1 GBP = 94.40 INR                       

BREAKING NEWS

കെറ്ററിംഗ് സെന്റ് എഡ്വേഡ്സ് ചര്‍ച്ചില്‍ രണ്ടു ദിവസത്തെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍; ഫാ. വിത്സണ്‍ കൊറ്റത്തിലിനെ ഒരു നോക്കു കാണുവാന്‍ ആയിരങ്ങള്‍ എത്തിച്ചേരും

Britishmalayali
kz´wteJI³

കെറ്ററിംഗില്‍ ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങിയ ഫാ. വിത്സണ്‍ കൊറ്റത്തിലിന്റെ പൊതുദര്‍ശനം നാളെയും മറ്റന്നാളും (21, 22) നടക്കും. കെറ്ററിംഗിലെ സെന്റ് എഡ്വേഡ്സ് ചര്‍ച്ചില്‍ മലയാളം, ഇംഗ്ലീഷ് കുര്‍ബ്ബാനകളോടെയാണ് പൊതുദര്‍ശനം നടക്കുക. 21നു വൈകിട്ട് 4.30ന് മലയാളം കുര്‍ബ്ബാനയും ബിഷപ്പ് ജോസഫ് സ്രാമ്പിക്കലും യുകെയുടെ നാനാഭാഗത്തുനിന്നും എത്തിച്ചേരുന്ന വൈദികരും ചേര്‍ന്ന് ദിവ്യബലിയും അര്‍പ്പിക്കും. തുടര്‍ന്ന് വില്‍സണ്‍ അച്ഛനെ ഒരുനോക്ക് കാണുവാനും അന്ത്യോപചാരമര്‍പ്പിക്കുവാനും പ്രാര്‍ത്ഥിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.

22നു രാവിലെ പത്തു മണിക്ക് നോര്‍ത്താംപ്ടണ്‍ ബിഷപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ലാറ്റിന്‍ റൈറ്റിലുള്ള കുര്‍ബാനയും മറ്റു കര്‍മ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടു പോകും. 1 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഫാ. വിത്സണ്‍ കൊറ്റത്തില്‍ കെറ്ററിംഗിലെ സെന്റ് ഫൗസ്റ്റീന സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ആയും നോര്‍ത്താംപ്ടണ്‍ രൂപതയിലെ കെറ്ററിംഗ് സെന്റ് എഡ്വേഡ്‌സ് പള്ളി വികാരി ആയും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
നവംബര്‍ ഏഴിന് രാവിലെ പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിന് ഒരുക്കം നടക്കവെയാണ് അച്ചന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് പള്ളി സഹായികള്‍ താമസ സ്ഥലത്ത് എത്തിയപ്പോള്‍ ചലനമറ്റ നിലയില്‍ കിടക്കുന്ന വൈദികനെയാണ് കണ്ടെത്തിയത്. പാരാ മെഡിക്കല്‍ ടീം എത്തി മരണം സ്ഥിരീകരിച്ചതോടെ പോലീസ് എത്തി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുക ആയിരുന്നു.

ഒരു വര്‍ഷം മുന്‍പ് മരണത്തിന്റെ തണുത്ത കരങ്ങള്‍ ഫാ. വിത്സണ്‍ കൊറ്റത്തിലിനെ ഒന്ന് തലോടാന്‍ എത്തിയതാണ്. അന്ന് ഭാഗ്യം പക്ഷെ അദ്ദേഹത്തിന് ഒപ്പം നിന്നു. ഗുരുതരമായ ഉദര രോഗം ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചപ്പോള്‍ മരണത്തിനും ജീവിതത്തിനും ഇടയില്‍ ഉള്ള നൂല്‍പ്പാലത്തിലൂടെ ആഴ്ചകള്‍ അദ്ദേഹം രോഗക്കിടക്കയില്‍ കഴിഞ്ഞ ശേഷമാണു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. സാവധാനം ആരോഗ്യ നില വീണ്ടെടുത്ത ഫാ. വിത്സണ്‍ ബ്രിട്ടീഷ് സമൂഹത്തിനൊപ്പം മലയാളികള്‍ക്ക് വേണ്ടിയും കേറ്ററിങ്ങില്‍ ആധ്യാത്മിക സേവനം നടത്തി വരവേ യാതൊരു സൂചനയും നല്‍കാതെ മരണം പതുങ്ങിയെത്തി അദ്ദേഹത്തെ തട്ടിയെടുത്തത്.

എം.എസ്.എഫ്.എസ് സഭാംഗമായ ഫാ. വില്‍സണ്‍ കോട്ടയം അയര്‍ക്കുന്നം, ആറുമാനൂര്‍ സ്വദേശിയാണ്. ചങ്ങനാശേരി രൂപതയിലെ ആറുമാനൂര്‍ മംഗളവര്‍ത്ത പള്ളി ഇടവകാംഗം ആണ്. നോര്‍ത്താംപ്ടണ്‍ രൂപതയുടെ കീഴില്‍ വൈദിക സേവനത്തിനെത്തിയ ഫാ. വിത്സണ്‍ കെറ്ററിംഗ് ആസ്ഥാനമായാണ് പ്രവര്‍ത്തിച്ചിരുന്നത്. മലയാളി സമൂഹത്തിന്റെ ആധ്യാല്മിക പ്രവര്‍ത്തനങ്ങളില്‍ സദാ അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെട്ടിരുന്നു. 

കോട്ടയം അയര്‍ക്കുന്നം ആറുമാനൂര്‍ കൊറ്റത്തില്‍ കുടുംബത്തിലെ പതിനാറു മക്കളില്‍ ഒരാളാണ് ഫാ വിത്സണ്‍. രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായ അസുഖം ശമനം കണ്ടതോടെ ഏതാനും മാസം മുന്‍പ് അദ്ദേഹം നാട്ടില്‍ എത്തി മാസങ്ങളോളം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ സന്ദര്‍ശിച്ചു അടുത്തിടെയാണ് തിരികെ യുകെയില്‍ എത്തിയത്. ചങ്ങനാശേരി രൂപത നടത്തുന്ന ജേണലിസം കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയി സേവനം ചെയ്തിരുന്ന ഫാ. വില്‍സണിന് വൈദികര്‍ക്കിടയില്‍ മികച്ച ബന്ധങ്ങള്‍ ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി ഇദ്ദേഹം യുകെയില്‍ വൈദികനായി സേവനം ചെയ്യുകയാണ്.
ദേവാലയത്തിന്റെ വിലാസം
St. Edward’s Church, 2 The Grove, Kettering, NN15 7QQ
കാര്‍ പാര്‍ക്കിംഗിനുള്ള സ്ഥലത്തിന്റെ വിലാസം
London Road, Kettering, NN15 7QA

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category