1 GBP = 94.40 INR                       

BREAKING NEWS

'അവള്‍ തെറ്റു ചെയ്തെങ്കില്‍ അന്വേഷിച്ചു നിയമപരമായി ശിക്ഷിക്കാമായിരുന്നില്ലേ? 'നാണക്കേട് സഹിക്കാനാവുന്നില്ലെന്നും ഇനി ജോലിക്ക് പോകില്ലെന്നും അവള്‍ പറഞ്ഞു; മകളുടെ അപ്രതീക്ഷിത മരണത്തില്‍ വിങ്ങിപൊട്ടി പിതാവ്; കാര്‍ത്തികപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരിയുടെ ആത്മഹത്യയില്‍ വിവാദം മുറുകുന്നു; സ്റ്റോക്ക് പരിശോധനയുടെ പേരില്‍ ഡോക്ടറും പഞ്ചായത്തംഗങ്ങളും അപമാനിച്ചെന്ന് ആത്മഹത്യ കുറിപ്പ്

Britishmalayali
kz´wteJI³

ഹരിപ്പാട്: കാര്‍ത്തികപ്പള്ളി എരികാട് ഗവ. ആയുര്‍വേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരി അരുണയുടെ മരണത്തില്‍ വിവാദം ശക്തമാകുന്നു. സ്റ്റോക്ക് പരിശോധനയുടെ പേരില്‍ ഡോക്ടറും പഞ്ചായത്തംഗങ്ങളും അപമാനിച്ചതിനെ തുടര്‍ന്നാണ് അരുണ ജീവനൊടുക്കിയതെന്നു ബന്ധുക്കളും സിപിഎം പ്രാദേശിക നേതൃത്വവും ആരോപിച്ചു. അതേസമയം അരുണ എഴുതിയതേന്ന് കരുതുന്ന ഒരു ആത്മഹത്യകുറിപ്പ് ലഭിച്ചിട്ടുണ്ട്. മകന്റെ സ്‌കൂള്‍ നോട്ട് ബുക്കില്‍ എഴുതിയ കുറിപ്പ്: 'എന്റെ മരണത്തിന് ഉത്തരവാദികള്‍ ഡോക്ടര്‍, മെംബര്‍മാര്‍ എന്നിവരാണ്. എന്നെ അത്രയ്ക്കു തരംതാഴ്ത്തി അവര്‍;-അരുണ.


പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിലെ മരുന്നിന്റെ സ്റ്റോക്ക് പരിശോധിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷമാണ് കുമാരപുരം എരിക്കാവ് മാമൂട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ അരുണയെ (32) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക്, വിരലടയാള വിദഗ്ദ്ധര്‍ അരുണയുടെ വീട്ടില്‍ തെളിവെടുത്തു. കത്ത് വിദഗ്ധ പരിശോധനയ്ക്ക് കൈമാറും.

'അവള്‍ തെറ്റു ചെയ്തെങ്കില്‍ അന്വേഷിച്ചു നിയമപരമായി ശിക്ഷിക്കാമായിരുന്നില്ലേ? ശനി ഉച്ചയോടെയാണ് അരുണ അച്ഛനെ വിളിച്ചത്. 'അച്ഛാ... ആശുപത്രി വരെ വരണേ' എന്നു മാത്രമായിരുന്നു അരുണയുടെ വാക്കുകള്‍. പഞ്ചായത്ത് അംഗങ്ങള്‍ എത്തിയതും പരിശോധന നടക്കുന്നതും അരുണ പറഞ്ഞില്ല.അവിടെ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.'നാണക്കേട് സഹിക്കാനാവുന്നില്ലെന്നും ഇനി ജോലിക്ക് പോകില്ലെന്നും അരുണ പറഞ്ഞിരുന്നു, ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല എന്ന് പിതാവ് രവീന്ദ്രന്‍ പറഞ്ഞു.

'ശനിയാഴ്ച വീട്ടിലെത്തുമോ എന്ന് അവള്‍ ഉച്ചയ്ക്ക് വിളിച്ച് ചോദിച്ചിരുന്നു. എന്തോ പ്രശ്നമുണ്ടെന്നു തോന്നിയിരുന്നു. അവള്‍ക്ക് ഇടയ്ക്കിടെ മുട്ടു വേദനയുണ്ടാവാറുണ്ട്. അങ്ങനെയുള്ള സമയത്ത് ഇതേ രീതിയിലാണ് സംസാരിക്കുക. വൈകിട്ട് എത്തുമെന്നു പറഞ്ഞ് ഫോണ്‍ വച്ചു' നിറകണ്ണുകളോടെ അരുണയുടെ ഭര്‍ത്താവ് ശ്രീകുമാര്‍ പറഞ്ഞു.വൈകീട്ട് 5.30ന് ആണ് ശ്രീകുമാര്‍ വിവരങ്ങളൊന്നും അറിയാതെ വീട്ടിലെത്തിയത്. അരുണയെ ആശുപത്രിയില്‍ കൊണ്ടു പോയെന്നും ഗുരുതരമാണെന്നും മാത്രമാണ് ആദ്യം പറഞ്ഞത്. പിന്നീടാണു മരിച്ചെന്ന് അറിഞ്ഞത്. എറണാകുളത്ത് ലോറി ഡ്രൈവറാണു ശ്രീകുമാര്‍.

