1 GBP = 94.00 INR                       

BREAKING NEWS

ജനഹൃദയങ്ങളിലെത്തിയ പാര്‍ട്ടിയാണ് എന്‍സിപിയെന്ന മോദിയുടെ രാജ്യസഭയിലെ പ്രശംസയില്‍ ശരദ് പവാര്‍ വീണോ? സര്‍ക്കാര്‍ രൂപീകരണത്തിനായി ഒരു പാര്‍ട്ടിയുമായും സഖ്യം രൂപീകരിച്ചിട്ടില്ലെന്നും ശിവസേന അവരുടെ വഴി തിരഞ്ഞെടുക്കണമെന്നും പവാര്‍; സോണിയയുമായുള്ള കൂടിക്കാഴ്ചയിലും ധാരണയില്ല; ചര്‍ച്ചകള്‍ തുടരും; ബിജെപി-ശിവസേന സഖ്യത്തിന് പുതിയ ഫോര്‍മുല; മൂന്ന് വര്‍ഷം ബിജെപിക്കും രണ്ടുവര്‍ഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിക്കാനും ആലോചന

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 20 ദിവസം പിന്നിട്ടിട്ടും, സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിസന്ധി തുടരുന്നു. ചര്‍ച്ചകള്‍ തുടരാന്‍ കോണ്‍ഗ്രസും, എന്‍സിപിയും തമ്മില്‍ ധാരണയായി. ശരദ് പവാറും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ധാരണയായത്. സോണിയയുമായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തുവെന്ന് പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എ.കെ.ആന്റണിയും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും ചില നേതാക്കള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച തുടരുമെന്നും പവാര്‍ അറിയിച്ചു.

പൊതുമിനിമം പരിപാടി ചര്‍ച്ചയായില്ല. സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ചും ചര്‍ച്ച ചെയ്തില്ല. കോണ്‍ഗ്രസ്-എന്‍സിപി കാര്യങ്ങളാണ് ചര്‍ച്ചയായത്. ശിവസേനയുമായുള്ള സഖ്യത്തിന് സോണിയ എതിരാണോയെന്ന് ചോദിച്ചപ്പോഴായിരുന്നും പവാറിന്റെ മറുപടി. ചെറിയ കക്ഷികളുമായും ചര്‍ച്ച നടത്തേണ്ടതുണ്ട്. ഒരുപാര്‍ട്ടിയുമായും സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. സാഹചര്യങ്ങള്‍ വിലയിരുത്തി ഭാവി പരിപാടികള്‍ തീരുമാനിക്കും, പവാര്‍ പറഞ്ഞു.

രണ്ടുദിവസത്തിനകം, എന്‍സിപി, കോണ്‍ഗ്രസ് പ്രതിനിധികള്‍ ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. അതേസമയം സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് പവാര്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് എന്‍സിപി പിന്നോക്കം പോവുകയാണെന്ന സംശയവും ഉണര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയും എന്‍സിപിയും എതിരാളികളായാണു മത്സരിച്ചതെന്നും പിന്നെങ്ങനെയാണു സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുക എന്നുമാണു പവാര്‍ നേരത്തെ ചോദിച്ചത്. രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍സിപിയെ പുകഴ്ത്തിയ അതേദിവസം തന്നെതാണു പവാറിന്റെ പരാമര്‍ശം.

രാജ്യസഭയുടെ 250-ാം സമ്മേളനത്തിലാണ് എന്‍.സി.പിയെയും നവീന്‍ പട്നായിക് നയിക്കുന്ന ബിജു ജനതാ ദളിനെയും (ബി.ജെ.ഡി) ന്രരേന്ദ്രമോദി പ്രശംസിച്ചത്. പാര്‍ലമെന്ററി തത്വങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ച പാര്‍ട്ടികളാണ് എന്‍.സി.പിയും ബി.ജെ.ഡിയുമെന്ന് രാജ്യസഭയെ അംഭിസംബോധന ചെയ്ത് മോദി പറഞ്ഞു.ഈ രണ്ട് പാര്‍ട്ടികള്‍ ഒരിക്കലും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധങ്ങളുയര്‍ത്താന്‍ തുനിഞ്ഞിട്ടില്ല. എന്നാല്‍ അവരുടെ വാദങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

നടുത്തളത്തിലേക്ക് പ്രതിഷേധവുമായി ഇറങ്ങിയല്ല അവര്‍ ജനഹൃദയങ്ങളിലെത്തിയത്. ഈ കക്ഷികളില്‍ നിന്നും മറ്റു പാര്‍ട്ടികള്‍ക്ക് നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്നും പ്രധാനമന്ത്രി പറഞ്ഞു.ചരിത്രത്തിന്റെ സാക്ഷിയും സ്രഷ്ടാവുമാണ് രാജ്യസഭ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളികളാകാത്തവര്‍ക്ക് രാജ്യത്തിന്റെ വികാസത്തില്‍ പങ്കുവഹിക്കുന്നതിനുള്ള അവസരമാണ് രാജ്യസഭാംഗത്വം. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഫെഡറലിസത്തിന്റെ ആത്മാവിനെ കൂടുതല്‍ പോഷിപ്പിക്കാന്‍ രാജ്യസഭക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2003ല്‍ അടല്‍ ബിഹാരി വാജ്‌പേയി രാജ്യസഭിയില്‍ നടത്തിയ പ്രസംഗത്തെയും മോദി അനുസ്മരിച്ചു.

'മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാര്‍ വരുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?. ശിവസേന-ബിജെപി സഖ്യമാണു തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്‍സിപിക്കു കോണ്‍ഗ്രസുമായിട്ടാണു സഖ്യം. അതുകൊണ്ടു സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് എങ്ങനെ പറയാന്‍ കഴിയും. ശിവസേന അവരുടെ വഴി തെരഞ്ഞെടുക്കണം. ബിജെപി എന്താണു ചെയ്യാന്‍ പോകുന്നതെന്ന് അവരോടു ചോദിക്കണം. തങ്ങള്‍ക്കു തങ്ങളുടെ രാഷ്ട്രീയമുണ്ട് എന്നായിരുന്നു പവാറിന്റെ പരാമര്‍ശം.

എന്‍സിപിയുമായി ചേര്‍ന്നു സര്‍ക്കാരുണ്ടാക്കുമെന്നാണു ശിവസേന പറയുന്നു എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'സത്യമോ?' എന്നായിരുന്നു പവാറിന്റെ ചോദ്യം. ഏതായാലും കോണ്‍ഗ്രസും എന്‍സിപിയും ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനം. അതേസമയം, ശിവസേനയെ അനുനയിപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി എന്‍.ഡി.എ ഘടകക്ഷിയായ ആര്‍.പി.ഐ രംഗത്തെത്തി. ബിജെപി- ശിവസേന സഖ്യത്തിന് പുതിയ ഫോര്‍മുലയാണ് കേന്ദ്രമന്ത്രി രാംദാസ് അത്തെവാലെ മുന്നോട്ട് വച്ചത്.. ശിവസേന നേതാവ് സഞ്ജയ് റാവത്തുമായി കൂടിക്കാഴ്ച നടത്തിയ അത്താവാലെ മൂന്ന് വര്‍ഷം ബിജെപിക്കും 2 വര്‍ഷം ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം വീതിച്ചു നല്‍കുന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. ബിജെപി ക്ക് സമ്മതമാണെങ്കില്‍ ഇക്കാര്യം ആലോചിക്കുമെന്ന് സഞ്ജയ് റാവത്ത് മറുപടി നല്‍കിയതായി രാം ദാസ് അത്തെവാല പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category