1 GBP = 94.40 INR                       

BREAKING NEWS

ശ്രീനിവാസനെ അലട്ടുന്നത് ശ്വാസകോശത്തിലെ ആകുലതകള്‍; വിമാന യാത്രയ്ക്ക് കയറിയപ്പോള്‍ തുടങ്ങിയ ശ്വാസ തടസ്സം നിയന്ത്രണ വിധേയം; ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടനും സംവിധായകനുമായ താരം ഇപ്പോള്‍ വിധേയമാകുന്നത് പതിവ് പരിശോധനകള്‍ക്ക്; ശ്രീനിവാസന്‍ ആശുപത്രിയില്‍ കഴിയുന്നത് വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍; രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടും; ശ്രീനിവാസന്റെ ആരോഗ്യത്തില്‍ ആശങ്ക വേണ്ട

Britishmalayali
kz´wteJI³

കൊച്ചി: ശ്വാസകോശ രോഗങ്ങളാണ് നടന്‍ ശ്രീനിവാസനെ അലട്ടുന്നതെന്ന് സൂചന. ഇതിന് കുറച്ചു നാളായി അദ്ദേഹം ചികില്‍സയിലാണ്. ചെന്നൈയിലേക്ക് വിമാനം കയറാന്‍ എത്തുമ്പോള്‍ ശ്വാസ തടസ്സം നേരിടുകയായിരുന്നു. അസുഖത്തെ കുറിച്ച് ബോധ്യമുള്ള നടന്‍ തന്നെ സഹയാത്രികരോട് ഇക്കാര്യം പറഞ്ഞു. ഉടന്‍ തന്നെ അടിയന്തര ചികില്‍സ നല്‍കി കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. നിലവിലെ ശ്വാസ തടസ്സം പുര്‍ണ്ണമായും മാറി. ഇപ്പോള്‍ ആശുപത്രിയില്‍ പതിവ് പരിശോധനകളാണ് ശ്രീനിവാസന്‍ നടത്തുന്നത്. രണ്ട് ദിവസത്തിനകം ശ്രീനിവാസന്‍ ആശുപത്രി വിടുമെന്നാണ് ആസ്റ്റര്‍ മെഡിസിറ്റി നല്‍കുന്ന സൂചന. ഞായറാഴ്ച രാത്രി ചെന്നൈയിലേക്ക് പോകാന്‍ വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

വിമാനത്താവള അധികൃതരുടെ നേതൃത്വത്തില്‍ ശ്രീനിവാസനെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പിന്നീട് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനുവരിയില്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വലിയ ആശങ്കകള്‍ക്ക് ഇട നല്‍കിയിരുന്നു. പലതരം ആശങ്കകള്‍ ഉയര്‍ന്നുവന്നു. അപ്പോള്‍ അച്ഛനെ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണമെന്ന് മകനും സിനിമാ നടനുമായ വിനീത് ശ്രീനിവാസന്‍ പ്രതികരണവുമായത്തി. അന്ന് കൊച്ചയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീനിവാസന് പക്ഷാഘാതം എന്ന നിലയിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്. അന്ന് ലാല്‍ മീഡിയയിലെ റിക്കോര്‍ഡിങ്ങിനിടെ ശ്രീനിവാസന് ഹൃദയ വേദനയും ശാരീരിക അസ്വസ്ഥതകളും ഉണ്ടാവുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തിലാണ് ആരോഗ്യം വീണ്ടെടുത്തത്. ഇപ്പോള്‍ അത്തരം പ്രശ്നങ്ങളൊന്നുമില്ല.

ജനുവരിയില്‍ ചികില്‍സ കഴിഞ്ഞ് പുറത്തു വന്ന ശ്രീനിവാസന്‍ ആരോഗ്യത്തോടെ സിനിമയില്‍ സജീവമാകുകയും ചെയ്തു. മസ്തിഷ്‌ക രക്തസ്രാവം സംഭവിക്കുമ്പോഴാണ് അതിന്റെ ഭാഗമായി ശരീരത്തില്‍ തളര്‍ച്ച അനുഭവപ്പെടുന്നത്. ഇത്തവണ മസ്തിഷ്‌ക രക്തസ്രാവമൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ യാതൊരു ആശങ്കയ്ക്കും വകയുമില്ല. കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസന്‍ ജനിച്ചത്. പിതാവ് ഉണ്ണി സ്‌കൂള്‍ അദ്ധ്യാപകനും, അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു. മാതാവ് ലക്ഷ്മി ഒരു വീട്ടമ്മയായിരുന്നു. തന്റെ സ്‌കൂള്‍ ജീവിതം ശ്രീനി കതിരൂര്‍ ഗവ. സ്‌കൂളിലും, കലാലയജീവിതം പഴശ്ശിരാജ എന്‍. എസ്സ്. എസ്സ്. കോളേജിലുമാണ് പൂര്‍ത്തിയാക്കിയത്. പിന്നീട് അദ്ദേഹം മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ എടുത്തു.

സിനിമാരംഗത്തേക്ക് ശ്രീനിവാസന്‍ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1977 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹത്തിന് അഭിനയപാഠങ്ങള്‍ പഠിപ്പിച്ചത് പ്രധാനമായും അവിടുത്തെ അക്കാലത്തെ വൈസ് പ്രിന്‍സിപ്പള്‍ ആയിരുന്ന എ. പ്രഭാകരന്‍ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കൊടുക്കുകയും ചെയ്തു. കുറച്ചു ചെറിയ വേഷങ്ങള്‍ക്കു ശേഷം ശ്രീനി 1984ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി. ഇതോടെ മലയാള സിനിമയിലെ കഥാകൃത്തുക്കളില്‍ പ്രധാനിയായി ശ്രീനിവാസന്‍ മാറി. ഇതിനിടെയില്‍ നടനായും മലയാളികളെ ചിരിപ്പിച്ചു. സംവിധാനം ചെയ്ത ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായി.

ആക്ഷേപ ഹാസ്യത്തിലൂടെ സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടുകയായിരുന്നു ശ്രീനിവാസന്‍. മകന്‍ വിനീത് ശ്രീനിവാസനും പിന്നീട് അച്ഛന്റെ വഴിയേ നടനും തിരക്കഥാകൃത്തും സംവിധായകനുമായി. ഗായകനുമാണ്. രണ്ടാമത്തെ മകന്‍ ധ്യാന്‍ ശ്രീനിവാസനും സിനിമയില്‍ പിഴച്ചില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category