1 GBP = 94.40 INR                       

BREAKING NEWS

ചെറിയ പിടിച്ചുപറിയില്‍ നിന്ന് വന്‍ മോഷണങ്ങള്‍; കള്ളനോട്ടടി മുതല്‍ കൊലപാതകം വരെ; അത്താണി ബോയിസിനെ ഉണ്ടാക്കിയതും വളര്‍ത്തിയതും 'ഗില്ലാപ്പി'; കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതോടെ എല്ലാവരും സാമ്പത്തിക കരുത്തരുമായി; പണം കുമിഞ്ഞപ്പോള്‍ 'അധോലോകത്തും' തമ്മിലടി തുടങ്ങി; അച്ഛനെ കൈവച്ചതോടെ ഗുരുവിനെ കൊല്ലാന്‍ മനസ്സിലുറപ്പിച്ചത് ശിഷ്യനും; വാളെടുത്തു നല്‍കിയവനെ കൊത്തി നുറുക്കി പ്രതികാരം; അത്താണിയിലെ ബിനോയിയുടെ കൊലപാതകത്തിലെ ഗൂഢാലോചന കണ്ടെത്തി പൊലീസ്

Britishmalayali
kz´wteJI³

നെടുമ്പാശ്ശേരി: രാത്രിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവത്തിന് കാരണമായത് ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷവും മുഖ്യപ്രതിയുടെ പിതാവിനെ മര്‍ദ്ദിച്ചതിലുള്ള മുന്‍ വൈരാഗ്യവും. സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിലായിട്ടുണ്ടെങ്കിലും മുഖ്യപ്രതി അടക്കം മൂന്ന് പേര്‍ ഒളിവിലാണ്. നെടുമ്പാശ്ശേരി അത്താണിയില്‍ രാത്രി എട്ടു മണിയോടെയാണ് ഗില്ലാപ്പി എന്ന് വിളിക്കുന്ന ബിനോയിയെയാണ് സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

അത്താണി കാംകോയ്ക്ക് സമീപം താമസിക്കുന്ന ബിനു വിക്രമനാണ് കേസിലെ മുഖ്യ പ്രതി. ഇയാളെ പിടികൂടാനായിട്ടില്ല. അത്താണിയിലെ ബിനുവിന്റെ വീട്ടില്‍ വച്ചായിരുന്നു കൊല്ലാനുള്ള ഗൂഢാലോചന നടന്നത്. ഞായറാഴ്ച രാത്രി എട്ടരയോടെ ദേശീയപാതയില്‍ അത്താണി ഓട്ടോറിക്ഷ സ്റ്റാന്‍ഡിനു മുന്നിലാണ് സംഭവം. സമീപത്തെ ബാറില്‍നിന്നും മദ്യപിച്ചിറങ്ങിയ ബിനോയിയെ റോഡില്‍ കാത്തുനിന്ന പ്രതികള്‍ വളഞ്ഞിട്ടു വെട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുണ്ടാസംഘത്തിലെ ഭിന്നതയാണ് കൊലപാതക ത്തിലേക്കു നയിച്ചത്. തുരുത്തിശ്ശേരി സ്വദേശിയായ ബിനോയി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ബിനോയ് അത്താണി ബോയ്‌സ് എന്നറിയപ്പെടുന്ന ഗുണ്ടാസംഘം ഉണ്ടാക്കിയ വ്യക്തിയാണ്. ഈ ഗുണ്ടാ സംഘത്തിലെ പഴയ ശിഷ്യന്മാരാണ് പിടിയിലായത്.

കാറിലെത്തിയ ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ബിനോയിയുടെ മുഖത്ത് പ്രതികള്‍ തുരുതുരാ വെട്ടുന്നതിന്റെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. മൂന്നുപേരാണ് ആക്രമത്തില്‍ നേരിട്ടു പങ്കെടുത്തത്. സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിലായിട്ടുണ്ട്. ബിനുവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട അഞ്ചു പേരാണ് പിടിയിലായത്. അത്താണി ബോയ്സ് എന്ന പേരില്‍ ബിനോയ് തന്നെ വളര്‍ത്തിക്കൊണ്ടു വന്ന ഗുണ്ടാസംഘത്തിലുണ്ടായ ചേരി തിരിവാണ് കൊലപാതകത്തിലേക്കു നയിച്ചത്.

