1 GBP = 94.00 INR                       

BREAKING NEWS

വീട്ടമ്മ കാമുകനൊപ്പം പോയത് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച്; തനിക്കൊപ്പം വന്ന യുവതിയെ പറ്റിച്ച് കാമുകന്‍ കടന്നത് സ്വര്‍ണവുമായി; പ്രണയം മൊട്ടിട്ടത് സോഷ്യല്‍ മീഡിയ വഴി; വിരുതന്‍ സ്‌കൂട്ടായത് അഞ്ചുലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങളുമായി; യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചത് പൊലീസുകാരനെന്ന്

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച് തനിക്കൊപ്പം വന്ന യുവതിയെ പറ്റിച്ച് കാമുകന്‍ സ്വര്‍ണവുമായി കടന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ യുവതിയുടെ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായാണ് യുവാവ് കടന്നത്. കൊല്‍ക്കത്തയിലാണ് സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആളുടെയൊപ്പം ജീവിക്കുന്നതിനായാണ് യുവതിയായ വീട്ടമ്മ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചിറങ്ങിയത്. പൊലീസുകാരനെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് യുവാവ് യുവതിയെ പറ്റിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഓഗസ്റ്റില്‍ ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴിയാണ് യുവാവ് വിവാഹിതയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ യുവതിയെ പരിചയപ്പെടുന്നത്. യുവതിയുമായി പ്രണയത്തിലായ ശേഷം ഒരുമിച്ച് ജീവിക്കണമെന്നും ഭര്‍ത്താവിനെ ഉപേക്ഷിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു.

ഇത് പ്രകാരം കഴിഞ്ഞയാഴ്ച ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച്, ആഭരണങ്ങളെടുത്ത് യുവതി വീടുവിട്ടു. യുവതിക്കൊപ്പം യുവാവ് നഗരത്തിലെ നിരവധി സ്ഥലങ്ങളില്‍ ഇരുചക്രവാഹനത്തില്‍ കറങ്ങി നടന്നു. യുവതി വീടുവിട്ടത് ഭര്‍ത്താവ് അറിഞ്ഞെന്നും വീട്ടില്‍ ആകെ പ്രശ്നമാണെന്നും യുവാവ് യുവതിയെ ധരിപ്പിച്ചു. അനന്തപൂരിനടുത്തുള്ള ബസ് സ്റ്റാന്‍ഡില്‍ യുവതിയെ ഇറക്കിയ ശേഷം ആഭരണങ്ങളും മൊബൈല്‍ ഫോണും സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം ഇവയുമായി യുവാവ് സ്ഥലം വിട്ടു.

എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും യുവാവ് എത്തിയില്ല. രാത്രി പത്ത് മണിക്ക് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് യുവതിയെ കണ്ടെത്തി. കാര്യങ്ങള്‍ മനസ്സിലാക്കിയ യുവതിയെ വീട്ടിലെത്തിച്ചു. യുവതിയുടെ പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category