അരുണ അവധിയിലായിരുന്ന 15നാണ് ആശുപത്രിയില്‍ മരുന്നു കുറവാണെന്നു ഡോക്ടര്‍ രത്നകുമാര്‍ പഞ്ചായത്തംഗം എം.സാബുവിനെ വിവരമറിയിച്ചത്. തുടര്‍ന്ന്, 16ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി വി. കൈപ്പള്ളി ഉള്‍പ്പെടെ പഞ്ചായത്തംഗങ്ങള്‍ ആശുപത്രിയിലെത്തി ചര്‍ച്ച നടത്തി. ചില കുപ്പികളില്‍ വെള്ളം നിറച്ചിരിക്കുകയാണെന്നു സംശയം തോന്നിയതോടെയാണ് ആയുര്‍വേദ ഡിഎംഒയെ അറിയിച്ച ശേഷം കൂടുതല്‍ പഞ്ചായത്തംഗങ്ങളെ വരുത്തി വിശദമായ പരിശോധന നടത്തിയതെന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍.റോഷിന്‍ പറഞ്ഞു. ഇന്ന് അടിയന്തര പഞ്ചായത്ത് കമ്മിറ്റി കൂടി വിഷയം ചര്‍ച്ച ചെയ്യാമെന്നു പ്രസിഡന്റ് അറിയിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച പരിശോധന അവസാനിപ്പിച്ചത്.

അരുണയെ മനഃപൂര്‍വം അധിക്ഷേപിക്കാനാണ് പഞ്ചായത്തംഗങ്ങള്‍ ശ്രമിച്ചതെന്ന് അരുണയുടെ അച്ഛന്‍ രവീന്ദ്രന്‍ പറഞ്ഞു. ആരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങള്‍ക്കു പിന്നാലെ വൈകിട്ട് അച്ഛന്‍ രവീന്ദ്രനൊപ്പം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ അരുണ മൂത്ത മകന്‍ ശ്രീഹരിയെ ട്യൂഷന്‍ ക്ലാസിന് അയച്ചു. അങ്കണവാടിയില്‍ പഠിക്കുന്ന മകള്‍ ശ്രീലക്ഷ്മിയെ ടിവിയുടെ മുന്നില്‍ ഇരുത്തി മുറിയില്‍ കയറി കതക് അടച്ച ശേഷം ജീവനൊടുക്കിയെന്നാണു കരുതുന്നതെന്നു പൊലീസ് പറഞ്ഞു.അരുണയെ സഹോദരി ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമില്ലെന്ന് അറിയിച്ചതോടെ അച്ഛന്‍ രവീന്ദ്രന്‍ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

കാര്‍ത്തികപ്പള്ളി എരികാട് ഗവ.ആയുര്‍വേദ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്തംഗങ്ങള്‍ നടത്തിയ പരിശോധനയെ തള്ളിപ്പറഞ്ഞ് കാര്‍ത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്താന്‍ പഞ്ചായത്തംഗങ്ങള്‍ക്ക് അധികാരമില്ലെന്നു പ്രസിഡന്റ് ജിമ്മി വി.കൈപ്പള്ളി പറഞ്ഞു. പഞ്ചായത്തംഗങ്ങള്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് അധിക്ഷേപം നേരിട്ടതാണ് താല്‍ക്കാലിക ജീവനക്കാരി അരുണയുടെ മരണത്തിന് വഴിവെച്ചതെന്ന ആരോപണം ഉയരുന്നതിനിടയിലാണ് പഞ്ചായത്ത് പ്രസിഡന്റ് പരിശോധനയെ തള്ളിപ്പറഞ്ഞത്.

''സ്റ്റോക്കില്‍ വ്യത്യാസമുണ്ടെങ്കില്‍ പഞ്ചായത്ത് കമ്മിറ്റി കൂടി അന്വേഷിക്കാമെന്ന് അറിയിച്ചതാണ്. അതു വകവയ്ക്കാതെ സ്റ്റോക്ക് പരിശോധിച്ചു. പരിശോധന ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്കു നല്‍കിയതും പഞ്ചായത്ത് അംഗങ്ങളാണ്. പരിശോധന നടത്തിയ പഞ്ചായത്ത് അംഗങ്ങളാണ് സംഭവത്തിന് ഉത്തരവാദിയെന്നും ജിമ്മി വി.കൈപ്പള്ളി പറഞ്ഞു.

സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കോണ്‍ഗ്രസ് അംഗമായ ആര്‍.റോഷിനാണ്. റോഷിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ ചേര്‍ന്ന് ആശുപത്രിയില്‍ പരിശോധന നടത്തിയത്. ആശുപത്രി സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ പഞ്ചായത്തംഗം കോണ്‍ഗ്രസിലെ എം.സാബുവാണ്. സിപിഎം കാര്‍ത്തികപ്പള്ളി ബ്രാഞ്ച് അംഗമാണ് മരിച്ച അരുണയുടെ അച്ഛന്‍ രവീന്ദ്രന്‍.

പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മരുന്നുകള്‍ അളവില്‍ കുറവായിരുന്നു. 850 കുപ്പികളില്‍ മരുന്നു വേണ്ടിടത്ത് 534 കുപ്പികളില്‍ മാത്രമാണ് മരുന്നുണ്ടായിരുന്നത്. 316 കുപ്പികളില്‍ മരുന്നില്ല. ചില കുപ്പികളില്‍ വെള്ളം നിറച്ചിരുന്നതായും കണ്ടെത്തി. നാല്‍പ്പതോളം പെട്ടികള്‍ ഇനിയും പരിശോധിക്കാനുണ്ടെന്നും ആര്‍.റോഷിന്‍, കാര്‍ത്തികപ്പള്ളി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category