കൊലപാതകശ്രമം മുതല്‍ കവര്‍ച്ചയില്‍ വരെ സംഘാംഗങ്ങള്‍ക്കു പങ്കുണ്ടായി. നാട്ടില്‍നിന്നും സംഘത്തിന്റെ പ്രവര്‍ത്തനം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും സംഘത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ചില നേതാക്കള്‍ ഇവര്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും ചില ഘട്ടത്തില്‍ അടിച്ചൊതുക്കുന്ന സാഹചര്യം വരെയും ഉണ്ടായി. കൊല്ലപ്പെട്ട ബിനോയിയെയും പിന്നീട് കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്നയാളെയും അതിനിടെ മൂന്ന് വര്‍ഷം മുമ്പ് പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇതോടെയാണ് അത്താണി ശാന്തമായത്. ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ ബിനോയി കാര്യമായ അക്രമങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നാണ് പറയുന്നത്. ഇതിനിടയില്‍ ഉറ്റ അനുയായിയുമായി തെറ്റുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസവും ബിനോയിയുമായി സംഘം ഏറ്റമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊല

ചെറിയ പിടിച്ചുപറി കേസുകളില്‍നിന്ന് വന്‍ മോഷണങ്ങളിലേക്കുള്ള വളര്‍ച്ചയായിരുന്നു അത്താണി ബോയ്സിന്റേത്. ഒപ്പം ഗുണ്ടാ സംഘവും വളര്‍ന്നു. ഗില്ലാപ്പി എന്ന ഇരട്ടപ്പേരിലായിരുന്നു ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ ബിനോയ് അറിയപ്പെട്ടിരുന്നത്. ബിനോയ് ചെറുപ്പം മുതല്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങളും പതിവാക്കിയിരുന്നു. കള്ളനോട്ടടി മുതല്‍ നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ട്. ബിനോയ് തന്നെയാണ് അത്താണി ബോയ്സിനു രൂപം നല്‍കിയതും വളര്‍ത്തിക്കൊണ്ടു വന്നതും.

തൃശൂര്‍ ജില്ലയില്‍ ജൂവലറികളിലേക്കും മറ്റും കൊണ്ടുവരുന്ന സ്വര്‍ണം വഴിയില്‍വച്ച് ആക്രമിച്ച് പിടിച്ചു പറിക്കുന്ന സംഘത്തിനു നേതൃത്വം നല്‍കിയത് ബിനോയി ആയിരുന്നു. നെടുമ്പാശേരി പരിസരത്തുള്ളതിനേക്കാള്‍ കേസുകള്‍ ഇതര ജില്ലകളില്‍ ഇയാളുടെ പേരിലുണ്ട്. പൊലീസിന്റെ റൗഡി പട്ടികയില്‍ ഇടം പിടിച്ച ബിനോയ്ക്കെതിരെ അങ്കമാലി, കാലടി, ചെങ്ങമനാട് സ്റ്റേഷനുകളില്‍ ആയുധ നിയമം ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. സംഘം ചേര്‍ന്ന് കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍, വധശ്രമം തുടങ്ങിയ കേസുകളിലും പ്രതിയാണ്. എ.വി. ജോര്‍ജ് ജില്ലാ പൊലീസ് മേധാവിയായിരിക്കെ ബിനോയ്‌ക്കെതിരെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.

കൊലപ്പെടുത്തിയിട്ടും പക തീരാതെ ശരീരം വെട്ടി നുറുക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും പ്രതികളുടെ അടുത്തേക്കു വരാനോ തടയാനോ ശ്രമിക്കാതിരുന്നത് അതുകൊണ്ടുതന്നെയാണ്. പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. കൊലപാതകംനടന്ന സ്ഥലത്തെ സി.സി ടി.വികളില്‍ നിന്നുമാണ് പ്രതികളെ സംബന്ധിച്ച തെളിവു ശേഖരിച്ചത്.

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യത്തില്‍ നിന്ന് അതിക്രൂരമായാണ് സംഘം ബിനോയിയെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമായിരുന്നു. മരിച്ചെന്ന് ഉറപ്പായിട്ടും മൂന്നംഗ സംഘം പക തീരും വരെ വെട്ടുകയാണ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന നാട്ടുകാരെല്ലാം ഓടിരക്ഷപ്പെടുകയായിരുന്നു. ഗുണ്ടാസംഘത്തിന്റെ ആക്രോശത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തിന് സമീപമുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുടള്ള നാട്ടുകാരെല്ലാം ഭയന്ന് ഓടിമാറുകയായിരുന്നു. ബിനോയി അവിവാഹിതനാണ്. പിതാവ്: പരേതനായ വര്‍ക്കി. മാതാവ്: സാറാമ്മ. രണ്ടു സഹോദരിമാരുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category