1 GBP = 94.00 INR                       

BREAKING NEWS

എമിറേറ്റ്സ് ഒപ്പിട്ടത് 50 ബോയിങ് ഡ്രീംലൈനര്‍ വാങ്ങാന്‍; വ്യോമായന ബിസിനസ് ചരിത്രത്തിലെ കൂറ്റന്‍ ഇടപാട് വഴി യുഎഇ കമ്പനി നല്‍കേണ്ടത് 1600 കോടി അമേരിക്കന്‍ ഡോളര്‍: ലോകത്തെ ഒന്നാം നമ്പര്‍ വിമാന കമ്പനി വീണ്ടും വീണ്ടും വളരുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

വ്യോയാന ബിസിനസ് ചരിത്രത്തിലെ കൂറ്റന്‍ ഇടപാടിനൊരുങ്ങി യുഎഇ. 50 ബോയിങ് ഡ്രീംലൈനര്‍ വാങ്ങാനുള്ള കരാറിലാണ് എമിറേറ്റ്സ് ഒപ്പിട്ടിരിക്കുന്നത്. 1600 കോടി അമേരിക്കന്‍ ഡോളര്‍ ചെലവിട്ടാണ് യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ഒരുങ്ങുന്നത്. തിങ്കളാഴ്ച ദുബായ് എയര്‍ ഷോയില്‍ നിന്നാണ് എയര്‍ബസ് A350 ജെറ്റുകള്‍ വാങ്ങുന്നത്. 2100 കോടി അമേരിക്കന്‍ ഡോളര്‍ ചെലവിട്ട് 70 വിമാനങ്ങള്‍ സ്വന്തമാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് പിന്നീട് 50 എണ്ണമാക്കി വെട്ടി ചുരുക്കുക ആയിരുന്നെന്നും എമിറേറ്റ്സ് ചെയര്‍മാന്‍ ഷെയ്ക്ക് അഹമ്മദ് ബിന്‍ സയ്യിദ് അല്‍ മക്തൂം പറഞ്ഞു.

അതേസമയം നാല്‍പത് 787 ഡ്രീംലൈനറുകള്‍ വാങ്ങുന്നതിനെ കുറിച്ച് ബോയിങ് കമ്പനിയുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും സയ്യിദ് അല്‍ മക്തൂം പറഞ്ഞു. അതേസമയം ബോയിങിന്റെ രണ്ട് പുതിയ 737 മാക്സ് ജെറ്റുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 350 പേര്‍ മരിച്ചിരുന്നു. 

ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാന കമ്പനിയായ എമിറേറ്റ് കഴിഞ്ഞ മാസം എയര്‍ബസിനും ബോയിങിനും അവരുടെ വിമാനങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിര്‍മ്മാണ താമസവും വിശ്വസിക്കാന്‍ കൊള്ളാത്ത എഞ്ചിനുമാണ് അവരുടെ എയര്‍ക്രാഫ്റ്റിന്റേത് എന്നുമാണ് മുന്നറിയിപ്പ് നല്‍കിയത്. തിങ്കളാഴ്ചത്തെ കരാര്‍ ദുബായ് എര്‍ഷോയിലെ ഏറ്റവും പ്രധാനപ്പെട്ട വില്‍പ്പനയാണ്. 

350 A 330നേക്കാളും അല്‍പ്പം വലുതും ചിലവേറിയതുമാണ്. വെയിറ്റ് കുറവായതും ഇന്ധന ശേഷിയുള്ളതുമാണ്. ഇന്ധന ചിലവും പരിസ്ഥിതി സൗഹാര്‍ദവും ലക്ഷ്യമിട്ട് വലിയ വിമാന കമ്പനികള്‍ ഇപ്പോള്‍ ഏറ്റവും നല്ല വിമാനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഞായറാഴ്ച തുടങ്ങിയ എയര്‍ഷോ വ്യാഴാഴ്ച അവസാനിക്കും. ദുബായിലെ പുതിയ എയര്‍പോര്‍ട്ടിനടുത്തായാണ് എയര്‍ ഷോ നടക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category