിസിയുടെ വിവരങ്ങള്‍ വെളിയില്‍ വരുന്നതും.

ക്രൈംബ്രാഞ്ചിന്റെ മുന്നിലും ഈ എല്‍ഐസി പോളിസിയുടെ കാര്യം ബന്ധുക്കള്‍ പറഞ്ഞിരുന്നു. പക്ഷെ ഇതിലൊന്നും കാര്യമില്ല. ബാലുവിനോടുള്ള സോഫ്റ്റ്‌കോര്‍ണര്‍ കാരണം വിഷ്ണു ചേര്‍ത്തതാണ് ബാലുവിനെ എന്ന പ്രതികരണമാണ് ക്രൈംബ്രാഞ്ചും ലഭ്യമാക്കിയത്. ഒപ്പിനെക്കുറിച്ചും സംശയങ്ങള്‍ നിരത്തിയപ്പോഴും ക്രൈംബ്രാഞ്ച് ലാഘവത്തോടെയാണ് കണ്ടതെന്നും പ്രിയ പറയുന്നു. ബാലുവിന്റെ മരണത്തില്‍ സംശയമുണ്ടെന്നും അത് പ്രീ പ്ലാന്‍ഡ് മര്‍ഡര്‍ ആണെന്നും ബാലുവിന്റെ കുടുംബം സംശയങ്ങള്‍ ഉന്നയിച്ചപ്പോള്‍ ആ സംശയത്തിനു ആദ്യം ആരും അത്ര വിലകല്പിച്ചിരുന്നില്ല. പക്ഷെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിആര്‍ഐ വിഷ്ണുവിനെ ആദ്യം അറസ്റ്റ് ചെയ്തപ്പോള്‍ ബന്ധുക്കള്‍ പങ്കുവെച്ച സംശയങ്ങള്‍ ആണ് പിന്നീട് മറനീക്കി പുറത്ത് വന്നത്. ബന്ധുക്കളുടെ സംശയങ്ങളില്‍ പലതിനും കാമ്പുണ്ടെന്നും പിന്നീട് വെളിവായി. വിഷ്ണു സോമസുന്ദര്‍, പ്രകാശ് തമ്പി, പലക്കാടെ ആയുര്‍വേദ ആശുപത്രി ഉടമകള്‍ എന്നിവരെയാണ് ബാലുവിന്റെ കുടുംബം ഈ അപകടവുമായി ബന്ധപ്പെട്ടു സംശയ നിഴലില്‍ നിര്‍ത്തിയിരുന്നത്. ഈ പരാതിയില്‍ പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം വന്നെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഇപ്പോള്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് തന്നെയാണ് പോളിസി കൈമാറാന്‍ എല്‍ഐസിയും ഉറ്റുനോക്കുന്നത്.

വിഷ്ണു സോമസുന്ദരത്തിന്റെ കയ്യിലിരിപ്പുകള്‍ ഊഹിക്കാവുന്നതിലും അപ്പുറമാണെന്ന് ആദ്യം ചൂണ്ടിക്കാട്ടിയിരുന്നത് ബാലഭാസ്‌ക്കറിന്റെ കുടുംബമായിരുന്നു. ഈ കാര്യത്തില്‍ ബാലുവിന് നല്‍കിയ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചപ്പോള്‍ കടന്നു വന്നത് ബാലുവിന്റെ മരണവും. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ ഡിആര്‍ഐ റെയിഡില്‍ പിടിച്ചത് വെളിയില്‍ വരുമ്പോഴും ശരിയായി വരുന്നത് ബാലുവിന്റെ കുടുംബം ഉയര്‍ത്തിയ ആരോപണങ്ങള്‍ തന്നെ. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ കുടുംബം വിരല്‍ ചൂണ്ടുന്നവരില്‍ ഒരാളാണ് വിഷ്ണു സോമസുന്ദര്‍.

വിഷ്ണു തിരുവനന്തപുരം തിരുമല സ്വദേശിയാണ്. ഏറെക്കാലമായി ദുബായിലായിരുന്നു. നാട്ടിലേക്കുള്ള ഈ യാത്രകളിലാണ് വിഷ്ണു സ്വര്‍ണം കടത്തിയത്. ബാലുവിന്റെ സംഗീതനിശയ്ക്കുവേണ്ടിയുള്ള യാത്രകളെ വിഷ്ണുവും സംഘവും ദുരുപയോഗം ചെയ്തതായ ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. ബാലുവിന്റെ ട്രൂപ്പിന്റെ ഫിനാന്‍സ് മാനേജര്‍ ആയിരുന്നു ഇപ്പോള്‍ ഡിആര്‍ഐ അന്വേഷിക്കുന്ന വിഷ്ണു സോമസുന്ദര്‍. ഫിനാന്‍സ് മാനേജര്‍ ആയിരിക്കുന്ന വേളയില്‍ ബാലുവിന്റെ മുഴുവന്‍ പണവും അടിച്ചു മാറ്റിയ വില്ലനായിരുന്നു വിഷ്ണു. പ്രകാശ് തമ്പിയും വിഷ്ണുവും കൂടിയാണ് പണം അടിച്ചു മാറ്റിയതില്‍ പ്രധാന പങ്കാളികളായത്. ഇവര്‍ക്ക് ബാലുവിന്റെ മരണത്തില്‍ ഉള്ള പങ്ക് ദുരൂഹമായി തുടരുകയും ചെയ്യുന്നു.

രണ്ടു മാസമായി ബാലുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ട്. ആ പരാതിയില്‍ ഇതുവരെ നടപടി വന്നിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ആദ്യ രീതിയില്‍ ശരിയായ പാതയില്‍ ആയിരുന്നു. പിന്നീട് അന്വേഷണം വഴിമാറി. അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇതുവരെ കോടതിയില്‍ നല്‍കിയിട്ടുമില്ല. പ്രകാശ് തമ്പിയും വിഷ്ണുവും സ്വര്‍ണം കടത്ത് കേസില്‍ പ്രതികളായതോടെയാണ് ബാലുവിന്റെ മരണത്തിലും ഇവര്‍ സംശയ നിഴലില്‍ അകപ്പെട്ടത്. എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് വിഷ്ണു സോമസുന്ദരവും കൂട്ടരും കടത്തിയത് 720 കിലോ സ്വര്‍ണ്ണമാണ് എന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തിയത്.

ആദ്യം വിഷ്ണു അറസ്റ്റിലായപ്പോള്‍ കൊഫേപോസെ ഈ കേസില്‍ ചുമത്തിയിരുന്നില്ല. കൊഫേപോസെ ചുമത്തപ്പെട്ടപ്പോള്‍ പ്രകാശ് തമ്പിയും മറ്റും അറസ്റ്റിലായപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്ന വിഷ്ണു മുങ്ങുകയായിരുന്നു. കൊച്ചി ഡിആര്‍ഐ ഓഫീസില്‍ കഴിഞ്ഞ ജൂണിലാണ് വിഷ്ണു കീഴടങ്ങിയത്. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചിരുന്നത് വിഷ്ണുവാണെന്ന് ഡിആര്‍ഐ നേരത്തെ കണ്ടെത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ ക്രൈം ബ്രാഞ്ച് സംഘവും അന്വേഷണം നടത്തിയിരുന്നു.

തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വനി ബാല അപകടസ്ഥലത്തും ബാലഭാസ്‌കര്‍ പിന്നീട് ആശുപത്രിയിലും വെച്ച് മരിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category