1 GBP = 94.00 INR                       

BREAKING NEWS

അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ അനുമതി ലഭിച്ചതോടെ ഇന്ത്യയിലെ 108 'രാമന്മാര്‍' നേപ്പാളിലെ 'സീത'മാരെ വധുക്കളാക്കാന്‍ ഒരുങ്ങുന്നു; സീതാ-രാമ വിവാഹത്തിന് കളമൊരുക്കുന്നത് അയോധ്യയിലെ കര്‍സേവകര്‍

Britishmalayali
kz´wteJI³

യോധ്യ കേസില്‍ വിധി വന്ന് ഒരാഴ്ച കഴിയുന്നതിനിടെ സുപ്രധാന നീക്കവുമായി കര്‍സേവകര്‍. ഉത്തര്‍പ്രദേശിലെ 108 അവിവിഹിതരായ യുവാക്കള്‍ക്കും നേപ്പാളിലെ യുവതികള്‍ക്കുമാണ് ഇവിടെ വച്ച് വിവാഹം നടത്താന്‍ ശ്രമിക്കുന്നത്. മീററ്റ് സഹ്റണ്‍പൂര്‍,അയോധ്യ, ലക്നൗ, ഇന്‍ഡോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് യുവാക്കള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ സംഘടന പറയുന്നത് ധര്‍മ്മയാത്ര മഹാസംഘിന്റെ സംഘാടകരാണ് ശ്രീറാം ജാനകി വിവാഹ് ഭാരത് യാത്ര എന്ന പരിപാടി നടത്തുന്നത് എന്നാണ്.

വിവാഹ ഘോഷയാത്രയും തുടര്‍ന്നുള്ള ചടങ്ങുകളും തിലോകത്സവ്, കന്യ പൂജന്‍ എന്നിവയുള്‍പ്പെടെ 13 ദിവസങ്ങളിലായി നവംബര്‍ 21 മുതല്‍ അയോദ്ധ്യയിലെ കര്‍സേവക്പുരത്തെ ജാന്‍കി ഘട്ടില്‍ നിന്ന് ആരംഭിക്കും. ഡിസംബര്‍ 4 ന് നേപ്പാളില്‍ നിന്ന് യോഗി ആദിത്യനാഥ് മടങ്ങിയെത്തുമ്പോള്‍ ഗോരഖ്പൂരിലാണ് ഘോഷയാത്ര സമാപിക്കുക.

ഘോഷയാത്രയില്‍ എട്ട് സ്വാഗത പോയിന്റുകള്‍ ഉണ്ടാകും. ഭക്ഷണം അടക്കുമുള്ള സേവനങ്ങള്‍ അവിടുത്തെ ഭക്തരും യുവാക്കളും ചേര്‍ന്ന് നല്‍കും. നേപ്പാളിലെ ജനങ്ങള്‍ക്കും ക്ഷണമുണ്ട്. സാംസ്‌കാരികമായി അതിര്‍ത്തികളാല്‍ വേര്‍തിരിക്കപ്പെട്ടിട്ടുള്ള നേപ്പാളും ഇന്ത്യയും തമ്മിലുള്ള ബന്ധം ഈ ചടങ്ങ് ശക്തിപ്പെടുത്തുമെന്നും കര്‍സേവകര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category